Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, അങ്കണവാടി കം ക്രഷ് ഹെൽപ്പർ, റിസർച്ച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട്, യോഗ ഇൻസ്ട്രക്ടർ, റിസർച്ച് അസോസിയേറ്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Mar 28, 2025
Reported By Admin
Recruitment opportunities for various posts like Guest Instructor, Anganwadi cum Crush Helper, Resea

ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

താഴേക്കോട് ഗവ. വനിതാ ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയം/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയം/ ബി.ടെക്കും ഒരു വർഷത്തെ പരിചയവും ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റിന്റെ ഒറിജിനലുകളും രണ്ടു കോപ്പികളും സഹിതം മെയ് രണ്ടിന് രാവിലെ 11 ന് കരിങ്കല്ലത്താണിയിലുള്ള ഐ.ടി.ഐ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോൺ: 04933 250700, 04933 296505.

അങ്കണവാടി കം ക്രഷ് ഹെൽപ്പർ നിയമനം

ചെറുപുഴ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിൽ കുട്ടികളെ പരിപാലിക്കാൻ താൽപര്യമുള്ള 18 നും 35 നുമിടയിൽ പ്രായമുള്ള ചെറുപുഴ പഞ്ചായത്തിൽ താമസിക്കുന്ന യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ചെറുപുഴ ഗ്രാമ പഞ്ചായത്ത്, പയ്യന്നൂർ അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പ്രസ്തുത വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന ഉണ്ടാകും. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. ഫോൺ : 04985 236166

കരാർ നിയമനം

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയുടെ ഐ.സി.എം.ആർ റിസർച്ച് പ്രൊജക്ടിലേക്ക് കരാറടിസ്ഥാനത്തിൽ റിസർച്ച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവരെ നിയമിക്കുന്നു. പിഎച്ച്.ഡിയോ പബ്ലിക്ക് ഹെൽത്ത്, നഴ്സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിൽ ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് റിസർച്ച് സയന്റിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധമാണ്. പ്രായപരിധി 40 വയസ്സ്. ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആന്ത്രോപ്പോളജി, ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയ്ക്കുള്ള യോഗ്യത. പ്രായപരിധി 35 വയസ്സ്. ഏപ്രിൽ പത്ത് വൈകീട്ട് അഞ്ചിനകം ഓൺലൈനായി അപേക്ഷിക്കണം. ട്രാൻസ് ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾ എന്നിവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in വെബ്സൈറ്റിലോ 0471 2323223 നമ്പറിലോ ബന്ധപ്പെടണം.

യോഗ ഇൻസ്ട്രക്ടർ ഒഴിവ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തും. ബാച്ച്ലർ ഓഫ് ആയുർവേദിക് മെഡിസിൻ ആൻഡ് സർജറി ബിരുദവും യോഗ ഡിപ്ലോമ/ ബി.എൻ.വൈ.എസും അല്ലെങ്കിൽ യോഗയിൽ എം.എസ്.സി ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ജനന തിയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 10 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

റിസർച്ച് അസോസിയേറ്റ്

ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ജീനോം അനാലിസിസ് ലാബിൽ 'റിസർച്ച് അസോസിയേറ്റ് (ബയോ ഇൻഫർമാറ്റികസ്)' നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ ബയോ ഇൻഫർമാറ്റിക്സ്/ കമ്പ്യൂട്ടേഷണൽ ബയോളജി ഇവയിലേതിലെങ്കിലും ഡോക്ടറൽ ബിരുദമുള്ളവരോ അല്ലെങ്കിൽ ബയോ ഇൻഫർമാറ്റിക്സ്/ ബയോസയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഒരു പ്രമുഖ സ്ഥാപനത്തിൽ ട്രാൻസ്ക്രിപ്റ്റോം, ഹോൾജീനോം, മെറ്റാജീനോം എന്നിവയുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ എൻ.ജി.എസ്. (NGS) ഡേറ്റ അനാലിസിസിൽ മൂന്നുവർഷമെങ്കിലും ഗവേഷണ പരിചയമുള്ളവരോ ആയിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി 01 ന് 35 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ളവർ യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം അപേക്ഷകൾ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് സെക്രട്ടറി (റിസർച്ച്) യുടെ പേരിൽ 2025 ഏപ്രിൽ 04നു മുമ്പ് ലഭിക്കത്തക്കവണ്ണം ഇ മെയിൽ ചെയ്യുക. വിലാസം resadm@rubberboard.org.in കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.