- Trending Now:
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത - BNYS / MSc (Yoga) / ഒരു വർഷ ദൈർഘ്യമുള്ള PG Diploma in Yoga (അംഗീകൃത സർവകലാശാലയിൽ നിന്ന്) / ഒരു വർഷ ദൈർഘ്യമുള്ള Yoga Certificate Course (അംഗീകൃത സർവകലാശാലയിൽ നിന്ന്) / BAMS / സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ നിന്നുള്ള ഒരു വർഷത്തെ Yoga Teachers Training Diploma / SCOLE കേരള നടത്തുന്ന Diploma in Yogic Science & Sports Yoga Course ഉയർന്ന പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം www.nam.kerala.gov.in ൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യവേൻ ബിൽഡിംഗിലെ 5 -ാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. അപേക്ഷയുടെ കവറിന്റെ പുറത്തും അപേക്ഷാ ഫോമിലും അപേക്ഷിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി: 2025 മെയ് 6, വൈകുന്നേരം 5 മണി. ഇന്റർവ്യൂ വിശദാംശങ്ങൾ തീയതി: 2025 മെയ് 9 സമയം: രാവിലെ 10 മണി സ്ഥലം: 5 -ാം നില, ആരോഗ്യവേൻ ബിൽഡിംഗ്, തിരുവനന്തപുരം ഇന്റർവ്യൂ തീയതിയും സമയവും ഇതോടൊപ്പം അറിയിക്കുന്നതിനാൽ പ്രത്യേക അറിയിപ്പ് നൽകില്ല. ഉദ്യോഗാർഥികൾ ഇന്റർവ്യൂ ദിവസം നേരിട്ട് ഹാജരാകണം. 20-ലധികം ഉദ്യോഗാർഥികൾ ഉണ്ടെങ്കിൽ എഴുത്തുപരീക്ഷ നടത്തും. വിശദമായ വിവരങ്ങൾക്ക് www.nam.kerala.gov.in സന്ദർശിക്കുക.
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റിഹാബിലിറ്റേഷൻ എക്സ്പേർട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥർക്കും അപേക്ഷിക്കാം.
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മെയ് ഒൻപതിന് മുൻപായി കൊല്ലം ഡെപ്യൂട്ടി കളക്ടർ (എൽ.എ.) മുമ്പാകെ സമർപ്പിക്കണം.
മലപ്പുറം ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ സർജറി യൂണിറ്റിലേക്ക് വെറ്ററിനറി സർജൻമാരെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ എം.വി.എസ്.സി (സർജറി) യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം. താത്പര്യമുള്ളവർ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10.30 ന് പൂർണമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483-2734917.
വണ്ടൂർ അംബേദ്കർ കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കോമേഴ്സ്,കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ജേണലിസം, അറബിക്, ഹിന്ദി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ള കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മെയ് അഞ്ചിന് മുൻപായി ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും guestfacultyacas@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ഫോൺ: 04931-249666, 9447512472.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.