- Trending Now:
ജില്ലാ ഹോമിയോ ആശുപത്രി/ പ്രൊജക്റ്റുകളിലേക്ക് നഴ്സ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. 45 വയസ് കഴിയാത്തവരും ജനറൽ നഴ്സിംഗ്, മിഡ് വൈഫെറി (ജിഎൻഎം നഴ്സ്) യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ഏപ്രിൽ 11 ന് രാവിലെ 11 ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ മെഡിക്കൽ ഓഫീസിൽ (ഹോമിയോ) എത്തണം. ഫോൺ- 04936 205949.
ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസ് പാലക്കാടിൽ വിവിധ വകുപ്പുകളിൽ ഒഴിവുള്ള തസ്തികയിലേക്ക് നിയമനത്തിനായി വാക് ഇൻ ഇന്റർവ്യു നടത്തുന്നു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റെസിഡന്റ്, ജൂനിയർ റെസിഡന്റ്, ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലാണ് ഒഴിവുള്ളത്. കരാർ/ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സർക്കാർ സർവീസിൽ നിന്നും വിരമിച്ച (70 വയസിന് താഴെ) ജീവനക്കാരെ പുന:നിയമന വ്യവസ്ഥയിലുമാണ് നിയമനം. യോഗ്യരായ ഉദ്യോഗാർഥികൾ ഏപ്രിൽ 22ന് രാവിലെ ഒൻപത് മണിക്ക് ഗവ.മെഡിക്കൽ കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.gmcpalakkad.in ഫോൺ: 0491-2951010.
നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നടത്താനിരുന്ന കൂടിക്കാഴ്ച്ച ഏപ്രിൽ 15 ന് നടത്തുമെന്ന് ആശുപത്രി വികസന സമിതി സെക്രട്ടറി അറിയിച്ചു. ഫോൺ: 04923242677.
കുടുംബശ്രീ സംസ്ഥാന മിഷൻ പബ്ളിക് റിലേഷൻസ് വിഭാഗത്തിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. രണ്ടു മാസത്തേക്കാണ് നിയമനം. പ്രതിമാസ ശമ്പളം 40,000 രൂപ. യോഗ്യത ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും വിഡിയോ എഡിറ്റിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. അഡോബ് പ്രീമിയർ പ്രോ, ക്ളിപ് ചാമ്പ്, അഡോബ് പ്രീമിയർ റഷ് എന്നീ സോഫ്റ്റ്വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം. ഡോക്യുമെന്ററി, ഷോർട്ട് വീഡിയോ, മോഷൻ പിക്ചർ, റീൽസ് എന്നിവ ചെയ്യുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്. താൽപ്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഏപ്രിൽ 11ന് രാവിലെ 10 മണിക്ക് കുടുംബശ്രീ സംസ്ഥാന മിഷനിൽ നടക്കുന്ന വാക്ക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org/careers.
കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ സഹായി സെന്ററിലേക്ക് പട്ടികവർഗ്ഗക്കാരിൽ നിന്നും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. യോഗ്യത: ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റ എൻട്രി ജോലികൾ, വിവിധ ഓൺലൈൻ രജിസ്ട്രേഷൻ സമർപ്പിക്കൽ, മലയാളം, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് (കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ്) പരിജ്ഞാനം അഭിലഷണീയം. ജാതി, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏപ്രിൽ എട്ട് രാവിലെ 10.30ന് കുളത്തൂപ്പുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നടത്തുന്ന വോക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 9496070347 .
ചടയമംഗലം സർക്കാർ ഐ.ടി.ഐയിൽ സർവേയർ ടേഡിൽ (മുസ്ലിം വിഭാഗത്തിൽ) ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തതുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ തതുല്യം. ഉയർന്ന യോഗ്യതയും പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുമായി ഏപ്രിൽ 10ന് രാവിലെ 11 ന് ഐ.ടി.ഐയിൽ അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ 0474 2914794.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.