Sections

ഡോക്ടർ, അധ്യാപക, ബ്ലോക്ക് കോർഡിനേറ്റർ, നഴ്സിങ് കോളേജ് ട്യൂട്ടർ, ഇലക്ട്രീഷ്യൻ കം പ്ലംബർ, എസി പ്ലാന്റ് ഓപ്പറേറ്റർ, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, ഗാർഡനർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Aug 20, 2024
Reported By Admin
Recruitment opportunities for various posts like Doctor, Teacher, Block Coordinator, Nursing College

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം - 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം. ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത. എ.സി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിയവുമാണ് യോഗ്യത. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവുമാണ് യോഗ്യത. ഗാർഡനർ തസ്തികക്ക് 7-ാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com.

താത്കാലിക നിയമനം

വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.

ഡോക്ടർമാരുടെ ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ് ആൻഡ് പൾമണറി മെഡിസിൻ) തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്-ഇൻ-ഇന്റർവ്യൂ ആഗസ്റ്റ് 21നും ജൂനിയർ റസിഡന്റ് ഇന്റർവ്യൂ 22നും രാവിലെ 11 മുതൽ നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.

ബ്ലോക്ക് കോർഡിനേറ്റർ: താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോർഡിനേറ്ററെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലുള്ള ഓപ്പൺ, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങൾക്ക് അപേക്ഷിക്കാം. ശമ്പളം: 20,000 രൂപ. പ്രായം 01-01-2024 ന് 18 നും 35 നുമിടയിൽ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, ടെക്നോളജി ആന്റ് സോഫ്റ്റ് വെയർ ആപ്ലിക്കേഷനിൽ രണ്ട് വർഷ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവ്. ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 24-നകം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റ് സമുദായക്കാരെയും പരിഗണിക്കും.

അധ്യാപക നിയമനം

ആലപ്പുഴ: കൃഷ്ണപുരം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ട്രേഡ്സ്മാൻ ഇൻ കാർപെന്ററി, ട്രേഡ്സ്മാൻ ഇൻ ഫിറ്റിംഗ് തസ്തികകളിലേക്ക് ഓഗസ്റ്റ് 23-ന് രാവിലെ 10.30 നും ട്രേഡ്സ്മാൻ ഇൻ ആർ ആന്റ് എ.സി, ട്രേഡ്സ്മാൻ ഇൻ ടർണറിംഗ് തസ്തികകളിലേക്ക് 27-ന് രാവിലെ 10.30 നും അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി എത്തണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.