Sections

ഗസ്റ്റ് ഇൻസ്ട്രക്ടർ, അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റ്, പ്രൊബേഷൻ അസിസ്റ്റന്റ്, മെഡിക്കൽ ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Apr 17, 2025
Reported By Admin
Recruitment opportunities for various posts like Guest Instructor, Accountant-cum-IT Assistant, Prob

താൽക്കാലിക ഒഴിവ്

കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ട്രേഡിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു താൽക്കാലിക ഒഴിവുണ്ട്. മുസ്ലീം വിഭാഗത്തിന്റെ അഭാവത്തിൽ പൊതു വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്. താൽപര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 23ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2418317.

കരാർ നിയമനം

പന്തളം ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ്-കം-ഐ.റ്റി അസിസ്റ്റന്റിനെ നിയമിക്കുന്നതിന് ബികോമും പിജിഡിസിഎയും ഉളളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടിംഗ്, ബുക്ക് കീപ്പിംഗ്, എംജിഎൻആർഇജിഎസ് എന്നിവയിൽ മുൻ പരിചയം അഭികാമ്യം. ഏപ്രിൽ 25ന് വൈകിട്ട് നാലിന് മുമ്പ് സെക്രട്ടറി, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുളനട പി.ഒ, പിൻ-689503 വിലാസത്തിൽ അപേക്ഷ (ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം) സമർപ്പിക്കണം. അഭിമുഖം ഏപ്രിൽ 26ന് രാവിലെ 11ന് പന്തളം ബ്ലോക്ക് പഞ്ചായത്തിൽ. ഫോൺ: 04734 260314.

പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവ്

സാമൂഹ്യ നീതി വകുപ്പ്, ആലപ്പുഴ ജില്ലാ പ്രൊബേഷൻ ഓഫീസിൽ പ്രൊബേഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഎസ്ഡബ്ല്യൂ, സാമൂഹ്യ പ്രവർത്തന മേഖലയിൽ രണ്ടു വർഷം കുറയാത്ത പ്രവർത്തി പരിചയം, ആലപ്പുഴ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: അഭിമുഖ തീയതിയിൽ 40 വയസ്സ് തികയാൻ പാടില്ല. ഹോണറേറിയം 29535 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജില്ലാ പ്രൊബേഷൻ ഓഫീസർ, ജില്ലാ പ്രൊബേഷൻ ഓഫീസ്, കോടതി സമുച്ചയം, ആലപ്പുഴ 688001 എന്ന വിലാസത്തിൽ ഏപ്രിൽ 21 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ എത്തിക്കുക. സൂക്ഷമ പരിശോധനക്ക് ശേഷം അഭിമുഖ തീയതിയും സ്ഥലവും അറിയിക്കുന്നതാണ്. ഫോൺ: 0477-2238450, 8714621974.

മെഡിക്കൽ ഓഫീസർ: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസ് (ഐഎസ്എം) വകുപ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിൽ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഎഎംഎസ്, പിജി കൗമാരഭൃത്യം, ടിസിഎംസി രജിസ്ട്രേഷൻ എന്നീ യോഗ്യതയുള്ള, ജനുവരി ഒന്നിന് 21 നും 42 ഇടയിൽ പ്രായമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ശമ്പളം: 1455 (ദിവസവേതനം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 21 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലിയിലുള്ളവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണൽ എംപ്ലോയ്മന്റ് ഓഫിസർ അറിയിച്ചു.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.