Sections

സീനിയർ മാനേജർ, മൾട്ടിപർപ്പസ് വർക്കർ, യോഗ ഡെമോൺസ്ട്രേറ്റർ, ഹോസ്റ്റൽ വാർഡൻ , കാഷ്വൽ സ്വീപ്പർ, സാനിറ്റേഷൻ വർക്കർ, യങ് പ്രൊഫഷണൽ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Mar 15, 2025
Reported By Admin
Recruitment opportunities for various posts including Senior Manager, Multipurpose Worker, Yoga Demo

സീനിയർ മാനേജർ തസ്തികയിൽ സ്ഥിര നിയമനം

എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്. ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77400-115200) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ( പേഴ്സണൽ/ എച്ച്.ആർ) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു, നിയമബിരുദം, എച്ച്.ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലിപരിചയം എന്നീ യോഗ്യതകളുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ

എറണാകുളം ജില്ലാ നാഷണൽ ആയുഷ് മിഷൻ മുഖേന ഹോമിയോപ്പതി വകുപ്പിനു കീഴിൽ വരുന്ന മൾട്ടിപർപ്പസ് വർക്കർ (മൊബൈൽ മെഡിക്കൽ യൂണിറ്റ്) തസ്തികയിലേയക്ക് താൽകാലിക നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രതിമാസ വേതനം 15,000/ രൂപ .പ്രായം 40 വയസ്സ് കവിയരുത്. യോഗ്യത: ജി എൻ എം / എ എൻ എം നേഴ്സിംഗ് സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം, കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗൺസിൽ സർട്ടിഫിക്കറ്റ് യോഗ്യത, വയസ് ഇവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും, സ്വയം സാക്ഷ്യപെടുത്തിയ കോപ്പിയും, ആധാർ കാർഡും സഹിതം മാർച്ച് 20 ന് 9.30 ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹാജരാകണം.

യോഗ ഡെമോൺസ്ട്രേറ്റർ

എറണാകുളം ജില്ല-നാഷണൽ ആയുഷ് മിഷൻ മുഖേന ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ വരുന്ന യോഗ ഡെമോൺസ്ട്രേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. പ്രതിമാസ വേതനം 15,000/ രൂപ. പ്രായം 40 വയസ്സ് കവിയരുത്. യോഗ്യത:ഗവ അംഗീകൃത സർവകലാശാലയിൽ നിന്നും ബി എൻ വൈ എസ് / എം എസ് സി (യോഗ) /എംഫിൽ (യോഗ) എന്നിവയിൽ ബിരുദമോ / ഗവ അംഗീകൃത സർവകലാശാലയിൽ നിന്നും യോഗയിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പി ജി ഡിപ്ലോമ /അംഗീകൃത സർവകലാശാലയിൽ നിന്നോ ഗവ ഡിപ്പാർട്ട്മെന്റിൽ നിന്നോ ഒരു വർഷത്തിൽ കുറയാതെയുള്ള സർട്ടിഫിക്കറ്റ് കോഴ്സ് അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ മാർച്ച് 20 വ്യാഴാഴ്ച വൈകീട്ട് 5 മണി വരെ നേരിട്ടോ തപാൽ മുഖേനയോ നൽകണം.

നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിങ് വുമൺ ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഹോസ്റ്റൽ വാർഡൻ , കാഷ്വൽ സ്വീപ്പർ ( ഇടപ്പള്ളി), കാഷ്വൽ സ്വീപ്പർ (കാക്കനാട്) എന്നീ തസ്തികളിലാണ് ഒഴിവ്. താല്പര്യമുള്ളവർ ഏപ്രിൽ 11 വെള്ളിയാഴ്ച എറണാകുളം ഡിവിഷൻ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. എറണാകുളം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന ലഭിക്കും. kshbekmdn@gmail.com എന്ന മെയിൽ ഐഡിയിലൂടെ അപേക്ഷ സമർപ്പിക്കാം. ഫോൺ - 0484 2369059

സാനിറ്റേഷൻ വർക്കർ നിയമനം

എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിറ്റേഷൻ വർക്കർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള എഴുതുവാനും വായിക്കുവാനും കഴിയുന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം മാർച്ച് 20ന് വൈകിട്ട് 5 ന് മുൻപ് സ്ഥാപന മേധാവി മുൻപാകെ ഹാജരാക്കണം.അപേക്ഷകളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 22ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തന സമയത്ത് നേരിട്ട് വന്ന് അന്വേഷിച്ച് അറിയാവുന്നതാണ്.

കരാർ നിയമനം

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ രണ്ട് ഒഴിവുകളിലേക്ക് ഏപ്രിൽ 22ന് വാക് ഇൻ ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.