Sections

ട്രെയിനർ, ഫിസിയോതെറാപ്പിസ്റ്റ്, എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Apr 25, 2025
Reported By Admin
Recruitment opportunities for various posts including trainer, physiotherapist, educator, tuition te

ട്രെയിനർ നിയമനം: അപേക്ഷ ക്ഷണിച്ചു

സമഗ്രശിക്ഷാ കേരളം തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലെ ട്രെയിനർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. കെ.എസ്.ആർ പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിന്റെ നിരാക്ഷേപപത്രം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം മെയ് ഒമ്പതിന് വൈകീട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. യോഗ്യത എച്ച് എസ് എസ് ടി/വി എച്ച് എസ് എസ് ടി/ എച്ച് എസ് എസ് ടി (ജൂനിയർ), എച്ച് എസ് ടി/ പ്രൈമറി ടീച്ചർ. അപേക്ഷിക്കുന്ന അധ്യാപകർക്ക് സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. അപേക്ഷ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.), തൃശ്ശൂർ ജില്ല. ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ ജില്ല, പിൻ-680020. എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0487 2323841.

ഫിസിയോതെറാപ്പിസ്റ്റ് നിയമനം

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴിൽ കുറുവ ഗ്രാമപഞ്ചായത്തിലെ ചട്ടിപ്പറമ്പ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ദിവസ വേതനത്തിന് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ജില്ലയിൽ സ്ഥിരതാമസമുള്ളവരും ബി പി ടി/എം പി ടി യോഗ്യതയുള്ളവരും 18-40 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 29ന് രാവിലെ 11. 30ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734933.

ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവ്

ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിന് കീഴിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെട്ട മുട്ടത്തറ ഫ്ലാറ്റ് നിർമാണത്തിനായി ഡിപ്ലോമ (സിവിൽ) യോഗ്യതയുള്ള രണ്ട് ഉദ്യോഗാർഥികളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അധിക യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ സഹിതം അപേക്ഷകൾ eetvpm.hed@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, നേരിട്ടോ ഏപ്രിൽ 29ന് മുമ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയം, ഹാർബർ എൻജിനിയറിങ് ഡിവിഷൻ, വിഴിഞ്ഞം, തിരുവനന്തപുരം-695521 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ മെയ് 2ന് ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ തിരുവനന്തപുരം ഡിവിഷൻ ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 0471-2480349.

ബാലികാസദനത്തിൽ എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ബാലികാസദനത്തിൽ ഒഴിവുള്ള എജ്യൂക്കേറ്റർ, ട്യൂഷൻ ടീച്ചർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എജ്യൂക്കേറ്റർ ഒഴിവ് ഒന്ന്, യോഗ്യത ബി.എഡും മൂന്ന് വർഷ പ്രവൃത്തിപരിചയവും. പ്രതിമാസ ഹോണറേറിയം 10,000. ട്യൂഷൻ ടീച്ചർ ഒഴിവ് ഒന്ന്. യോഗ്യത ബി.എഡ് ഫിസിക്കൽ സയൻസ്. പ്രതിമാസ ഹോണറേറിയം 10,000. 2025 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ചേർത്തല നിവാസികളും വനിതകളും മാത്രം അപേക്ഷിച്ചാൽ മതി. രാത്രികാല സേവനത്തിന് സന്നദ്ധരായിരിക്കണം. ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം, ഫോട്ടോ, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് ഏഴിനകം അപേക്ഷകൾ balasadanamalappuzha@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോൺ: 0478-2821286.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.