- Trending Now:
അടിമാലി ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസിൻറെ നിയന്ത്രണത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിലുള്ള ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ(അലോപ്പതി) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി18 ന് വൈകീട്ട് 5 മണിക്ക് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസിൽ നേരിട്ടോ, ട്രൈബൽ ഡെവലപ്പ്മെൻറ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്, അടിമാലി, 685561 എന്ന വിലാസത്തിൽ തപാൽ മുഖേനയോ ലഭ്യമാക്കണം. ഫോൺ: 04864224399.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഇംഗ്ലീഷ് ലക്ചറർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത 55 ശതമാനം മാർക്കോടെ പിജി, നെറ്റ്. ജനുവരി 17 ന് രാവിലെ 10.30 നാണ് അഭിമുഖം. യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകുക. ഫോൺ 9447488348, 0476-2623597.
ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിൽ സർവ്വേയർ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് ഉദ്യോഗാർഥികളെ ക്ഷണിച്ചു. യോഗ്യത സർവ്വേ/സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സർവ്വേ/സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സർവ്വേയർ ട്രേഡിൽ എൻടിസി/എൻഎസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം ജനുവരി 14 ന് രാവിലെ പത്തു മണിക്ക് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകുക. ഫോൺ: 0479-2457496.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ എച്ച്.എം.സി മുഖേന താൽക്കാലികമായി ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഗവ അംഗീകൃത ബി.പി.ടി സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയവർക്ക് ജനുവരി 15ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. മേൽവിലാസം, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഇന്റർവ്യൂ ദിവസം രാവിലെ 10.30 നകം ഓഫീസിൽ നിന്നും നിർദ്ദിഷ്ട വിവരങ്ങൾ നൽകുന്നതിനുള്ള ഫോറം വാങ്ങണം.ഫോൺ 0492706666.
താവക്കര ഗവ. യുപി സ്കൂളിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ജനുവരി 10ന് രാവിലെ 11.30 ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കണം.
പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പട്ടുവം കയ്യംതടം കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2024-25 അധ്യയന വർഷം ഒഴിവുള്ള എച്ച്എസ്എസ്ടി കൊമേഴ്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പിഎസ്സി നിഷ്കർഷിക്കുന്ന യോഗ്യതകളുള്ള, സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ സന്നദ്ധരായവർ ജനുവരി 13ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാവണം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, തിരിച്ചറിയൽ കാർഡ്, ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ കൊണ്ടുവരണം. ഫോൺ: 9446327182.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.