- Trending Now:
കോട്ടയം: ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു സംവരണ വിഭാഗക്കാരെയും അവരുടെ അഭാവത്തിൽ ജനറൽ വിഭാഗക്കാരെയും പരിഗണിക്കും. 25-45പ്രായമുള്ള എഴുത്തും വായനയും അറിയുന്ന സർക്കാർ/ സർക്കർ ഇതര സ്ഥാപനങ്ങളിൽ രണ്ട് വർഷം സെക്യൂരിറ്റി സ്റ്റാഫായി ജോലി ചെയ്തിട്ടുള്ള ശാരീരിക ക്ഷമതയുളളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ മേയ് ഒൻപതിന് മുൻപായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആൻഡ് സപ്പോട്ടിംഗ് യൂണിറ്റിലേക്ക് മൾട്ടി പർപ്പസ് വർക്കറെ (ഫിസിയോതെറാപ്പി യൂണിറ്റ്) നിയമിക്കും. യോഗ്യത: കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഫിസിയോതെറാപ്പി അസിസ്റ്റന്റ് അല്ലെങ്കിൽ നഴ്സിംഗ് അസിസ്റ്റന്റ്. പ്രായപരിധി: 2025 ഏപ്രിൽ നാലിന് 40 വയസ് കവിയരുത്. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജർ ഓഫീസ്, നാഷണൽ ആയുഷ് മിഷൻ, ജില്ലാ മെഡിക്കൽ ഓഫീസ്, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ, ആശ്രാമം പി.ഒ., കൊല്ലം, 691002 വിലാസത്തിൽ മെയ് മൂന്നിനകം ലഭിക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ൽ ലഭിക്കും. ഫോൺ: 0474 2082261.
പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ക്ലാർക്ക്, കൗൺസിലർ, സ്റ്റാഫ് നഴ്സ്, കാറ്ററിംഗ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ കം പ്ലംബർ തസ്തികകളിലേക്കാണ് നിയമനം. അപേക്ഷയോടൊപ്പം ബയോഡാറ്റ, ജാതി സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം പ്രിൻസിപ്പൽ, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്പോർട്സ് കരിന്തളം, പെരിങ്ങോം പി.ഒ, പയ്യന്നൂർ -670353 എന്ന വിലാസത്തിൽ മെയ് രണ്ടിന് വൈകുന്നേരം നാലിനകം നേരിട്ടോ തപാൽ മുഖേനയോ ലഭിക്കണം. ഇ മെയിൽ : emrsskarindalam@gmail.com, ഫോൺ: 8848554706.
തളിപ്പറമ്പ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിലേക്ക് 50 വയസ്സിന് താഴെയുള്ള വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം ഏപ്രിൽ 28 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ എത്തിക്കണമെന്ന് കണ്ണൂർ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 0497 2700069.
കോഴിക്കോട് സർക്കാർ ലോ കോളേജിൽ 2025-2026 അധ്യയന വർഷത്തിൽ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അതിഥി അധ്യാപകരായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിലെ ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 55 ശതമാനം മാർക്കിൽ കുറയാത്ത ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ് യോഗ്യതയും നേടിയിരിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്. യു ജി സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം. അപേക്ഷ ഫോം പൂരിപ്പിച്ചു ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ മേയ് 5 ന് വൈകുന്നേരം 5 നകം തപാൽ മുഖേനയോ, calicutlawcollegeoffice@gmail.com എന്ന ഇ-മെയിൽ മുഖേനയോ ഓഫീസിൽ നേരിട്ടോ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ ഒരു പകർപ്പ് സഹിതം കോഴിക്കോട് ലോ കോളേജ് പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. നിയമ വിഷയത്തിന് മെയ് 12, 13 നും മാനേജ്മെന്റ് വിഷയത്തിന് 15 നും, ഇംഗ്ലീഷിന് 16 നുമാണ് കൂടിക്കാഴ്ച. വിശദവിവരങ്ങൾക്ക്: https://glckozhikode.ac.in, ഫോൺ: 0495 2730680.
ജില്ലയിൽ കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തലത്തിലുള്ള നിർവ്വഹണത്തിനായി നിലവിലെ ബ്ലോക്ക് കോ-ഓർഡിനേറ്റർ (ഐബിസിബി എഫ്ഐ എംഐഎസ്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വനിതകൾ ആയിരിക്കണം. വയസ്/പ്രായപരിധി 2025 മാർച്ച് 31 ന് 35 വയസിൽ കൂടാൻ പാടില്ല. പ്രതിമാസ ശമ്പളം 20,000. യോഗ്യത ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം (എം.എസ് വേഡ്, എക്സൽ), കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്സിലറി ആയിരിക്കണം. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാർ, തൊട്ടടുത്ത ബ്ലോക്കിൽ താമസിക്കുന്നവർ/ജില്ലയിൽ താമസിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയം ഉളളവർക്ക് മുൻഗണന. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം. അപേക്ഷിക്കുന്നവർ വനിതകളായിരിക്കണം. അപേക്ഷാ ഫോം കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റിൽ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് എട്ട്. വൈകുന്നേരംഅഞ്ചു വരെ. ഭാഗികമായി പൂരിപ്പിച്ച/അവ്യക്തമായ അപേക്ഷകൾ എന്നിവ നിരുപാധികം നിരസിക്കും. പരീക്ഷാഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, എറണാകുളം ജില്ലയുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അയൽക്കൂട്ട അംഗം/കുടുംബാംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്റ്റേജ് മാർക്കിന് അർഹതപ്പെട്ട അപേക്ഷക ആണെന്നതിനും സിഡിഎസിന്റെ സാക്ഷ്യപത്രവും ഡിമാന്റ് ഡ്രാഫ്റ്റും വെയ്ക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ ബി.സി- മൂന്ന് ഒഴിവിലേക്കുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തണം.അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, എറണാകുളം സിവിൽ സ്റ്റേഷൻ, രണ്ടാം നില കാക്കനാട്, പിൻ-682030.
മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിലുളള ആലുവ ട്രൈബൽ എക്റ്റൻഷൻ ഓഫീസിൽ നിലവിലുളള അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ (സിവിൽ എഞ്ചിനീയർ, ബി.ടെക്/ഡിപ്ളോമ/ ഐ.റ്റി.ഐ) ഒരു വർഷത്തേക്ക് 18000 രൂപ പ്രതിമാസ ഹോണറേറിയം വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഏപ്രിൽ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മുവാറ്റുപുഴ വാഴപ്പിള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിലാണ് കൂടിക്കാഴ്ച. പട്ടിക വർഗ ഉദ്യോഗാർഥികൾക്ക് മാത്രമായിട്ടാണ് തസ്തിക. ഉദ്യേഗാർഥികൾ വയസ്, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ഒരു പകർപ്പും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.