- Trending Now:
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിലെ ഐ.സി.എം.ആർ റിസർച്ച് പ്രോജക്റ്റിലേക്ക് റിസർച്ച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവരെ കരാർ നിയമനം നടത്തുന്നു. പ്രൊജക്ട് ടെക്നിക്കൽ സപ്പോർട്ട് തസ്തികയിൽ ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ പബ്ലിക്ക് ഹെൽത്ത്, സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കോളജി, ആൻത്രോപോളജി, ലൈഫ് സയൻസ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 . പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ പബ്ലിക്ക് ഹെൽത്ത്, നഴ്സിംഗ്, സോഷ്യൽ വർക്ക്, സോഷ്യോളജി എന്നിവയിലുള്ള ഫസ്റ്റ്/ സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പി.എച്ച്.ഡി. സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് പി.എച്ച്.ഡി നിർബന്ധം. പ്രായപരിധി 40. അപേക്ഷകൾ ഏപ്രിൽ 10 വൈകീട്ട് അഞ്ചിനുള്ളിൽ ഓൺലൈനായി നൽകാം. ട്രാസ്ജെൻഡർ, ഇന്റർസെക്സ് വ്യക്തികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in , ഫോൺ 0471 2323223.
ഇടുക്കി: ജില്ലയിലെ ദേവികുളം ആർ ഡി ഒ കാര്യാലയത്തിലെ മെയിന്റനൻസ് ട്രിബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. നിയമനം കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്. വയസ് 18 നും 35 നും മധ്യേ. യോഗ്യത: അംഗീകൃത സർവകലാശാല ബിരുദം, വേഡ് പ്രോസസിങ്ങിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസായിരിക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് അറിഞ്ഞിരിക്കണം. എംഎസ്ഡബ്ല്യു ഉള്ളവർക്ക് മുൻഗണന. ഹോണറേറിയം പ്രതിമാസം 21,000/ രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എപ്രിൽ 08 ന് രാവിലെ 11 ന് ദേവികുളം സബ് കളക്ടറുടെ ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫോട്ടോയും ഉൾപ്പടെ ബയോഡാറ്റ സഹിതം അപേക്ഷ നേരിട്ട് നൽകേണ്ടതും രേഖകളുടെ അസൽ ഇന്റർവ്യൂ സമിതിക്ക് മുൻപാകെ ഹാജരാക്കേണ്ടതുമാണ്. ഫോൺ: 04862 - 228160.
തൃശ്ശൂർ ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ടീച്ചിങ് അസിസ്റ്റന്റ് തസ്തികയിൽ (ഓപ്പൺ വിഭാഗം) 1750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താല്ക്കാലിക ഒഴിവ്. പ്രസവ ചികിത്സ (Obstetrics) ആൻഡ് ഗൈനക്കോളജി ക്ലിനിക്കൽ മെഡിസിൻ (Veterinary) ൽ 55 ശതമാനം മാർക്കോടുകൂടി ബിരുദാനന്തര ബിരുദവും പി എച്ച് ഡി / നെറ്റ് തത്തുല്യ യോഗ്യതയും ഉളള ഉദ്യോഗാർത്ഥികൾ അതാത് പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നിന് മുൻപ് എത്തിച്ചേരണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0484 2312944.
പട്ടികജാതി വികസന വകുപ്പിന് കീഴിൽ കുഴൽമന്ദത്ത് പ്രവർത്തിക്കുന്ന ഗവ.പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നടക്കുന്ന ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടർ കോഴ്സുകളുടെ പരിശീലനത്തിനായി മാസ്റ്റർ ട്രെയിനറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഏപ്രിൽ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ച നടത്തും. ഏതെങ്കിലും വിഷയത്തിൽ ബിരുദവും, പി ജി ഡി സി എയുമാണ് അടിസ്ഥാന യോഗ്യത. വേർഡ് പ്രോസസിങ്, എം.എസ് വേർഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.ടി.പി പേജ് മേക്കർ, ഐ. എസ്. എം എന്നിവയിൽ പരിജ്ഞാനമുള്ളവരും അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുള്ളവർക്കും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04922-273777.
വർക്കല ഗവ. ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ ഫാർമസിസ്റ്റ്, ഫാർമസി അറ്റൻഡർ ഒഴിവിലേക്ക് എച്ച് എം സി വഴി കരാർ നിയമനം നടത്തുന്നു. ആയുർവേദ ഫാർമസിസ്റ്റ് നിയമനത്തിന് അപേക്ഷിക്കുന്നവർ ഡിഎഎംഇ നടത്തുന്ന ആയുർവേദ ഫാർമസിസ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം. അല്ലെങ്കിൽ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ബി.ഫാം (ആയുർവേദ ഫാർമസിസ്റ്റ്) പാസ്സായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പത്താം ക്ലാസ്സ് പാസ്സായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് ഫാർമസി അറ്റൻഡർ ഒഴിവിലേക്ക് അപേക്ഷിക്കാം. ആയുർവേദ ഔഷധ ഷോപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള പരിചയം അഭികാമ്യം. എപ്രിൽ 5ന് ഉച്ചയ്ക്ക് 12ന് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തിച്ചേരണം. അഞ്ച് രൂപ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ക്രോസ് ചെയ്ത അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതമാണ് അഭിമുഖത്തിന് എത്തേണ്ടത്. പ്രായപരിധി 40 വയസ്സ്. വയസ്സ് തെളിയിക്കന്ന രേഖ ഹാജരാക്കണം. ഫോൺ: 0470-2605363.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.