Sections

പ്രൊജക്ട് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അധ്യാപക, അനധ്യാപക, അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ, പ്രൊജക്ട് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Mar 22, 2025
Reported By Admin
Recruitment opportunities for various posts like Project Assistant, Data Entry Operator, Teacher, No

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. എസ്റ്റാബ്ലിഷിങ് ബാംബു പ്ലാന്റേഷൻസ് ഇൻ ഡിഫറന്റ് അഗ്രോ-ക്ലൈമാറ്റിക് സോൺസ് ആന്റ് ഇവാലുവേഷൻ ഓഫ് ഗ്രോത്ത് പെർഫോമൻസ് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. 2026 മെയ് 20 വരെയാണ് കാലാവധി. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദമുള്ളവർക്ക് മാർച്ച് 25ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിമാസം 18000/ രൂപ ഫെല്ലോഷിപ്പായി ലഭിക്കും. 36 വയസാണ് പ്രായപരിധി. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50. ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398.

അധ്യാപക, അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിച്ച് വരുന്ന കാസർകോട്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ, സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂൾ എന്നിവിടങ്ങളിൽ ഹയർസെക്കണ്ടറി ടീച്ചർ, ഹൈസ്കൂൾടീച്ചർ, എൽ.പി.എസ്.എ, പ്രധാനാധ്യാപകൻ മുതലായ അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പ്രധാന അധ്യാപകൻ തസ്തികയിലേക്ക് 40 വയസ് കഴിഞ്ഞ നിശ്ചിതയോഗ്യതയും പരിചയവും ഉള്ളവർ മാത്രം അപേക്ഷ സമർപ്പിക്കണം. റെസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്ഥാപനത്തിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കാം. കാസർകോട ജില്ലയിലെ ഏതെങ്കിലും മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ മൂന്ന് വർഷം ജോലി നോക്കിയവരെ അതേസ്ഥാപനത്തിലേക്ക് പരിഗണിക്കുന്നതല്ല. നിയമനം 2025-26 അദ്ധ്യയനവർഷത്തേക്കോ 2026 മാർച്ച് 31 വരെയോ മാത്രമായിരിക്കും. അപേക്ഷ ഫോറം ട്രൈബൽ ഡവലപ്മെന്റ്ഓഫീസ ്കാസർകോട്, മോഡൽ റെസിഡൻഷ്യൽ സ്കൂൾ, കാസർകോട്, സാവിത്രിഭായ് ഫൂലെ മെമ്മോറിയൽ ആശ്രമം സ്കൂൾ കുണ്ടംകുഴി, കാസർകോട്, നീലേശ്വരം, എൻമകജെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ നിന്നും ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 15ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഇ-മെയിൽ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതാണ്. മേൽവിലാസം- ജില്ലാ പട്ടികവർഗ്ഗ വികസന വകുപ്പ്ഓഫീസറുടെകാര്യാലയം, ബി-ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ.പി.ഓ, കാസർകോട്-671123. ഫോൺ-04994-255466.

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ :0483 - 2840133.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ താൽകാലിക ഒഴിവുണ്ട്. എസ്റ്റാബ്ലിഷിങ് ബാംബു പ്ലാന്റേഷൻസ് ഇൻ ഡിഫറന്റ് അഗ്രോ-ക്ലൈമാറ്റിക് സോൺസ് ആന്റ് ഇവാലുവേഷൻ ഓഫ് ഗ്രോത്ത് പെർഫോമൻസ് എന്ന പ്രൊജക്ടിലേക്കാണ് നിയമനം. 2026 മെയ് 20 വരെയാണ് കാലാവധി. ബി.എസ്.സി ബോട്ടണി/ പ്ലാൻറ് സയൻസിൽ ഒന്നാം ക്ലാസോടുകൂടിയ ബിരുദമുള്ളവർക്ക് മാർച്ച് 25ന് രാവിലെ പത്തിന് തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രതിമാസം 18000/ രൂപ ഫെല്ലോഷിപ്പായി ലഭിക്കും. 36 വയസാണ് പ്രായപരിധി. പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ളവർ രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ (പുരുഷൻ) ദിവസവേതനാടിസ്ഥാനൽ നിയമിക്കുന്നു. പ്രായപരിധി 20-50. ഉദ്യോഗാർത്ഥികൾ ആധാറിന്റെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് , സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വെള്ളപേപ്പറിൽ അപേക്ഷ എഴുതി തയാറാക്കി മാർച്ച് 29ന് ശനിയാഴ്ച രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.ഫോൺ: 04812951398.

ഡോക്ടറുടെ ഒഴിവ്

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പി യുടെ പ്രവർത്തനം തുടങ്ങുന്നതിന് കരാർ അടിസ്ഥാനത്തിൽ അലോപ്പതി ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ഡിഗ്രി, ടി സി എം സി യിൽ നിന്നുള്ള പെർമനന്റ് രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ളവർ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസിൽ മാർച്ച് 28 ന് വൈകിട്ട് മൂന്നിന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ: 04922 266223.

താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയുടെ ഓഫ്താൽമോളജി വിഭാഗത്തിൽ ഒഫ്താൽമോളജി ട്രെയിനി തസ്തികയിലേക്ക് 10000 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ അംഗീകാരമുള്ള ഒഫ്താൽമിക് അസിസ്റ്റന്റ് ഡിപ്ലോമ അല്ലെങ്കിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ അംഗീകാരമുള്ള ബിഎസ്സി ഒപ്റ്റോമെട്രി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ഗവ അംഗീകൃത കോഴ്സ് പാസ്സ് ആയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം മാർച്ച് 29 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് ഓഫീസിനു സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11.00 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

വനിത മേട്രൻ തസ്തികയിൽ ഒഴിവ്

എൽ ബി എസ് ഐ ടി ഡബ്ല്യൂ എൻജിനിയറിങ് കോളേജ് പൂജപ്പുര ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഹോസ്റ്റലിലേക്ക് കരാർ അടിസ്ഥാനത്തിൽ വനിത മേട്രനെ ആവശ്യമുണ്ട്. മിനിമം യോഗ്യത എസ്.എസ്.എൽ.സി ആണ്. മുൻപരിചയം ഉള്ളവർക്കു മുൻഗണന. താൽപര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനായി അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447140446, 9048546474.

വാക്-ഇൻ-ഇന്റർവ്യൂ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ നാടുകാണിയിൽ പ്രവർത്തിക്കുന്ന ഗവ: ഐ ടി ഐയിൽ ഒഴിവുള്ള എസിഡി ഇൻസ്ട്രക്ടർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് മാർച്ച് 27 രാവിലെ 11 ന് ഐടിഐ നാടുകാണിയിൽ വാക്-ഇൻ-ഇന്റർവ്യൂ നടക്കും. ഡിപ്ലോമയും ഉയർന്ന യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9895669568, 04862-259045

യോഗ ഡെമോൺസ്ട്രേറ്റർ അഭിമുഖം

യോഗ ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 25 ന് രാവിലെ 9:30 ന് എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നടക്കും. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നീ രേഖകളുമായി നിശ്ചിത സമയത്തിനുളളിൽ നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ ഹാജരാകണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.