Sections

കൗൺസിലർ, അധ്യാപക, ഡോക്ടർ, ട്രേഡ്സ്മാൻ, വെറ്ററിനറി സർജൻ, ഓവർസീയർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Jan 22, 2025
Reported By Admin
Recruitment opportunities for various posts like Counsellor, Teacher, Doctor, Tradesman, Veterinary

കൗൺസിലർ നിയമനം

കണ്ണൂർ ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലേക്ക് ക്ലിനിക്കൽ സൈക്കോളജി കൗൺസിലറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ കൗൺസിലിങ്ങ് അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ എം എസ് ഡബ്ല്യു (മെഡിക്കൽ ആന്റ് സൈക്യാട്രി), സർക്കാർ മേഖലയിൽ കൗൺസിലിങ്ങ് നടത്തിയുള്ള മൂന്ന് വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അല്ലെങ്കിൽ മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് മുൻഗണന. രണ്ട് സമീപ ജില്ലകൾക്ക് ഒരു കൗൺസിലർ എന്ന രീതിയിലാണ് നിയമനം. സ്കൂൾ പ്രവൃത്തി ദിവസങ്ങളിലും, അവധി സമയത്തും ഓൺലൈൻ/ ഭവന സന്ദർശനം/ക്യാമ്പുകൾ എന്നിവ ഉൾപ്പെടെ സംഘടിപ്പിച്ച് കൗൺസിലിങ്ങ് നൽകുന്നതിന് തയ്യാറായിരിക്കണം. പരീക്ഷ, അഭിമുഖം, സ്ക്രീൻ ടെസ്റ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന എന്നിവ തിരുവനന്തപുരത്തുള്ള ഫിഷറീസ് ആസ്ഥാന കാര്യാലയത്തിൻ നടത്തും. അപേക്ഷ ജനുവരി 27 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. fisheriesdirector@gmail.com എന്ന ഇ മെയിൽ മുഖേനയോ, ഡയറക്ടർ ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്ളോർ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

അധ്യാപക ഒഴിവ്

മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എച്ച്.എസ്.ടി ഹിന്ദി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ജനുവരി 24 രാവിലെ 10 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

ഡോക്ടർ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്ഹോക്ക് വ്യവസ്ഥയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇ.എൻ.ടി സ്പെഷ്യലിസ്റ്റ് (ഒന്ന്), എംബിബിഎസ് ഡോക്ടർ (രണ്ട്) എന്നീ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ ജനുവരി 25ന് രാവിലെ 10.30 ന് നടക്കും. ഇ.എൻ.ടി സ്പെഷ്യലിസ്റ്റിന് സർക്കാർ അംഗീകൃത എം.ബി.ബിഎസ് ബിരുദവും എം.എസ് /എൻ.ടി/ ഡി.ഐ.പി /എൻ.പി /ഡി.എൽ.ഒ എന്നീ യോഗ്യതകളും ടി.സി.എം.സി.രജിസ്ട്രേഷനും ഉണ്ടായിരിക്കണം.സർക്കാർ അംഗീകൃത എം.ബി.ബി.എസ് ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനും പ്രവൃത്തിപരിചയവുമാണ് എം.ബി.ബി.എസ് ഡോക്ടറുടെ യോഗ്യത. താത്ലര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.

ട്രേഡ്സ്മാൻ ഇന്റർവ്യൂ

മഞ്ചേരി സർക്കാർ പോളിടെക്നിക്ക് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂവും എഴുത്തുപരീക്ഷയും ജനുവരി 24ന് രാവിലെ 10ന് നടക്കും. യോഗ്യത ഐടിഐ/ വിഎച്ച്സി/ ടിഎച്ച്എൽസി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. വിവരങ്ങൾക്ക് : www.gptcmanjeri.in, ഫോൺ: 0483 2763550.

കൗൺസലർ നിയമനം

കേരള ഫിഷറീസ് വകുപ്പിന്റെ കീഴിൽ റെസിഡൻഷ്യൽ രീതിയിൽ ഒൻപത് തീരദേശ ജില്ലകളിലായി പ്രവർത്തിച്ചു വരുന്ന പത്ത് ജി.ആർ.എഫ്.ടി.എച്ച്.എസ്സ് കളിലെ വിദ്യാർഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും വ്യക്തിത്വ വികസനത്തിനുമായി കൗൺസലർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു . യോഗ്യത- പ്രായം 25 നും 45 നും ഇടയിൽ, സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ ഉള്ള പി.ജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. സർക്കാർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, മത്സ്യതൊഴിലാളികളുടെ മക്കൾക്ക് മുൻഗണന. ഫോൺ: 0477 2251103.

വെറ്ററിനറി സർജൻ ഇന്റർവ്യൂ 24 ന്

കോഴിക്കോട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. സിഎംഡി മുഖേന നിയമനം നടത്തുന്നത് വരെയോ ആയതിന്റെ അഭാവത്തിൽ പരമാവധി 90 ദിവസം വരെയോ ആയിരിക്കും കാലാവധി. നിലവിലുള്ള ഒഴിവുകളിലേക്കും ഉടൻ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവരും വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. സ്വയം തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയും അസ്സൽ രേഖകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഉൾപ്പെടെ) സഹിതം ജനുവരി 24 ന് രാവിലെ 10.30 മണിയ്ക്ക് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2768075.

വെറ്ററിനറി സർജൻ ഒഴിവ്

മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ജില്ലയിലെ മുതുകുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ജനുവരി 23 ന് രാവിലെ 10.30 മുതൽ 11 മണി വരെ ആലപ്പുഴ ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഇന്റർവ്യൂ. വെറ്ററിനറി സയൻസിലെ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് അവശ്യയോഗ്യത. ഫോൺ: 0477-2252431. വെബ്സൈറ്റ്:http://ksvc.kerala.gov.in.

ഓവർസീയർ കരാർ നിയമനം

എറണാകുളം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഓവർസീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ ഓണറേറിയം 20065 രൂപ. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 10 ദിവസത്തിനകം കാര്യാലയത്തിൽ തപാൽ മുഖേന ലഭിച്ചിരിക്കണം. യോഗ്യത:ഡിപ്ലോമ (സിവിൽ), ആട്ടോകാഡ് അഭികാമ്യം, പ്രവൃത്തി പരിചയം. അപേക്ഷ അയക്കേണ്ട വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പിഐയു, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് പിഒ-682030.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.