Sections

സെക്യൂരിറ്റി, അക്രഡിറ്റഡ് എഞ്ചിനീയർ, ജനൽ ഡ്യൂട്ടി അസിസ്റ്റന്റ്, അതിഥി അധ്യാപക, നഴ്സിംഗ് അസിസ്റ്റന്റ്, പാലിയേറ്റീവ് നേഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Apr 11, 2025
Reported By Admin
Recruitment opportunities for various posts including Security, Accredited Engineer, General Duty As

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിമുക്ത ഭടൻമാരെ താൽകാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവിൽ എച്ച്ഡിഎസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് രാവിലെ ഒൻപതികം അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണം.

അക്രഡിറ്റഡ് എഞ്ചിനീയർ: വാക്ക് ഇൻ ഇന്റർവ്യു 23-ന്

കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 23 ന് രാവിലെ 10 മണിക്കുളള വാക്ക് ഇൻ ഇന്റർവ്യുവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ - 0495 2210289.

ജനൽ ഡ്യൂട്ടി അസിസ്റ്റന്റ്

കേരള സർക്കാർ സഹകരണ വകുപ്പിന് കീഴിലെ സ്കിൽ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റർ (എസ്കെഡിസി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസഎൽസി. ഫോൺ - 9496244701.

അതിഥി അധ്യാപക നിയമനം

മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉർദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവർ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാത്യക https://gwcmalappuram.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 30ന് വെകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ/ നേരിട്ടോ കോളേജിൽ നൽകണം.ഫോൺ-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.

നഴ്സിംഗ് അസിസ്റ്റന്റ്

സഹകരണ വകുപ്പിന്റെ സ്കിൽ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റർ, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേർന്ന് എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ആറുമാസം ദൈർഘ്യമുള്ള ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ : 9496244701.

പാലിയേറ്റീവ് നേഴ്സ്

പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയിൽ പാലിയേറ്റീവ് നേഴ്സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: എഎൻഎം/ ജെപിഎച്ച്എൻ കോഴ്സ്/ ജിഎൻഎം/ ബിഎസ്സി നഴ്സിംഗ്. സർക്കാർ, സർക്കാർ അംഗീകൃത കോളജുകളിൽ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎൻ /സിസിപിഎഎൻ കോഴ്സ് പാസാകണം. അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മെഡിക്കൽ ഓഫീസർ, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തിൽ ഏപ്രിൽ 16നകം അപേക്ഷിക്കണം. ഫോൺ: 04734 223617.

പാലിയേറ്റീവ് നഴ്സ് താത്കാലിക ഒഴിവ്

പാലക്കാട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പാലിയേറ്റീവ് നഴ്സ് (ഹോമിയോ) താത്കാലിക ഒഴിവ്. പ്ലസ്ടു/തത്തുല്യം, കൗൺസിൽ രജിസ്ട്രേഷനോടുകൂടിയുള്ള ജി.എൻ.എം, പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സർട്ടിഫിക്കറ്റുള്ള 18 നും 40നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവർ ഏപ്രിൽ 23ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ: 0491 2505204.

വാക്ക് ഇൻ ഇന്റർവ്യൂ 21 ന്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ കീഴിൽ ആനക്കട്ടി വട്ട്ലക്കി കോർപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മത്സര പരീക്ഷകൾക്കുള്ള പരിശീലന അധ്യാപകരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടക്കും. കണക്ക്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളിൽ എം എസ് ഇ/ ബി എഡ്, സെറ്റ്/ എം എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ബി എഡ്, സെറ്റ്/ എം എഡ് എന്നീ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ ബിരുദാന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും. മത്സര പരീക്ഷ പരിശീലന കേന്ദ്രത്തിൽ പഠിപ്പിച്ചിട്ടുള്ളവർക്ക് മുൻഗണന. ഏപ്രിൽ 21 ന് രാവിലെ 10 മുതൽ 12 മണി വരെ ആനക്കട്ടി വട്ട്ലക്കി കോർപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിൽ ഇന്റർവ്യു നടക്കുമെന്ന് ഐ.ടി.ഡി.പി സെക്രട്ടറി അറിയിച്ചു. ഫോൺ: 8281230461.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.