Sections

മെഡിക്കൽ ഓഫീസർ, അധ്യാപക, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, കസ്റ്റമർ റിലേഷൻസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനർ, സീനിയർ സെയിൽസ് ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Feb 21, 2025
Reported By Admin
Recruitment opportunities for various posts like Medical Officer, Teacher, Data Entry Operator, Cust

മെഡിക്കൽ ഓഫീസർ ഒഴിവ്

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ നിയമനം നടത്തുന്നതിന് ഫെബ്രുവരി 21ന് രാവിലെ 11.30ന് അഭിമുഖം നടത്തും. യോഗ്യത: എം.ബി.ബി.എസ്., താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 8606854719.

വോക്-ഇൻ-ഇന്റർവ്യൂ

വിവിധ ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22ന് രാവിലെ 10 ന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 140 ഒഴിവാണുള്ളത്. കളക്ടറേറ്റിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും 250 രൂപ ഫീസടച്ച് സ്പോട് രജിസ്ട്രേഷൻ നടത്തിയും ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481-2563451.

അധ്യാപക ഒഴിവ്

പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ് ഡിപ്പാർട്ട്മെന്റിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ളവ4 23-02-2025 ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി www.lbt.ac.in എന്ന വെബ് സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 24-02-2025ന് രാവിലെ 9:30 ന് കോളേജിൽ നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

മാനേജർ ടെക്നിക്കൽ നിയമനം

കെ.ആർ.ഡബ്ല്യു.എസ്.എ, ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ബിടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിർവ്വഹണം എന്നീ മേഖലകളിൽ 8 വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു.എം.കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മന്റ് യൂണിറ്റിൽ മാർച്ച് ഒന്നിന് രാവിലെ 10.30 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ: 0483 2738566, 8281112214.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ഡി.സി.എ എന്നിവയാണ് യോഗ്യത. ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അനിവാര്യം. മലയാളം ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി 28 ന് മുമ്പായി ആശുപത്രി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനുകീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 22 ന് രാവിലെ 10ന് വിവിധ തസ്തികകളിൽ അഭിമുഖം നടക്കും. കസ്റ്റമർ റിലേഷൻസ് മാനേജർ, സെയിൽസ് എക്സിക്യൂട്ടീവ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സെയിൽസ് ട്രെയിനർ, സീനിയർ സെയിൽസ് ഓഫീസർ, എച്ച്.ആർ എക്സിക്യൂട്ടീവ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ടെലിമാർക്കറ്റിങ് എക്സിക്യൂട്ടീവ്, അക്കാഡമിക് കൗൺസലർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടീം ലീഡർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലാണ് ഇന്റർവ്യു. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്ട്രേഷൻ ഉറപ്പ് വരുത്തണം. ഫോൺ: 0471-2992609.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.