Sections

പിആർഒ, ഫീൽസ് ഓഫീസർ, ഫാർമസിസ്റ്റ്, ഗസ്റ്റ് അധ്യാപകർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Oct 25, 2024
Reported By Admin
Recruitment opportunities for various posts like PRO, Fields Officer, Pharmacist, Guest Lecturer etc

പ്രവാസി കേരളീയ ക്ഷേമബോർഡിൽ പിആർഒ: അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലെ കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോർക്ക സെന്റർ) പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേയ്ക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്/ മാസ് കമ്മ്യൂണിക്കേഷൻസ്/ ജേർണലിസം ഇവയിലൊന്നിൽ ബിരുദാനന്തര ബിരുദം/ബിരുദം/പിജി ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും മാധ്യമപ്രവർത്തനത്തിലും പബ്ലിക് റിലേഷൻസിലും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും. താൽപര്യമുളള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ (മേൽവിലാസം, ഫോൺ നമ്പർ ഇ-മെയിൽ വിലാസം ഉൾപ്പെടുത്തണം) വിദ്യാഭ്യാസ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 നവംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്കകം ceo@pravasikerala.org എന്ന ഇ-മെയിലിൽ അപേക്ഷ നൽകാം. വിശദമായ വിജ്ഞാപനം www.pravasikerala.org വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ജില്ലയിൽ കേരള ചിക്കൻ പദ്ധതിയുടെ ഭാഗമായി ഔട്ട്ലെറ്റുകൾ ആരംഭിക്കാനായി ഫീൽഡ് തല ഉദ്യോഗസ്ഥരെ നിയമിക്കുന്നു. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, യോഗ്യത: എംബിഎ അല്ലെങ്കിൽ ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും. ലിഫ്റ്റിങ് സൂപ്പർവൈസർ, യോഗ്യത: പ്ലസ് ടു. അപേക്ഷകർക്ക് ഒക്ടോബർ ഒന്നിന് 30 വയസ്സ് കവിയരുത്. നിലവിൽ കുടുംബശ്രീ ബ്രോയിലർ ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിൽ(കെബിഎഫ്പിസിഎൽ) ഇതേ തസ്തികയിൽ മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. ഉദ്യോഗാർഥികൾ വെള്ള പേപ്പറിലെ അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ നവംബർ നാലിനകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, ബിഎസ്എൻഎൽ ഭവൻ, മൂന്നാം നില, സൗത്ത് ബസാർ, കണ്ണൂർ-രണ്ട് എന്ന വിലാസത്തിൽ ലഭ്യമാക്കണം. കവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് വ്യക്തമാക്കണം. ഫോൺ: 0497 2702080.

ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു

നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 17000 രൂപ മാസ വേതത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ. ഫോൺ: 0497 2709920.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കിൽ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം. അപേക്ഷകർ യോഗ്യത, മുൻപരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബയോഡാറ്റ എന്നിവ ഒക്ടോബർ 29ന് മുൻപായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയിൽ: courses.lbs@gmail.com എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ, എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോൺ 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.