Sections

ലാബ് ടെക്നീഷ്യൻ, മെഡിക്കൽ ഓഫീസർ, പാരാ ലീഗൽ വോളന്റിയർ, ഡാറ്റാ എൻട്രി ഓപറേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ്, സെക്യൂരിറ്റി, അതിഥി അധ്യാപക, ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Saturday, Apr 12, 2025
Reported By Admin
Recruitment opportunities for various posts including Lab Technician, Medical Officer, Paralegal Vol

ലാബ് ടെക്നീഷ്യൻ ഒഴിവ്

ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പീഡ് സെല്ലിൽ ലാബ് ടെക്നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടൂ( സയൻസ് ), ഡിഎംഎൽടി (പാരാമെഡിക്കൽ കൗൺസിൽ അംഗീകാരമുണ്ടായിരിക്കണം).ഇതിനായുള്ള വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 28ന് രാവിലെ 11 മണിക്ക് നടത്തുന്നു. താല്പര്യമുള്ള അപേക്ഷകർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം, വിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഫോൺ: 04772282611, 04772282015.

മെഡിക്കൽ ഓഫീസർ ഒഴിവ്

ആലപ്പുഴ ഗവ.റ്റി.ഡി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗത്തിലേയ്ക്ക് എം ബി ബി എസ് യോഗ്യതയും ടി സി എം സി രജിസ്ട്രേഷൻ ഉള്ളവരുമായ ഇദ്യോഗാർഥികളിൽ നിന്നും മെഡിക്കൽ ഓഫീസർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ഏപ്രിൽ 15 ചൊവ്വാഴ്ച രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നേരിട്ട് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.

പാരാ ലീഗൽ വോളന്റിയർമാരെ നിയമിക്കുന്നു

സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം, കാണാതാകുന്നതും, കുറ്റകൃത്യങ്ങൾക്ക് ഇരയാക്കപ്പെടുന്നതുമായ കുട്ടികൾക്ക് വേണ്ടി പാരാ ലീഗൽ വോളന്റീയർമാരെ (പി.എൽ.വി) ജില്ലയിലെ പോലീസ് സബ് ഡിവിഷൻ സ്റ്റേഷനുകളിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയാണ് (ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റി) യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്. 750 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ, ആലപ്പുഴ ജില്ലയിലെ തെരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളിൽ ഒരു വർഷത്തേക്കാണ് നിയമനം . അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. എം.എസ്.ഡബ്ല്യൂ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി നിയമവിദ്യാർഥികൾക്ക് 18-65 വയസ്സും മറ്റുള്ളവർക്ക് 25-65 വയസ്സുമാണ്. അപേക്ഷകരെ നിയമാനുസൃതമായി തെരഞ്ഞെടുത്ത് പരിശീലനം നൽകും. താൽപര്യമുള്ളവർ ഏപ്രിൽ 23ന് മുമ്പായി ജില്ലാ നിയമ സേവന അതോറിറ്റി മുമ്പാകെ നേരിട്ടോ, സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ എന്ന വിലാസത്തിൽ തപാലിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0477-2262495.

ഡാറ്റാ എൻട്രി ഓപറേറ്റർ

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഡാറ്റാ എൻട്രി ഓപറേറ്റർ ട്രെയിനിയെ നിയമിക്കും. യോഗ്യത: സി.ഒ ആൻഡ് പി.എ/ഒരു വർഷ ദൈർഘ്യമുള്ള സർക്കാർ അംഗീകൃത ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, മലയാളം ടൈപിങ്, ടാലി പരിജ്ഞാനം. അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഏപ്രിൽ 21ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോൺ: 9447488348.

താൽക്കാലിക ഒഴിവ്

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ട്രെയിനിംഗ് കോർഡിനേറ്റർ, പ്രോജക്ട് അസിസ്റ്റന്റ്, റിസർച്ച് അസോസിയേറ്റ് തസ്തികകളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. യോഗ്യതകളും കൂടുതൽ വിവരങ്ങളും www.kittsedu.org ൽ ലഭിക്കും. അപേക്ഷകൾ ഏപ്രിൽ 19ന് മുമ്പായി ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസ്, തൈക്കാട്, തിരുവനന്തപുരം- 695014 വിലാസത്തിൽ ലഭിക്കണം.

സെക്യൂരിറ്റി നിയമനം

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 755 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിമുക്ത ഭടൻമാരെ താൽകാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവിൽ എച്ച്ഡിഎസ്സിനു കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയർന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 19 ന് രാവിലെ ഒൻപതികം അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണം.

അക്രഡിറ്റഡ് എഞ്ചിനീയർ: വാക്ക് ഇൻ ഇന്റർവ്യു 23-ന്

കൊടുവളളി ബ്ലോക്ക് പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിടെക് സിവിൽ/അഗ്രികൾച്ചർ യോഗ്യതയുള്ള പട്ടികജാതി വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ 23 ന് രാവിലെ 10 മണിക്കുളള വാക്ക് ഇൻ ഇന്റർവ്യുവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം. ഫോൺ - 0495 2210289.

ജനൽ ഡ്യൂട്ടി അസിസ്റ്റന്റ്

കേരള സർക്കാർ സഹകരണ വകുപ്പിന് കീഴിലെ സ്കിൽ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റർ (എസ്കെഡിസി), കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേർന്ന് നടത്തുന്ന ആറ് മാസം ദൈർഘ്യമുള്ള ജനൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസഎൽസി. ഫോൺ - 9496244701.

അതിഥി അധ്യാപക നിയമനം

മലപ്പുറം സർക്കാർ വനിതാ ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2025-26 അധ്യയന വർഷത്തിൽ കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇകണോമിക്സ്, ഹിസ്റ്ററി, മലയാളം, അറബിക്, ഹിന്ദി, ഉർദു എന്നീ വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് നിലവിലെ യു.ജി.സി റെഗുലേഷൻ പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നേടുന്നതിനുള്ള യോഗ്യതയുണ്ടായിരിക്കണം. മാത്രമല്ല, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ/വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരുമായിരിക്കണം. താത്പര്യമുള്ളവർ അപേക്ഷയും പൂരിപ്പിച്ച ബയോഡാറ്റയും (ബയോഡാറ്റയുടെ മാത്യക https://gwcmalappuram.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഏപ്രിൽ 30ന് വെകീട്ട് അഞ്ചിന് മുൻപായി തപാൽ വഴിയോ/ നേരിട്ടോ കോളേജിൽ നൽകണം.ഫോൺ-9188900203, 04832972200. അഭിമുഖ തിയതി പിന്നീട് അറിയിക്കും.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.