- Trending Now:
നെടുംകുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ബി.ഫാം, ഡി.ഫാം, കേരള ഫാർമ രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾക്കു സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, പരിചയ സർട്ടിഫിക്കറ്റ്, ബയോഡാറ്റ സഹിതം മാർച്ച് 27ന് രാവിലെ 10.30 മുതൽ ഒരു മണി വരെ നെടുംകുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9847239129.
ഏറ്റുമാനൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലേയ്ക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബി.ടെക്കും ഒരു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 23 രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജ് പ്രിൻസിപ്പലിന് മുൻപിൽ ഹാജരാകണം. വിശദ വിവരത്തിന് ഫോൺ: 0481 2535562.
കൊല്ലം അർബൻ രണ്ട് ഐസിഡിഎസ് പരിധിയിലെ ഗോപാലശ്ശേരി പഞ്ചായത്ത് സ്കൂളിലുള്ള അങ്കണവാടി കം ക്രഷിലേക്ക് വർക്കർ/ഹെൽപ്പമാരെ നിയമിക്കുന്നതിന് മാർച്ച് 21ന് ഉച്ചക്ക് രണ്ടിന് കോർപ്പറേഷൻ മേയറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. കോർപ്പറേഷനിലെ 28-ാം ഡിവിഷനിലെ സ്ഥിരതാമസക്കാർക്കാണ് അവസരം. പ്രായപരിധി- 18-35 വയസ്. യോഗ്യത: വർക്കർ- പ്ലസ് ടു, ഹെൽപ്പർ- എസ്എസ്എൽസി. ഫോൺ-0474 2740590, 9188959663.
കൊല്ലം അർബൻ രണ്ട് ഐസിഡിഎസ് പരിധിയിലെ ബഡ്സ് സ്കൂളിലേക്ക് ഡ്രൈവറേയും ആയയെയും നിയമിക്കുന്നതിന് മാർച്ച് 21ന് ഉച്ചക്ക് മൂന്നിന് കോർപ്പറേഷൻ മേയറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഡ്രൈവർക്ക് നല്ല മാനസ്സിക ആരോഗ്യവും, ഹെവി ഡ്രൈവിംഗ് ലൈസൻസും, അഞ്ച് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. 10-ാ0 ക്ലാസ് പാസ്സായിരിക്കണം. പ്രായപരിധി 40 വയസ്. ആയ തസ്തികയിലേക്ക് 35 നും 40 നും ഇടയിൽ പ്രായമുള്ള ശാരീരിക മാനസ്സിക ആരോഗ്യമുള്ള 10-ാം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് പങ്കെടുക്കാം. ഫോൺ-0474 2740590, 9188959663.
എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സീനിയർ മാനേജർ (എച്ച്. ആർ) തസ്തികയിൽ ഒരു സ്ഥിരം ഒഴിവ് (ശമ്പളം 77400-115200) നിലവിലുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ( പേഴ്സണൽ/ എച്ച്.ആർ) അല്ലെങ്കിൽ എം.എസ്.ഡബ്ല്യു, നിയമബിരുദം, എച്ച്.ആർ മാനേജ്മെന്റിൽ 13 വർഷത്തെ ജോലിപരിചയം എന്നീ യോഗ്യതകളുള്ള 18-45 പ്രായപരിധിയിലുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 21ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
മലപ്പുറം അർബൻ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ മലപ്പറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്, മൈലപ്പുറം ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് ക്രഷിലേക്കും സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്രഷ് വാർഡുകളിലെ അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു യോഗ്യരും 18 നും 35 നും മധ്യേ പ്രായമുള്ളവരുമാകണം. ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് വിജയിച്ചതും 18 നും 35 നും മദ്ധ്യേ പ്രായമുള്ളവരുമാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച് 20. അപേക്ഷാ ഫോമും വിശദ വിവരങ്ങളും മലപ്പുറം മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് മലപ്പുറം അർബൻ ഓഫീസിൽ ലഭിക്കും.
കൊണ്ടോട്ടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ടിലെ വാഴയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന അഴിഞ്ഞിലം അങ്കണവാടിയിലേക്ക് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം നടത്തുന്നു. അപേക്ഷകർ വാഴയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 24ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും കൊണ്ടോട്ടി അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9188959787.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.