Sections

അധ്യാപക, ബോട്ട് ഡ്രൈവർ, പരിശീലകർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ജൂനിയർ ഇൻസ്ട്രക്ടർ, ടെലിഫോൺ ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Oct 24, 2024
Reported By Admin
Recruitment opportunities for various posts like Teacher, Boat Driver, Trainers, System Administrato

അധ്യാപക ഒഴിവിൽ അഭിമുഖം 28ന്

തിരുവനന്തപുരം: കരിക്കകം ഗവൺമെന്റ് ഹൈസ്കൂളിൽ, ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിലെ താത്കാലിക ഒഴിവിൽ ഒക്ടോബർ 28ന് അഭിമുഖം നടക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേ ദിവസം രാവിലെ 10.30ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

സിഇഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ എഫ്പിഒ പ്രോത്സാഹന പദ്ധതിപ്രകാരം എസ്എഫ്എസി കേരള മുഖേന രൂപീകരിച്ച ആലപ്പി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയിൽ കരാർ അടിസ്ഥാനത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ(സിഇഒ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎസ്സി അഗ്രികൾച്ചർ/ഫോറസ്ട്രി/കോ ഓപ്പറേഷൻ ബാങ്കിങ് മാനേജ്മെന്റ്/ഡയറി/ഫുഡ് ടെക്നോളജി/അഗ്രിക്കൾച്ചർ എക്കണോമിക്സ്/ബിഎഫ്എസ്സി/വെറ്ററിനറി സയൻസ്/ബി.ടെക് അഗ്രിക്കൾച്ചറൽ എഞ്ചിനിയറിംഗ് എന്നിവയിൽ ഏതെങ്കിലും അല്ലെങ്കിൽ ദേശീയ പ്രശസ്തിയുള്ള സ്ഥാപനങ്ങളിലെ എംബിഎ/എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ്/ എംബിഎ മാർക്കറ്റിംഗ് അല്ലെങ്കിൽ എംബിഎ എന്നിവയിലേതെങ്കിലുമാണ് യോഗ്യത. മേൽപറഞ്ഞ യോഗ്യതയുള്ള, ഒരു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള 25-35 വർഷം പ്രായപരിധിയിലുള്ള ഉദ്യോഗാർഥകൾക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഏതെങ്കിലും ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ബന്ധപ്പെട്ട മേഖലയിൽ നിഷ്കർഷിക്കുന്ന പ്രവർത്തിപരിചയവും ഉണ്ടെങ്കിൽ അതും പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രവൃത്തിപരിചയവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റയോടൊപ്പം alleppeyfpo887@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ നവംബർ 3 ന് വൈകുന്നേരം 6 ന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9946252428.

പരിശീലകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ വിദ്യാർഥികൾക്ക് പി.എസ്.സി പരിശീലനം നൽകുന്നതിലേയ്ക്കായി ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ പരിശീലകരെ നിയമിക്കും. ബിരുദാനന്തര ബിരുദ യോഗ്യതയും, മത്സര പരീക്ഷാ പരിശീലനത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത കാലം പ്രാവീണ്യം തെളിയിച്ചിട്ടുള്ളവരുമായ 45 വയസ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് ഒരു വർഷത്തേക്കുള്ള കരാർ നിയമനം നൽകും. തൃപ്തികരമായ സേവനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പരമാവധി മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30ന് മുമ്പ് വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷ, അർഹത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം സ്ഥാപനത്തിൽ ലഭ്യമാക്കേണ്ടതാണ്. ഫോൺ : 9048058810.

ബോട്ട് ഡ്രൈവർ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ബോട്ട് ഡ്രൈവർ തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ അഞ്ചിന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ് ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18-41 (നിയമാനുസൃത ഇളവ് അനുവദനീയം). വിദ്യാഭ്യാസ യോഗ്യത - മാതൃഭാഷയിലുള്ള അറിവ്, ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ബോട്ട് ഡ്രൈവർ യോഗ്യതാ സർട്ടിഫിക്കറ്റ്. ബോട്ട് ഡ്രൈവറായി മൂന്ന് വർഷത്തെ പരിചയം. വേതനം - 25100 - 57900 (താത്കാലികം). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക - 0484 2422458.

ഹിന്ദി അധ്യാപക ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായ് (കേൾവിക്കുറവ് - 1) സംവരണം ചെയ്ത തസ്തികയിൽ ഒരു ഒഴിവുണ്ട്. ഹിന്ദിയിലെ ബിരുദമാണ് യോഗ്യത. യോഗ്യതാ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 - 40 വയസ്. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 29 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

വ്യാവസായിക പരിശീലന ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. വിശദവിവരങ്ങൾ വകുപ്പ് വെബ്സൈറ്റിൽ (https://det.kerala.gov.in/images/System_Adminstrator_Notification_22102024.pdf) ലഭ്യമാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ട്രെയിനിംഗ് ഡയറക്ടറേറ്റ്, അഞ്ചാം നില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഒക്ടോബർ 30 രാവിലെ 11 മണിക്ക് അഭിമുഖ പരീക്ഷയ്ക്കായി നേരിൽ ഹാജരാകേണ്ടതാണ്.

ജൂനിയർ ഇൻസ്ട്രക്ടർ അഭിമുഖം

ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസസ് ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. നവംബർ രണ്ട് രാവിലെ 10നാണ് അഭിമുഖം. ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രി, ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ, രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയം / ബന്ധപ്പെട്ട ട്രേഡിൽ എൻ.എ.സി/എൻ.ടി.സി, മൂന്ന് വർഷത്തെ പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ

ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ടെലിഫോൺ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ 2024 ഒക്ടോബർ 25 ന് രാവിലെ 11 മണിക്ക് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ബന്ധപ്പെട്ട അസൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. എസ്.എസ്.എൽ.സി / തത്തുല്യം, പി.ബി.എക്സ് സിസ്റ്റം കൈകാര്യം ചെയ്യുന്നതിലുള്ള 6 മാസത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. 18 - 41 നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. മേൽവിലാസം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023 (1), ഗ്രൗണ്ട് ഫ്ലോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695 010, ഫോൺ: 0471 2720977.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.