Sections

അധ്യാപക, സൈക്കോളജി അപ്രന്റീസ്, ട്രേഡ്സ്മാൻ, സെക്യൂരിറ്റി ഓഫീസർ, കമ്മ്യൂണിറ്റി കൗൺസിലർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Jul 18, 2024
Reported By Admin
Jobs

അതിഥി അധ്യാപക നിയമനം

ഊരകം എം.യു ഹയർ സെക്കന്റിറി സ്കൂളിലേക്ക് സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (എച്ച്.എസ്.എസ്.ടി ജൂനിയർ) വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ എം.എഡ് എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9400680907.

ജില്ലാ കുടുംബശ്രീ മിഷനിൽ തൊഴിലവസരങ്ങൾ

കുടുംബശ്രീ ജില്ലാ മിഷനിൽ സർവ്വീസ് പ്രൊവൈഡർ, സെക്യൂരിറ്റി ഓഫീസർ, കമ്മ്യൂണിറ്റി കൗൺസിലർ, ജി. ആർ. സി. റിസോഴ്സ്പേഴ്സൺ, ക്രൈം മാപ്പിംഗ് റിസോഴ്സ്പേഴ്സൺ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സർവ്വീസ് പ്രൊവൈഡർ : യോഗ്യത- ഏതെങ്കിലും വിഷയത്തിൽ 50% മാർക്കിൽ കുറയാതെ റെഗുലർ ബിരുദം, കുടുംബശ്രീ മിഷനിൽ ജെൻഡർ പ്രവർത്തനങ്ങളിൽ പ്രവർത്തിപരിചയം. സെക്യൂരിറ്റി ഓഫീസർ : എസ് എസ് എൽ സി , സമാന തസ്തികയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. കമ്മ്യൂണിറ്റി കൗൺസിലർ - കുടുംബശ്രീ ജില്ലാമിഷനിൽ കമ്മ്യൂണിറ്റി കൗൺസിലറായി 2 പ്രവൃത്തിപരിചയം. അല്ലെങ്കിൽ 50% മാർക്കിൽ കുറയാതെ സോഷ്യൽ വർക്ക്/ സൈക്കോളജി/ സോഷ്യോളജി/ വിമൻ സ്റ്റഡീസ്/ ജെൻഡർ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും നേടിയ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ പ്രിഡിഗ്രി/പ്ലസ്ടു പാസ് , ജെൻഡർ റിസോഴ്സ് പേഴ്സണായി 10 വർഷത്തെ പ്രവൃത്തിപരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം, കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി ഗ്രൂപ്പംഗമായിരിക്കണം, ഒഴിവുള്ള സി. ഡി. എസിലെ (കൊന്നത്തടി, ചിന്നക്കനാൽ, ദേവികുളം ഇടമലക്കുടി) നിവാസിയായിരിക്കണം. ജി. ആർ. സി. റിസോഴ്സ്പേഴ്സൺ - മോഡൽ ജി ആർ സി റിസോഴ്സ്പേഴ്സൺ- ഏതെങ്കിലും വിഷയത്തിൽ റെഗുലർ ബിരുദം, കുടുംബശ്രീ പ്രവർത്തനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവയണ് യോഗ്യത ( ഒഴിവുകൾ -വെള്ളത്തൂവൽ, കരിമണ്ണൂർ, വെള്ളിയാമറ്റം) ക്രൈം മാപ്പിംഗ് റിസോഴ്സ്പേഴ്സൺ - 2024-25 സാമ്പത്തിക വർഷത്തിൽ 6 സി. ഡി. എസുകളിൽ ക്രൈം മാപ്പിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഓരോ സി ഡി എസുകളിലും 6 ക്രൈം മാപ്പിംഗ് റിസോഴ്സ് പേഴ്സൺ ഒഴിവുണ്ട്. 3 മാസത്തേക്കുള്ള വിവര ശേഖരണമാണ് നടത്തുക. യോഗ്യത : ഏതെങ്കിലും വിഷയത്തിൽ റെഗുലർ പഠനത്തിൽ നേടിയ ബിരുദം, (2) കുടുംബശ്രീ പ്രവർത്തനങ്ങളിൽ 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം, (3) ഡി. റ്റി. പി. മലയാളം, എം എസ് ഓഫീസ് പ്രാവീണ്യം. സർവ്വേയിലും, ഡാറ്റ വിശകലനത്തിലും മുൻ പരിചയമുള്ളവർക്കും ഒഴിവുള്ള ക്രൈം മാപ്പിംഗ് സി ഡി എസുകളിലെ (അടിമാലി, മുന്നാർ, പീരുമേട്, അറക്കുളം, കരുണാപുരം, ഉടുമ്പന്നൂർ ) നിവാസികൾക്കും മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ, സി.ഡി.എസ്സുകളിൽ നിന്നോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്. അവസാന തീയതി ജൂലൈ 24 വൈകുന്നേരം 5 വരെ. 25 നും 45 വയസ്സിനുമിടയിൽ പ്രായമുള്ള, ഇടുക്കി ജില്ലയിൽ സ്ഥിര താമസക്കാരാരയവർക്ക് അപേക്ഷിക്കാവുന്നതാണ്. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം. എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബശ്രീ കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം എന്നിവ തെളിയിക്കുന്ന രേഖകൾ, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇവ ഉള്ളടക്കം ചെയ്യേണ്ടതാണ്.ഉദ്യോഗാർത്ഥി അപേക്ഷാ ഫോറം പൂരിപ്പിച്ച് നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/പ്രസിഡന്റ് സാക്ഷ്യപ്പെടുത്തിയ ശേഷം, എ.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തൽ വാങ്ങി, സി.ഡി.എസ്. ചെയർപേഴ്സന്റെ/സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ ,തപാൽ മുഖേനയോ 2024ജൂലൈ 22-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമർപ്പിക്കണം.ഗ്രൂപ്പ് ചർച്ചയുടേയും, അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട ഫീൽഡ്തല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഹോണറേറിയം ലഭ്യമാക്കുന്നതാണ്. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ , സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി ജില്ല പിൻകോഡ്.685603 ഫോൺ 04862 232223.

