- Trending Now:
പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറെ നിയമിക്കും. യോഗ്യത: എം എസ് ഓഫീസിൽ ജിഎൻഎം. ശമ്പളം: 15,000 രൂപ. 2025 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാർഥികൾ ഏപ്രിൽ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ആശുപത്രിയിൽ കൂടിക്കാഴ്ചക്കെത്തണം. ഫോൺ: 04962557270, 9446163032.
നിലമ്പൂർ ഐടിഡിപി ഓഫീസിന്റെ പരിധിയിൽ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസിയർ ഒഴിവിലേക്ക് അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21നും 35 ഇടയിൽ പ്രായമുള്ള സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ/ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നിയമന കാലാവധി ഒരു വർഷം. താത്പ ര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി,വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 29 ഉച്ചയ്ക്ക് 3 ന് നിലമ്പൂർ ഐടിപി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04931-220315.
എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിൽ കെജി ടീച്ചറുടെ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം മെയ് മൂന്നിന് രാവിലെ 11ന് എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണം. ഫോൺ: 7736855790.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറെ നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി /ഡിപ്ലോമ, മോട്ടോർ വെഹിക്കിൾ ലൈസൻസ്, രണ്ട് വർഷ പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവയുടെ അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി രേഖ സഹിതം ഏപ്രിൽ 29 രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.
മലമ്പുഴ ഗവൺമെന്റ് ഐടി ഐ യിൽ ഇലക്ട്രോണിക്സ്, ടർണർ എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഏപ്രിൽ 28 ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടക്കും. ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിങ് ബ്രാഞ്ചിൽ 3 വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള ഓപ്പൺ വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിക്കാഴ് ചയിൽ പങ്കെടുക്കാം. ടർണർ ട്രേഡിൽ എൻ.ടി.സി യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ മൂന്ന് വർഷ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള മറ്റ് പിന്നാക്ക (ഒബിസി)വിഭാഗത്തിൽപ്പെട്ടവർക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491 2815161.
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 7 ഒഴിവുകളുണ്ട്. താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എൽ.പി.എസ്.ടി (കാഴ്ചപരിമിതി - 1, കേൾവി പരിമിതി - 1), യു.പി.എസ്.ടി (കേൾവി കുറവ് - 2), ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി (കാഴ്ചപരിമിതി - 1), എച്ച്.എസ്.ടി ഗണിതം (കേൾവി കുറവ് - 1), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (കാഴ്ച പരിമിതി - 1). യോഗ്യത : എച്ച്.എസ്.ടി ഗണിതം - ഗണിതം / സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ ബിരുദം, ബിഎഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി - പത്താം ക്ലാസ് പാസായിരിക്കണം. ഹിന്ദി വിഷയത്തിൽ ബിരുദം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് - ടി. വിഷയത്തിൽ ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. യു.പി.എസ്.ടി - പത്താം ക്ലാസ് പാസായിരിക്കണം. ടി ടി സി, ഡി എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. എൽ.പി.എസ്.ടി - പത്താം ക്ലാസ് / പ്രീഡിഗ്രി / എച്ച്.എസ്.സി പാസായിരിക്കണം. ടിടിസി, ഡി.എഡ് / ഡി.എൽ.എഡ് പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യം. വയസ് 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മേയ് 2 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2462654.
തിരുവനന്തപൂരം എയ്ഡഡ് സ്കൂളിൽ ഡ്രോയിങ് ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥിക്കായ് (കാഴ്ചക്കുറവ്-1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് വിജയവും, ഡ്രോയിങ്ങിൽ / പെയിന്റിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ഡ്രോയിങ്ങിൽ ബിരുദം പാസ്സായിരിക്കണം. യോഗ്യത പരീക്ഷ പാസ്സായിരിക്കണം. പ്രായപരിധി 40 വയസ് വരെ. ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മെയ് 2 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മേയ് 3 ന് രാവിലെ 11 ന് കേരള മഹിള സമഖ്യ സൊസൈറ്റി കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. നഴ്സിംഗ് സ്റ്റാഫ് : 1 ഒഴിവ് (ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ) യോഗ്യത : ജനറൽ നഴ്സിംഗ് / ബി.എസ്.സി നഴ്സിംഗ്. പ്രായം : 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) : 1 ഒഴിവ്. യോഗ്യത : എം.എസ്.ഡബ്ല്യു / എം.എ (സൈക്കോളജി). പ്രായം : 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ക്ലീനിംഗ് സ്റ്റാഫ് : 1 ഒഴിവ് (ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്റർ). യോഗ്യത : അഞ്ചാം ക്ലാസ്. പ്രായം : 20 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ : 0471 2348666, വെബ്സൈറ്റ് : www.keralasamakhya.org.
എറണാകുളം ജനറൽ ആശുപത്രിയിലെ ഊട്ടുപുര കിച്ചണിലേക്ക് അസിസ്റ്റന്റ് കുക്ക് (വനിത) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 30, രാവിലെ 10.30 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. സമാനമേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
കൊല്ലം: ജില്ലയിലെ 11 ബ്ലോക്കുകളിലും, കൊല്ലം കോർപ്പറേഷനിലും രാത്രികാല അടിയന്തര മൃഗചികിത്സ പദ്ധതിക്കായി വെറ്ററിനറി സർജൻ, ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനം നടത്തും. യോഗ്യത: വെറ്ററിനറി സർജൻ - ബി.വി.എസ്.സി ആന്റ് എ.എച്ച്, കേരള വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും, ഡ്രൈവർ കം അറ്റൻഡന്റ് - എസ്.എസ്.എൽ.സി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 29 ന് രാവിലെ 10.30 നും, 11നുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തുന്ന വാക്ക് -ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0474-2793464.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.