- Trending Now:
കോന്നി കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെന്റ് സ്ഥാപനത്തിൽ ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത - എം കോം ബിരുദം, ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി മാർച്ച് 28ന് രാവിലെ 11ന് ഹാജരാകണം. പ്രായപരിധി 36 വയസ്. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്. പ്രതിമാസവേതനം 20000 രൂപ. ഫോൺ : 0468 2961144.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന 1999 ആഗസ്റ്റ് 16 മുതൽ 2003 ഡിസംബർ 31 വരെയുള്ള കാലയളവിൽ താത്കാലികമായി നിയമനം ലഭിച്ചതും സർക്കാർ സർവീസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ബോർഡ്, കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നിവിടങ്ങളിൽ 179 ദിവസം സേവനം പൂർത്തിയാക്കിയിട്ടുള്ളതും, നാളിതുവരെ സ്ഥിര നിയമനം ലഭിച്ചിട്ടില്ലാത്തവരുമായ ഭിന്നശേഷിക്കാരിൽ നിന്നും സൂപ്പർ ന്യൂമററി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജനന തീയതി തെളിയിക്കുന്ന രേഖ (SSLC ബുക്ക്), ഡിസ്ചാർജ് സർട്ടിഫിക്കറ്റ്, താത്കാലിക നിയമന ഉത്തരവ്, ആധാർ കാർഡ്, ഡിസെബിലിറ്റി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം മാർച്ച് 31 ന് മുൻപായി ഇടുക്കി ജില്ല സാമൂഹ്യ നീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ: 04862 228160 എന്ന ഫോൺ നമ്പറിലും, സാമൂഹ്യനീതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും. ഇ-മെയിൽ - swdkerala@gmail.com.
പാലക്കാട്: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള കുക്ക് (ഗ്രേഡ് രണ്ട് ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമനം നടത്തുന്നു. മാർച്ച് 28 ന് രാവിലെ 10.30 ന് ജില്ലാ ആയുർവേദ ആശുപത്രിയിൽ കൂടിക്കാഴ്ച്ച നടത്തും. ഏഴാംക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 0491-2546260.
പിരായിരി ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിലേക്ക് മൾട്ടി പർപസ് വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജി.എൻ.എം യോഗ്യതയുള്ള നഴ്സുമാരെ നിയമിക്കുന്നു. മാർച്ച് 22 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. പ്രവൃത്തി പരിചയം ഉണ്ടെങ്കിൽ 50 വയസ്സ് വരെ ഉള്ളവരേയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447845230, 9495729997, 04912932438.
പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡവലപ്മെന്റ് സ്ഥാപനത്തിൽ (സി.എഫ്.ആർ.ഡി), ജൂനിയർ മാനേജർ (അക്കൗണ്ട്സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ സി.എഫ്.ആർ.ഡി കാര്യാലയത്തിൽ മാർച്ച് 28-ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്. യോഗ്യത : എം.കോം ബിരുദം, ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പ്രായപരിധി : 36 വയസ്സ്, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ സീനിയർ റസിഡൻറ് തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- എം ബി ബി എസ്, എം.എസ് (സർജറി) ഡിഎൻബി ഇൻ കൺസേണ്ട് ഡിസിപ്ലിൻ/ടിസിഎംസി രജിസ്ട്രേഷൻ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവ സഹിതം മാർച്ച് 26-ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30ന് നടക്കുന്ന വാക്-ഇൻ- ഇന്റെർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.