- Trending Now:
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാ കൾച്ചർ കേരളയുടെ നോർത്ത് സോൺ റീജിയണൽ ഓഫീസിന്റെ കീഴിലുള്ള യൂണിറ്റുകളിലേക്ക് പ്രോജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു. ബി എഫ് എസ് സി അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം റീജിയണൽ എക്സിക്യൂട്ടീവ്, അഡാക്ക് നോർത്ത് സോൺ റീജിയണൽ ഓഫീസ്, എരഞ്ഞോളി എന്ന വിലാസത്തിൽ ഏപ്രിൽ അഞ്ചിനകം അപേക്ഷിക്കണം. ഫോൺ- 0490-2354073.
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12 ന് കലക്ടറേറ്റിൽ അഭിമുഖത്തിന് എത്തണമെന്ന് മുണ്ടേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. താൽക്കാലിക ഒഴിവിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ നാല് രാവിലെ 10.30 ന് കലക്ടറേറ്റിൽ നടക്കും. ഉദ്യോഗാർഥികൾ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം. ഫോൺ : 0497 2832055.
അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂട് - കുട്ടികൾക്കൊരു സുരക്ഷിത ഇടം പദ്ധതി നടത്തിപ്പിനായി കൂട് കേന്ദ്രങ്ങളിൽ വനിത ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി എന്നീ വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തരബിരുദമുള്ള 20 നും 45 വയസിനുമിടയിൽ പ്രായമുള്ള അഴുത ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ള വനിതകൾക്ക് അപേക്ഷകൾ സമർപ്പിക്കാം. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഏപ്രിൽ 7 ന് മുൻപ് അഴുത ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8281460209, 04869 233281.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.