Sections

ഹെൽപ്പർ, പ്രിൻസിപ്പൽ, ഗൈനക്കോളജിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, അങ്കണവാടി ക്രഷ് ഹെൽപ്പർ, മെക്കാനിക്, മെഡിക്കൽ ഓഫീസർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Mar 31, 2025
Reported By Admin
Recruitment opportunities for various posts like Helper, Principal, Gynecologist, Guest Instructor,

ഹെൽപ്പർ നിയമനം

വടവുകോട് ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ 130-ാംനമ്പർ തട്ടാംമുഗൾ അങ്കണവാടിയിലും തിരുവാണിയൂർ ഗ്രാമ പഞ്ചായത്തിലെ 64-ാംനമ്പർ മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് ഹെൽപ്പർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മഴുവന്നൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് നമ്പർ 12,16,18 ലെയും തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. പത്താം ക്ലാസ് യോഗ്യതയുള്ളവർ ആയിരിക്കണം. അപേക്ഷകൾ ഏപ്രിൽ 4 വൈകിട്ട് 5 വരെ ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് വടവുകോട്, പുത്തൻകുരിശ് പി ഒ,എറണാകുളം പിൻ: 682 308 എന്ന വിലാസത്തിൽ സമർപ്പിക്കാം.

പ്രിൻസിപ്പൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കോഴിക്കോട് പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയത്തിൽ ഒരു വർഷം കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ / സെലക്ഷൻ ഗ്രേഡ് ലക്ചറർ / സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഏപ്രിൽ 15 ന് വൈകുന്നേരം 5 നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2737246.

അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് താൽകാലിക നിയമനത്തിന് ഏപ്രിൽ 10 രാവിലെ 10.30 ന് അഭിമുഖം നടത്തും. എം.ബി.ബി.എസ്, ഗൈനക്കോളജിയിൽ പി.ജി. അല്ലെങ്കിൽ പി.ജി. ഡിപ്ലോമ, ടി.സി.എം.സി. പെർമനന്റ് രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484 - 2386000.

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

താഴേക്കോട് ഗവ. വനിതാ ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ ബി.ടെക്കും ഒരു വർഷത്തെ പരിചയവും ഇവയിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനലുകളും രണ്ടു കോപ്പികളും സഹിതം ഏപ്രിൽ രണ്ടിന് രാവിലെ 11 ന് കരിങ്കല്ലത്താണിയിലുള്ള ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 04933 250700, 04933 296505.

അങ്കണവാടി ക്രഷ് ഹെൽപ്പർ നിയമനം

മലപ്പുറം ചാപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന കോട്ടക്കൽ മുനിസിപ്പാലിറ്റി 24-ാം വാർഡ് പരിധിയിലുള്ള അങ്കണവാടിയിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കോട്ടക്കൽ മുനിസിപ്പാലിറ്റി 24-ാം വാർഡിലെ സ്ഥിരം താമസക്കാരായിരിക്കണം. 18-35 മധ്യേ പ്രായമുള്ള എസ്എസ്എൽസി ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്. ഫോൺ: 7025127584.

മെക്കാനിക് നിയമനം

മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ) യോഗ്യതയുള്ളവരും ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം. വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008, ഫോൺ: 8590887012.

ഔട്ട്റീച്ച് വർക്കർ നിയമനം

സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്ടിൽ ഔട്ട്റീച്ച് വർക്കറുടെ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. ഏപ്രിൽ രണ്ടിനകം krdasuraksha @ gmail.com ൽ അപേക്ഷിക്കണം. ഫോൺ: 9496847273.

മെഡിക്കൽ ഓഫീസർ നിയമനം

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഇ.എസ്.ഐ സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കും. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി സ്ഥിരം രജിസ്ട്രേഷൻ. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും തിരിച്ചറിയൽ രേഖയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ഏപ്രിൽ നാലിന് രാവിലെ 10ന് കൊല്ലം പോളയത്തോട്ടെ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖത്തിനെത്തണം. വിവരങ്ങൾക്ക്: cru.szims@kerala.gov.in ഫോൺ: 0474-2742341.

അങ്കണവാടി കം ക്രഷ് ഹെൽപ്പർ; അപേക്ഷകൾ ക്ഷണിച്ചു

മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അങ്കണവാടി കം ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 ാം നമ്പർ വാർഡിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ ഐസിഡിഎസ് മേലടി ഓഫീസിൽ ലഭ്യമാണ്. അപേക്ഷകൾ മേലടി ശിശുവികസനപദ്ധതി ഓഫീസിൽ ഏപ്രിൽ മൂന്നിന് വൈകീട്ട് അഞ്ച് വരെ നൽകാം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.