മൂന്നാറിൽ അധ്യാപക ഒഴിവ്

മൂന്നാർ മോഡൽ റസിഡൻഷ്യൽ സ്ക്കൂളിൽ സംഗീതം,ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും നിയമനം. പി എസ് സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും ബാധകമാണ്.താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 11 ന് സ്ക്കൂൾ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447067684.

ട്രേഡ്സ് മാൻ ഒഴിവ്

കണ്ണൂർ ഗവ എഞ്ചിനീയറിങ് കോളേജിലെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ് എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ് മാൻ തസ്തികയിൽ ഒഴിവുണ്ട് . യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 19 ന് രാവിലെ 10 ന് കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

താത്കാലിക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്), ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ), ട്രേഡ്സ്മാൻ (ഫിറ്റിംഗ്), ട്രേഡ്സ്മാൻ (വെൽഡിംഗ്) തസ്തികകളിൽ താൽക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഓരോഒഴിവുണ്ട്. ട്രേഡ്സ്മാൻ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.ടി.ഐ/ വിഎച്ച്എസ്ഇ / കെജിസിഇ / ഡിപ്ലോമ.. യോഗ്യരായ അപേക്ഷകർക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. ട്രേഡ്സ്മാൻ (ടൂ ആൻറ് ത്രീ വീലർ മെയിൻറെനൻസ്) ജൂലായ് 23 ന് രാവിലെ 9 മണി, ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) ജൂലായ് 23 ന് രാവിലെ 10:30 മണി, ട്രേഡ്സ്മാൻ (ഫിറ്റിംഗ്) ജൂലായ് 23 ന് ഉച്ചക്ക് 12 മണി, ട്രേഡ്സ്മാൻ (വെൽഡിംഗ്) ജൂലായ് 23ന് ഉച്ചക്ക് 2 മണി എന്നിങ്ങനെയാണ് സമയക്രമം. യോഗ്യത സർട്ടിഫിക്കറ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ, പകർപ്പ് അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9400006460.

സൈക്കോളജി അപ്രിന്റീസ് നിയമനം

തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ 2024-25 അധ്യയന വർഷത്തേക്ക് ജീവനി സൈക്കോളജി അപ്രിന്റിസിനെ (കൗൺസിലർ) താത്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റഗുലറായി നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കൽ സൈക്കോളജിയിലോ കൗൺസിലിങ്ങിലോ ഉള്ള അധിക യോഗ്യത, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. അനുയോജ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ രേഖകളും അതിന്റെ പകർപ്പും സഹിതം ജൂലൈ 24ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംബറിൽ അഭിമുഖത്തിനായി ഹാജരാകണം.

സൈക്കോളജി അപ്രന്റീസ്

കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവ. കോളജിൽ ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത- സൈക്കോളജി ബിരുദാനന്തര ബിരുദം (റെഗുലർ). ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. യോഗ്യരായവർ ജൂലൈ 19ന് രാവിലെ 10.30ന് കോളജ് ഓഫീസിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ഫോൺ: 0487 2353022.

ചെന്നിത്തലയിൽ അങ്കണവാടി ഹെൽപ്പർ

മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിൽ ചെന്നിത്തല പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ അങ്കണവാടി ഹെൽപ്പർ തസ്തിക യിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ചെന്നിത്തല പഞ്ചായത്തിൽ സ്ഥിര താമസമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷർ 18-46 വയസ്സിനിടയിൽ പ്രായമുള്ളവരും (എസ്സ്.സി/എസ്.റ്റി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷ 2024 ജൂലൈ 31 വൈകിട്ട് അഞ്ച് മണിയ്ക്ക് മുൻപായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസിൽ നൽകണം. അപേക്ഷ ഫോമുകൾ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസിലും ലഭിക്കും.

അട്ടപ്പാടി എം.ആർ.എസിൽ പരിശീലക ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുളള അട്ടപ്പാടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികൾക്ക് 2024-25 അധ്യയന വർഷം നൃത്തം, ബാൻഡ്, കീ ബോർഡ്, ക്രിക്കറ്റ് എന്നിവയിൽ പരിശീലനം നൽകുന്നതിന് മതിയായ മുൻപരിചയമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഒരു മാസം എത്ര ക്ലാസുകൾ വീതം എടുക്കാൻ കഴിയുമെന്നും അനുവദിക്കേണ്ട തുക എത്രയെന്നും താത്പര്യപത്രത്തിൽ രേഖപ്പെടുത്തണം. താത്പര്യപത്രം ജൂലൈ 25 ന് വൈകിട്ട് അഞ്ചിനകം സീനിയർ സൂപ്രണ്ട്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ അട്ടപ്പാടി, മുക്കാലി പി.ഒ എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. താത്പര്യപത്രത്തിനൊപ്പം ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ സ്ഥാപനത്തിന്റെ അംഗീകാരം/എക്സ്പീരിയൻസ് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. ഫോൺ : 04924 253347.

അതിഥി അധ്യാപക നിയമനം

ഊരകം എം.യു ഹയർ സെക്കന്റിറി സ്കൂളിലേക്ക് സോഷ്യോളജി (എച്ച്.എസ്.എസ്.ടി ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (എച്ച്.എസ്.എസ്.ടി ജൂനിയർ) വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ എം.എഡ് എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9400680907.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.