Sections

വെറ്ററിനറി ഡോക്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, ലക്ചറർ, ഫിസിക്കൽ ട്രെയിനർ, ഹോസ്റ്റൽ ട്യൂഷൻ ടീച്ചർ, ക്യാമ്പ് ഫോളോവർ, ഇ.സി.ജി ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Apr 05, 2025
Reported By Admin
Recruitment opportunities for various posts including Veterinary Doctor, Guest Instructor, Lecturer,

വെറ്ററിനറി ഡോക്ടർ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല മൃഗചികിത്സ സേവനം വീട്ടുപടിക്കൽ പദ്ധതിക്കായി കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി സയൻസിൽ ബിരുദവും കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഏപ്രിൽ 10 രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ-04936 202292.

ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് നിയമനം

കോട്ടയം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഫിസിക്സിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും കേന്ദ്ര ആണവോർജ വകുപ്പിന്റെ ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്സ് പരിശീലനം പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുക. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ്, ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ്, അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നൽകുന്ന മൂന്ന് ആഴ്ചത്തെ ആർ.എസ്.ഒ ലെവൽ ത്രീ സർട്ടിഫിക്കറ്റ് എന്നിവ തത്തുല്യ യോഗ്യതകളാണ്. യോഗ്യതയുള്ളവർ ഏപ്രിൽ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പന്ന്യന്നൂർ ഗവ.ഐ ടി ഐയിൽ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ പട്ടിക ജാതി വിഭാഗത്തിൽ നിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്ന് വർഷ പ്രവൃത്തി പരിചയമോ എൻഎസിയും ഒരു വർഷ പ്രവൃത്തി പരിചയമോ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ/ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ എട്ട് രാവിലെ 11 ന് പന്ന്യന്നൂർ ഐടിഐയിൽ എത്തണം. പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തിൽ ഈഴവ, ബില്ല, തിയ്യ വിഭാഗക്കാരെയും പരിഗണിക്കും. ഫോൺ: 0490-2318650.

ഫിസിക്കൽ ട്രെയിനർ നിയമനം

പുത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രൈമറി സ്കൂൾ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ ഫിസിക്കൽ ട്രെയിനർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11നകം പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

ഹോസ്റ്റൽ ട്യൂഷൻ ടീച്ചർ; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ പരപ്പനങ്ങാടിയിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ ഗവൺമെൻറ് പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 വർഷത്തിൽ അന്തേവാസികൾക്ക് ട്യൂഷൻ നൽകുന്നതിന് പാർട്ട് ടൈം ട്യൂട്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇംഗ്ലീഷ്, കണക്ക്, ഹിന്ദി, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കാൻ ടി.ടി.സി, ബി.എഡ് യോഗ്യതയുള്ള തദ്ദേശവാസികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഏപ്രിൽ 20നകം തിരൂരങ്ങാടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ യോഗ്യത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം അപേക്ഷിക്കണം. ഫോൺ: 8547630143.

ആയുഷ് മിഷനിൽ ഒഴിവുകൾ

നാഷണൽ ആയുഷ് മിഷൻ പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി.എൻ.എം നഴ്സ്, മൾട്ടി പർപ്പസ് വർക്കർ (ആയുഷ് മൊബൈൽ യൂണിറ്റ്, കാരുണ്യ), ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷകർക്ക് പ്രായം 40 കവിയാൻ പാടില്ല. ബി.എസ്.സി നഴ്സിങ്/ ജി.എൻ.എം, കേരള നഴ്സിങ് ആന്റ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ജി.എൻ.എം നഴ്സിന് വേണ്ട യോഗ്യത. ഏകീകൃത ശമ്പളം: 17850 രൂപ. കൂടിക്കാഴ്ച ഏപ്രിൽ 11 ന് രാവിലെ 10.30 ന് നടക്കും. മൾട്ടിപർപ്പസ് വർക്കർ (ആയുഷ് മൊബൈൽ യൂണിറ്റ്) തസ്തികയിലേക്ക് എ എൻ എം/ ജി എൻ എം , കംപ്യൂട്ടർ നോളജ്( എം എസ് ഓഫീസ്) യോഗ്യതയുള്ളവർ ഏപ്രിൽ 11 ന് ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച്ച നടത്തും. ഏകീകൃത ശമ്പളം: 15000 രൂപ. ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കേരള സർക്കാർ ഡി എ എം ഇ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച്ച. ഏകീകൃത ശമ്പളം 14700 രൂപ. മൾട്ടിപർപ്പസ് വർക്കർ(കാരുണ്യ) തസ്തികയിലേക്ക് എ എൻ എം/ ജി എൻ എം, കംപ്യൂട്ടർ നോളജ് (എം. എസ് ഓഫീസ്)/ ബി സി സി പി എൻ/ സി സി സി പി എൻ എന്നിവയാണ് യോഗ്യത. കൂടിക്കാഴ്ച്ച ഏപ്രിൽ 11 ന് വൈകീട്ട് മൂന്ന് മണിക്ക് നടക്കും. ഏകീകൃത ശമ്പളം : 15000 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306433273.

ലക്ചറർ ഒഴിവ്

കോട്ടയം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ലക്ചറർ ഇൻ റേഡിയേഷൻ ഫിസിക്സ് തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്സിൽ രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദം നേടുകയും ഇന്ത്യാ ഗവൺമെന്റ് ആണവോർജ്ജ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വർഷത്തെ റേഡിയോളജിക്കൽ ഫിസിക്സ് പരിശീലനം വിജയകരമായി പൂത്തിയാക്കുകയും ചെയ്തവർക്ക് അപേക്ഷിക്കാം. കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നുള്ള റേഡിയേഷൻ ഫിസിക്സും/ മണിപ്പാൽ അകാദമിയുടെ മെഡിക്കൽ റേഡിയേഷൻ ഫിസിക്സും/ അണ്ണാ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള മെഡിക്കൽ ഫിസിക്സും ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ നല്കുന്ന മൂന്ന് ആഴ്ചത്തെ ആർ എസ് ഒ ലെവൽ മൂന്ന് സർട്ടിഫിക്കറ്റും തത്തുല്യയോഗ്യതകളാണ്. താത്പര്യവും നിശ്ചിത യോഗ്യതയും ഉള്ളവർ അതാത് പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 11ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.

ക്യാമ്പ് ഫോളോവർ നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കും. ധോബി (ഒന്ന്), കുക്ക് (രണ്ട്) തസ്തികകളിലേക്ക് 59 ദിവസത്തേക്കാണ് നിയമനം. പ്രസ്തുത മേഖലകളിൽ മുൻപരിചയമുള്ളവർ അസ്സൽ തിരിച്ചറിയൽ രേഖ, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ എട്ടിന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പിലെ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം.

വെറ്ററിനറി സർജൻ ഒഴിവ്

സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (സർജറി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ താൽക്കാലിക ഒഴിവുണ്ട്. വെറ്ററിനറി സയൻസിൽ ബിരുദാനന്തര ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. പ്രായപരിധി 18 - 41 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനായി ഏപ്രിൽ 10 രാവിലെ 11 ന് അഭിമുഖം നടത്തും. എസ്.എസ്.എൽ.സി/ തത്തുല്യം, വി.എച്ച്.എസ്.സി സർട്ടിഫിക്കറ്റ് ഇൻ ഇ.സി.ജി, പി.എസ്.സി അംഗീകരിച്ച ഇ.സി.ജി ടെക്നീഷ്യൻ കോഴ്സ് എന്നിവ പാസായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബോയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.