Sections

ലാബ് അസിസ്റ്റന്റ്, ന്യൂറോ ടെക്നീഷ്യൻ, ഹോം മാനേജർ, ഫിസിഷ്യൻ അസിസ്റ്റന്റ്, സീനിയർ റസിഡന്റ്, മെഡിക്കൽ ഓഫീസർ, ഗസ്റ്റ് ഇൻസ്ട്രക്ടർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Apr 07, 2025
Reported By Admin
Recruitment opportunities for various posts including Lab Assistant, Neurotechnician, Home Manager,

ലാബ് അസിസ്റ്റന്റ് - അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഇംഹാൻസിലേക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി. അപേക്ഷ ഏപ്രിൽ 15 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടർ ഇംഹാൻസ്, മെഡിക്കൽ കോളോജ് (പി.ഒ) 673008 വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.imhans.ac.in സന്ദർശിക്കുക. ഫോൺ - 0495 2359352.

ന്യൂറോ ടെക്നീഷ്യൻ ഒഴിവ്

പാലക്കാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ന്യൂറോ ടെക്നീഷ്യൻ താത്കാലിക ഒഴിവ്. യോഗ്യത: പ്ലസ്ടു/തുല്യത, കേരള പാരമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷനുള്ള ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി. വയസ്: 18 നും 41നും മധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 15 ന് മുമ്പായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ഹോം മാനേജർ ഒഴിവ്

വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ഒറ്റപ്പാലത്ത് പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിലേക്ക് ഹോം മാനേജരെ നിയമിക്കുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. ഷെൽട്ടർ ഹോമുകളിൽ പ്രവർത്തിച്ച് പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 25-45. അപേക്ഷകർ വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള ബയോഡേറ്റ എന്നിവ സഹിതം ഏപ്രിൽ 15ന് മുമ്പായി അപേക്ഷിക്കണം. ഫോൺ: 9526421936, 04662240124, ottapalamshelterhome@gmail.com.

കൂടിക്കാഴ്ച

പട്ടികവർഗ വികസനവകുപ്പിന്റെ പദ്ധതിയായ അക്രഡിറ്റഡ് എഞ്ചിനീയർ/ ഓവർസീയർ നിയമനത്തിന് ഇടുക്കി ജില്ലയിൽ നിലവിലുളള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എപ്രിൽ 29 ന് രാവിലെ 10.30 ന് തൊടുപുഴ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി.പി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടത്തും. പദ്ധതിയിൽ ഉൾപ്പെട്ട് രണ്ട് വർഷം പൂർത്തിയായവർ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കേണ്ടതില്ല. പരിശീലനാർത്ഥികൾ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളവണം. സിവിൽ എഞ്ചിനീയറിങ് ബി.ടെക് ബിരുദം/ ഡിപ്ലോമ/ ഐ.റ്റി.ഐ (വിജ്ഞാപന തീയതിയിൽ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവാരായിരിക്കണം) എന്നിവയാണ് യോഗ്യത. വിജ്ഞാപന തീയതിയിൽ 21 നും 35 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. യോഗ്യതയുളളവർ വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ (ഒരു പകർപ്പ്) എന്നീ രേഖകളുമായി കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 04862 222399.

അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫിസിഷ്യൻ അസിസ്റ്റന്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഏപ്രിൽ 15 രാവിലെ 11 ന് അഭിമുഖം നടത്തും. പ്രീഡിഗ്രിയിൽ (തത്തുല്യം) 50 ശതമാനം മാർക്ക് അല്ലെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ ബിഗ്രേഡും ബി.എസ്.സി ഫിസിഷ്യൻ അസിസ്റ്റന്റ് ഇൻ കാർഡിയോതോറാസിക് ആൻഡ് വാസ്കുലർ സർജറിയുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്:0484-2386000.

സീനിയർ റസിഡന്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എച്ച്.ഡി.എസ്, മെഡിസെപ്പ്, കാപ്പ് സ്ക്രീമുകൾ മുഖേന ജനറൽ മെഡിസിൻ, ഇ എൻ ടി ഓർത്തോ പീഡിക്സ് പൾമനോളജി, സി.വി.റ്റി.എസ് ജനറൽ സർജറി ആന്റ് പീഡിയാട്രിക്സ് വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തും. യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, ഡി എ9ബി ഇ9 കൺസേണ്ട് ഡിസിപ്ലി9/ടിസിഎംസി രജിസ്ട്രേഷ9. ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ ഏപ്രിൽ 10- ന് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11. 00 വരെ ആയിരിക്കും രജിസ്ട്രേഷൻ.

മെഡിക്കൽ ഓഫീസർ നിയമനം

കണ്ണൂർ ജില്ലാ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം ടിസിഎംസി രജിസ്ട്രേഷനും ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഏപ്രിൽ 11 ന് രാവിലെ 11 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച ഒൻപതിന്

മീനാക്ഷിപുരം പെരുമാട്ടി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രകട്രർ കൂടിക്കാഴ്ച്ച ഏപ്രിൽ ഒൻപതിന്. ഡ്രാഫ്സ്മാൻ സിവിൽ ട്രേഡ്ലേക്കുള്ള രണ്ട് (OC-1 എണ്ണം, EZ/B/T-1 എണ്ണം) ഒഴിവാണുള്ളത്. സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ/ ഡിഗ്രിയോടൊപ്പെം ഒന്നോ രണ്ടോ വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും, എൻ.എ.സി/ എൻ.ടി.സി ഡ്രാഫ്റ്റ്സ്മാൻ സിവിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.യോഗ്യതയുള്ള ഉദ്യോഗാർതഥികൾ രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ:04923-234235.

കരാർ നിയമനം

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), അസിസ്റ്റന്റ് ഡയറക്ടർ (മേഖലാ ശാസ്ത്ര കേന്ദ്രം, ചാലക്കുടി), അസിസ്റ്റന്റ് ഡയറക്ടർ (സയൻസ് സിറ്റി, കോട്ടയം) തസ്തികകളിൽ സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 10 രാവിലെ 10.30 ന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ തിരുവനന്തപുരം ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ (www.kstmuseum.com) ലഭിക്കും. ഫോൺ : 0471 2306024, 0471 2306025.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.