- Trending Now:
'സ്നേഹധാര' പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫാർമസിസ്റ്റ്, പഞ്ചകർമ്മ തെറാപ്പിസ്റ്റ് തസ്തികകളിലേക്കുള്ള ഇന്റർവ്യൂ നവംബർ 26ന് നടക്കും. രാവിലെ 10.30ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ആണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ കാര്യാലയം, ഭാരതീയ ചികിത്സാ വകുപ്പ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471-2320988 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക. ഇമെയിൽ: dmoismtvm@gmail.com .
കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനിൽ സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ, റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒറ്റ പിഡിഎഫ് ഫയലായി ksdawcrecruitment@gmail.com എന്ന ഇമെയിലിൽ ഡിസംബർ 4 നു വൈകിട്ട് 5 മണിക്ക് മുൻപായി അയയ്ക്കണം. എംഎസ്ഡബ്ല്യു യോഗ്യതയും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവുമുള്ളവർക്ക് സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും, എംഎസ്ഡബ്ല്യു അല്ലെങ്കിൽ ബിഎസ്ഡബ്ല്യുവും സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഭിന്നശേഷി മേഖലയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തന പരിചയവുമുള്ളവർക്ക് റീജ്യണൽ എസ്.ആർ.സി കോർഡിനേറ്റർ (2 ഒഴിവ്) തസ്തികയിലേക്കും, എം.സി.എ / ബി.ടെക് (കമ്പ്യൂട്ടർ എൻജിനീയറിങ്) അല്ലെങ്കിൽ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്ട്രേഷൻ, സെർവർ മാനേജ്മെന്റ്, നെറ്റ്വർക്കിംഗ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവുമുള്ളവർക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1 ഒഴിവ്) തസ്തികയിലേക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2347768, 2347152.
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഓർത്തോ പീഡിക്സ് വിഭാഗത്തിൽ നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസർ (1), സീനിയർ റസിഡന്റ് (1), സൈക്യാട്രി, ഫോറൻസിക് മെഡിസിൻ എന്നീ വിഭാഗങ്ങളിൽ നിലവിൽ ഒഴിവുള്ള സീനിയർ റസിഡന്റ് (1 വീതം) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഡിസംബർ രണ്ടിന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സീനിയർ റസിഡന്റിന്റെ അഭാവത്തിൽ നോൺ അക്കാദമിക് ജൂനിയർ റസിഡന്റിനെയും പരിഗണിക്കും. മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി-അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഡി/എംഎസ് അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിഎൻബി/എംബിബിഎസ്, തിരുവിതാംകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ജനന തീയതി, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും ഒരു സെറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വനിതാ ശിശു വികസനവകുപ്പിന്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായി ജില്ലാ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ കാവൽ പ്ലസ് 'ശരണബാല്യം' പദ്ധതി ചൈൽഡ് റെസ്ക്യു ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത എംഎസ്ഡബ്ല്യു അല്ലെങ്കിൽ എംഎ സോഷ്യോളജി. കുട്ടികളുടെ മേഖലയിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രതിമാസ ഓണറേറിയം 20000 രൂപയായിരിക്കും. പ്രായം 2024 നവംബർ 01 ന് 40 കവിയരുത്. ആലപ്പുഴ ജില്ലക്കാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചിതമാതൃകയിലുള്ള അപേക്ഷ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്ക്വയർ, ആലപ്പുഴ-1 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാഫോമിന്റെ മാതൃകയ്ക്ക് വെബ്സൈറ്റ് (www.wcd.kerala.gov.in) സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2241644.
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ തസ്തികയിൽ ഭിന്നശേഷി ഉദ്യാഗാർഥികൾക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത ഒഴിവുണ്ട്. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ഡ്രോയിങിൽ/ പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40 വയസ്സ്. (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവുണ്ട്). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 30ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ ജർമൻ ഭാഷാധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ജർമൻ സി 1 / എം എ ജർമൻ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ 30ന് വൈകിട്ട് 3 മണിക്കുള്ളിൽ mfstvm.ihrd@gmail.com ഇ മെയിലിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8547005050, 8921628553.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.