- Trending Now:
എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഏവിയോ കം ഇലക്ട്രീഷ്യൻ ഗ്രേഡ് - 2 തസ്തികയിൽ ഒരു താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എൽ സി, വി എച്ച് എസ് സി, റ്റി എച്ച് എസ് എൽ സിയോടൊപ്പം അപ്രയേറ്റ് ട്രേഡിൽ സ്പെഷ്യലൈസേഷൻ യോഗ്യതയുള്ളവർക്കും, ഐ ടി ഐ അല്ലെങ്കിൽ എൻ ടി സി ഇലക്ട്രീഷ്യൻ ഫിലിം പ്രൊജക്റ്റ് ഓപ്പറേറ്റിങ്ങിലോ, ഓഡിയോ വിഷ്വൽ എയ്ഡ്സ് മേഖലയിലോ രണ്ട് വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം: 2025 ജനുവരിയിൽ 18 നും 41 നും ഇടയിൽ ആയിരിക്കണം. താൽപര്യമുള്ളവർ ഏപ്രിൽ 24 ന് മുമ്പായി അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എറണാകുളം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ലൈബ്രേറിയൻ തസ്തികയിൽ ഓപ്പൺ വിഭാഗം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയൻസ് കോഴ്സ് പാസായവർക്കും ഈ മേഖലയിൽ ചുരുങ്ങിയത് അഞ്ച് വർഷം പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. പ്രായം: 2025 ജനുവരിയിൽ 18 നും 41 നും ഇടയിൽ ആയിരിക്കണം . താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളോട്കൂടി ഏപ്രിൽ 25 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.
കരുവാരക്കുണ്ട് പഞ്ചായത്തിൽ മരുതിങ്ങൽ അങ്കൺവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിൽ നിയമിക്കുന്നതിന് വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-35 പ്രായപരിധിയിൽ ഉള്ളവരും കരുവാരകുണ്ട് പഞ്ചായത്തിലെ 11-ാം വാർഡിലെ സ്ഥിരതാമസക്കാരുമായിരിക്കണം. ക്രഷ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം. നിശ്ചിത അപേക്ഷ ഫോറത്തിന്റെ മാതൃക കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസ്, കരുവാരക്കുണ്ട് പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, മറ്റു മുൻഗണനകൾ എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകർപ്പുകൾ, സ്ഥിര താമസം തെളിയിക്കാൻ പഞ്ചായത്ത് / വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഏപ്രിൽ 25 വെകീട്ട് നാല് വരെ അപേക്ഷകൾ സ്വീകരിക്കും. അപേക്ഷകൾ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് കാളികാവ് അഡീഷണൽ, കരുവാരക്കുണ്ട് പി.ഒ, പിൻ-676523. കൂടുതൽ വിവരങ്ങൾ കരുവാരക്കുണ്ട് ഐ സി ഡി എസ് ഓഫീസിൽ നിന്നും ലഭിക്കും.
ഗവ. മഹിളാ മന്ദിരം തവനൂരിലെ ( എസ് പി സി മലപ്പുറം ) ലീഗൽ കൗൺസിലറുടെ ഒരു ഒഴിവിലേക്കുള്ള അഭിമുഖം ഏപ്രിൽ 28ന് വൈകീട്ട് മൂന്നിന് തവനൂർ മഹിളാമന്ദിരത്തിൽ നടക്കും. നിയമ ബിരുദമാണ് യോഗ്യത. വനിതാ അഭിഭാഷകർക്ക് മുൻഗണനയുണ്ട്. സ്ത്രീപക്ഷ കാഴ്ച്ചപ്പാടുള്ളവർ, സ്ത്രീ സുരക്ഷാ നിയമവുമായി ബന്ധപ്പെട്ട കേസുകൾ നടത്തി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പ്രായപരിധി- 25 മുതൽ 50 വയസ്സ് വരെ. 9000 രൂപ ഹോണറേറിയം ലഭിക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഗവ. മഹിളാ മന്ദിരത്തിൽ എത്തിച്ചേരണം. ഫോൺ: 0494 2699611.
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഒ ആന്റ് പിഎ അല്ലെങ്കിൽ ഒരു വർഷ ദൈർഘ്യമുള്ള ഗവ.അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, മലയാളം ടൈപ്പ്, ടാലി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 21ന് രാവിലെ 10.30-ന് നടക്കുന്ന അഭിമുഖത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 9447488348.
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് ll തസ്തികയിൽ എസ് ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലാ അഗ്രികൾച്ചറൽ ആന്റ് റൂറൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഐ ടി ഐയിൽ നിന്നും ട്രാക്ടർ മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡീസൽ മെക്കാനിക്, ഫിറ്റർ ll ട്രേഡുകളിലൊന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം, സാധുവായ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരെ പരിഗണിക്കും. 19 വയസ്സ് മുതൽ 2024 ജനുവരി ഒന്നിന് 41 കവിയാത്തവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യമോ കെജിടിഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 18 നും 41 നും ഇടയിൽ പ്രായമുളള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ബാധകമാണ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മെയ് ഏഴിനകം പേര് രജിസ്റ്റർ ചെയ്യണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.