- Trending Now:
സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള (അസാപ് കേരള), വിവിധ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിലേക്ക് എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേൺ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സിക്യൂട്ടീവ് തസ്തികയിൽ ഏഴ് ഒഴിവിലേക്കും ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ ആറ് ഒഴിവിലേക്കും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എക്സിക്യൂട്ടീവ്: പ്രായപരിധി : 22.11.2024ന് 40 വയസ്സ് കവിയരുത്. യോഗ്യത : ബിരുദവും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കിൽ എം.ബി.എ. ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും. ഒഴിവുകൾ : വിദ്യാനഗർ (കാസർഗോഡ്), പാണ്ടിക്കാട് (മലപ്പുറം), ലക്കിടി (പാലക്കാട്), കുന്നംകുളം (തൃശൂർ), പെരുമ്പാവൂർ (എറണാകുളം), കുളക്കട (കൊല്ലം), കഴക്കൂട്ടം (തിരുവനന്തപുരം) ഗ്രാജുവേറ്റ് ഇന്റേൺ: പ്രായപരിധി : 22.11.2024ന് 30 വയസ്സ് കവിയരുത്. യോഗ്യത : ഏതെങ്കിലും ബിരുദം (എം.ബി.എ./ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന) ഒഴിവുകൾ : വിദ്യാനഗർ (കാസർഗോഡ്), ചാത്തന്നൂർ (പാലക്കാട്), കളമശ്ശേരി (എറണാകുളം), കുന്നന്താനം (പത്തനംതിട്ട), വിഴിഞ്ഞം (തിരുവനന്തപുരം), കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഹെഡ് ക്വാർട്ടേഴ്സ് - കളമശ്ശേരി (എറണാകുളം). എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓൺലൈനായി ഡിസംബർ 04 വരെ അയക്കാം. അപേക്ഷിക്കാനുള്ള ലിങ്ക്: https://asapkerala.gov.in/careers.
മണർകാടുളള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കെയർ ടേക്കർ ഒഴിവുണ്ട്. വിമുക്തഭടന്മാർ/ആശ്രിതർക്ക് മുൻഗണന. ഡിസംബർ 15 അഞ്ചുമണിക്ക് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ടെത്തി വിശദവിവരങ്ങൾ സഹിതം അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0481 2371187.
മലമ്പുഴ ഗവ. ഐ.ടി.ഐയിൽ ടർണർ, ഇലക്ട്രീഷ്യൻ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ടർണർ/ ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ മൂന്നു വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. ടർണർ ട്രേഡിലെ നിയമനം എൽ.സി/ എ.ഐ വിഭാഗക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. ഈ വിഭാഗക്കാരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. യോഗ്യരായവർക്കുള്ള കൂടിക്കാഴ്ച ഡിസംബർ 10 ന് രാവിലെ 11 മണിക്ക് ഐ.ടി.ഐ ഓഫീസിൽ വെച്ച് നടക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴിൽ അടുത്ത ഒരു വർഷം ഉണ്ടാകുന്ന ലാബ് ടെക്നീഷ്യൻമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനത്തിനായി 825 രൂപ ദിവസക്കൂലി അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ഡിഎംഎൽടി/ബിഎസ്സി എംഎൽടി (ഡിഎംഇ അംഗീകരിച്ചത്). പ്രായപരിധി: 18-36. സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 10 ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് എത്തണം.
കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ 2024-25 അദ്ധ്യയന വർഷം ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് എഐസിടിഇ, കേരള പി എസ് സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകൾ വേണം. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 12 ന് രാവിലെ 10.30 ന് സ്ഥാപനത്തിൽ നേരിട്ട് എത്തണം. വിവരങ്ങൾ www.geckkd.ac.in ൽ. ഫോൺ: 0495-2383210.
നടുവിൽ ഗവ.പോളിടെക്നിക് കോളേജിൽ ഒഴിവുള്ള ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ലക്ചറർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജിവനക്കാരെ നിയമിക്കുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ അഞ്ചിന് രാവിലെ 10.30 ന് കോളേജിൽ കൂടിക്കാഴ്ചക്ക് എത്തണം. ഫോൺ : 04602251033.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.