Sections

പാലിയെറ്റീവ് നഴ്സ്, അധ്യാപക, മാനേജർ, മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, വനിത ഫെസിലിറ്റേറ്റർ, അക്രഡിറ്റഡ് എഞ്ചിനീയർ, ആയുർവേദ ഫാർമസിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Mar 20, 2025
Reported By Admin
Recruitment opportunities for various posts including Palliative Nurse, Teacher, Manager, Multi-task

പാലിയെറ്റീവ് നഴ്സ് നിയമനം

അഴിക്കോട് സി എച്ച് സിയിൽ പാലിയെറ്റീവ് പരിചരണത്തിന് ദിവസവേതനാടിസ്ഥാനത്തിൽ പാലിയെറ്റീവ് നഴ്സിനെ നിയമിക്കുന്നു. യോഗ്യത: ബിഎസ് സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ് പാസ്സായിരിക്കണം, പ്രവർത്തി പരിചയം, നേഴ്സിങ്ങ് കൗൺസിൽ രജിസ്ട്രേഷൻ, പാലിയെറ്റീവ് ട്രെയിനിംഗ് കോഴ്സ് കഴിഞ്ഞിരിക്കണം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം മാർച്ച് 25 ന് രാവിലെ 11 ന് അഴിക്കോട് സി എച്ച് സിയിൽ അഭിമുഖത്തിന് എത്തണം.

അധ്യാപക നിയമനം

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ബഡ്സ് സ്കൂൾ അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് 24ന് പകൽ മൂന്നിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ബിഎഡ്/ഡിഎഡ് സ്പെഷ്യൽ എഡ്യുക്കേഷൻ / ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ/ ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസഡ് റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യുക്കേഷൻ ഇവയിൽ ഏതെങ്കിലും ഒരു യോഗ്യത ഉണ്ടായിരിക്കണം. ഫോൺ : 04734 228498.

ഡി.ടി.പി.സിയിൽ മാനേജർ നിയമനം

പാലക്കാട് ഡി.ടി.പി.സിയിൽ മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. റവന്യൂ വകുപ്പിൽ ജൂനിയർ സൂപ്രണ്ട് അല്ലെങ്കിൽ ഡപ്യൂട്ടി തഹസിൽദാർ തസ്തികയിൽ കുറയാത്ത പദവിയിൽ സേവനമനുഷ്ഠിച്ച 60 വയസോ അതിൽ താഴെയുള്ളവർക്കോ അപേക്ഷിക്കാം. താൽപര്യമുള്ളവർ മതിയായ സർവീസ് രേഖകൾ സഹിതമുള്ള അപേക്ഷ ഏപ്രിൽ മൂന്നിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ നൽകണം. ഫോൺ: 0491 2538996.

മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ: അഭിമുഖം ഏപ്രിൽ രണ്ടിന്

മാനസികവെല്ലുവിളി നേരിടുന്നവരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന പുനർജനി കേന്ദ്രത്തിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ (പുരുഷൻ) നിയമിക്കുന്നു. ഒരു വർഷ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം: 18,390 രൂപ. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. അട്ടപ്പാടി ബ്ലോക്കിൽ ഉൾപ്പെടുന്നവർക്ക് മുൻ ഗണന ലഭിക്കും. അട്ടപ്പാടിയിലെ കാവുണ്ടിക്കലിൽ പ്രവർത്തിക്കുന്ന പുനർജ്ജനി ഹോമിൽ ഏപ്രിൽ രണ്ടിന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ തിരിച്ചറിയൽരേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യതയും വയസും തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾ പാലക്കാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ:0491 2505791, ഇ-മെയിൽ: dsjopkd@gmail.com.

അധ്യാപക ഒഴിവ്

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജിയിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി / ഡിഗ്രി / ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയും പ്രവൃത്തി പരിചയവുമാണ് യോഗ്യത. വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം - 695024 എന്ന വിലാസത്തിൽ ഏപ്രിൽ 30 വൈകിട്ട് 5 ന് മുൻപ് ലഭിക്കത്തക്കവിധത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് : www.captkerala.com, ഫോൺ : 0471 - 2474720, 0471 - 2467728.

വനിത ഫെസിലിറ്റേറ്റർ ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന് കീഴിൽ ജാഗ്രത സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. എം.എസ്.ഡബ്ല്യൂ, എം.എസ്.സി, എം.എ സൈക്കോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്സ്. താൽപര്യമുള്ലവർ ബയോഡാറ്റ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയുമായി മാർച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകുക.

അക്രഡിറ്റഡ് എഞ്ചിനീയർ നിയമനം

തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. സിവിൽ/അഗ്രിക്കൾച്ചറൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്ന് വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് അഞ്ച് വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ പൊതുമേഖലാ/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും രണ്ട് വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റും കുറഞ്ഞത് 10 വർഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശസ്വയംഭരണ/സർക്കാർ/അർധസർക്കാർ പൊതുമേഖലാ/ സർക്കാർ മിഷൻ/ സർക്കാർ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയവുമുള്ളവരെയും പരിഗണിക്കും. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാർച്ച് 27 ന് രാവിലെ 10.30 ന് തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിനായി എത്തണം.

ആയുർവേദ ഫാർമസിസ്റ്റ് ഒഴിവ്

പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിന്റെ ഘടകസ്ഥാപനമായ ആയുർവേദ ആശുപത്രിയിലേക്ക് ഡി.എ.എം.ഇ യോഗ്യതയുള്ള 18 നും 35 നും മധ്യേ പ്രായമുള്ള ഫാർമസിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. താൽപര്യമുള്ളവർ മാർച്ച് 25 ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0477 2286171.

ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ ഒഴിവ്

ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ ആലപ്പുഴ ജില്ലയിലെ ആലപ്പുഴ ഡിവിഷൻ, ചെത്തി സബ് ഡിവിഷൻ എന്നീ കാര്യാലയങ്ങളിൽ നിലവിലുള്ള ഡ്രാഫ്റ്റ്സ്മാൻ, ഓവർസിയർ ഗ്രേഡ് രണ്ട് (സിവിൽ) തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ദിവസ വേതാനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മാർച്ച് 26 ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ കോടതിയ്ക്ക് എതിർവശമുള്ള ഹാർബർ എൻജിനീയറിംഗ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ: 0477-2962710.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ചെങ്ങന്നൂർ ഗവ.വനിത ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ നിലവിലുള്ള ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാർച്ച് 24 ന് നടക്കും. യോഗ്യത സിവിൽ എഞ്ചിനീയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിലുള്ള എൻ.ടി.സി അല്ലെങ്കിൽ എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. താത്പ്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും ശരിപ്പകർപ്പും സഹിതം മാർച്ച് 24 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 0479 2457496.

വാക് ഇൻ ഇന്റർവ്യൂ

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വകൾച്ചർ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റർ, വാട്ടർപമ്പ്, എയറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സ്കിൽഡ് ലേബറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. യോഗ്യത: ഐ.ടി.ഐ ഇലക്ട്രിക്കൽ ട്രേഡിൽ സർട്ടിഫിക്കറ്റ്. പ്ലംബിങ് ജോലികളിൽ പരിചയം അഭികാമ്യം. ഇന്റർവ്യൂ മാർച്ച് 25ന് രാവിലെ 10.30ന് വർക്കല ഓടയം ഹാച്ചറിയിൽ. ഫോൺ: 9037764919, 9544858778.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.