Sections

ഹയർസെക്കണ്ടറി അധ്യാപക, ഗസ്റ്റ് ഇൻസ്ട്രക്ടർ, ഡോക്ടർ, ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Mar 04, 2025
Reported By Admin
Recruitment opportunities for various posts including Higher Secondary Teacher, Guest Instructor, Do

ഹയർസെക്കണ്ടറി അധ്യാപക നിയമനം

ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കണ്ടറി അധ്യാപക നിയമനം നടത്തുന്നു. 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ, സെറിബ്രൽ പൾസി, മസ്കുലർ ഡിസ്ട്രോഫി, ലെപ്രസി ക്യൂവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലിൽ ഡിസബിലിറ്റി, സ്പെസഫിക് ലേണിംഗ് ഡിസബിലിറ്റി, മെന്റൽ ഇൽനസ്സ്, മൾട്ടിപ്പിൽ ഡിസബിലിറ്റി എന്നീ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും യു ഡി ഐ ഡി കാർഡും സഹിതം മാർച്ച് 12ന് മുൻപായി നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിലേക്ക് മുസ്ലീം വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. മാർച്ച് അഞ്ചിന് അഭിമുഖം നടക്കും. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കുന്നതാണ്. ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / ഐ ടി I/ ഐ ടി സി യും, 3 വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ൽ 3 വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്/ പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റം ൽ എഞ്ചിനീയറിംഗ് ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ മാർച്ച് 5 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, മുസ്ലീം വിഭാഗത്തിലുള്ളവർ വില്ലേജ് ഓഫീസറിൽ താഴെയല്ലാത്ത റവന്യൂ അധികാരികൾ നൽകുന്ന 'മേൽത്തട്ടിൽപ്പെടുന്നില്ലാ' യെന്നുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡും അവയുടെ പകർപ്പുകളുമായി ഹാജരാകണം. ഫോൺ: 04868 272216.

ഡോക്ടർ നിയമനം

പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയുടെ കീഴിൽ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. പി.എസ്.സി നിർദ്ദേശിക്കുന്ന പ്രായവും യോഗ്യതയുമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മാർച്ച് ഏഴിന് ഹാജരാകണം. രാവിലെ 10.30 മണി മുതൽ 11 വരെയാണ് രജിസ്ട്രേഷൻ. തുടർന്ന് ഇന്റർവ്യൂ നടത്തും. ആശുപത്രിയിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന. ഫോൺ- : 04902445355.

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനം

ട്രൈബൽ പാരാമെഡിക്സ് ട്രെയിനി നിയമനത്തിനായി അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ പാരാമെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി പ്രകാരമാണ് നിയമനം. നഴ്സിംഗ്, ഫാർമസി, മറ്റ് പാരാമെഡിക്കൽ കോഴ്സ് -ബിരുദം/ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 21-35 ആണ് പ്രായപരിധി. ഒരുവർഷമാണ് നിയമന കാലാവധി. ട്രൈബൽ പാരാമെഡിക്സ് നിയമനം ലഭിക്കുന്നവർക്ക് സ്ഥിര നിയമനത്തിന് യാതൊരുവിധ അർഹതയും ഉണ്ടായിരിക്കുന്നതല്ല. നഴ്സിംഗ്/ഫാർമസി/ പാരാമെഡിക്കൽ കോഴ്സ് ബിരുദ യോഗ്യതയുള്ളവർക്ക് 18,000 രൂപയും നഴ്സിംഗ്/ഫാർമസി/ പാരാമെഡിക്കൽ കോഴ്സ് ഡിപ്ലോമയുള്ളവർക്ക് 15,000 രൂപയും പ്രതിമാസ ഹോണറേറിയം ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഐ.ടി.ഡി. പ്രൊജക്ട് ഓഫീസിൽ മാർച്ച് പത്തിന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഒരാൾ ഒന്നിലധികം ജില്ലകളിൽ അപേക്ഷ സമർപ്പിക്കാൻ പാടില്ല. അപേക്ഷാ ഫോറത്തിന്റെ മാതൃക www.stdd.kerala.gov.in, ഐ.ടി.ഡി. പ്രൊജക്ട് ഓഫീസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ- 0497-2700357.

ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം

ബാലുശ്ശേരി ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ പനങ്ങാട് പഞ്ചായത്തിലെ പത്താം വാർഡിലെ രാരോത്ത്മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ ഉമ്മിണിക്കുന്ന് എന്നീ അങ്കണവാടികൾ അങ്കണവാടി കം ക്രഷ് ആയി പ്രവർത്തിപ്പിക്കുന്നതിന് ക്രഷ് വർക്കറേയും, ക്രഷ് ഹെൽപ്പറേയും നിയമിക്കുന്നതിനായി അതത് വാർഡിലെ വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ക്രഷ് വർക്കർ - യോഗ്യത - പ്ലസ് ടു/ തത്തുല്യം. പ്രായം -18-35. ക്രഷ് ഹെൽപ്പർ - യോഗ്യത - 10/തത്തുല്യം. പ്രായം -18-35. അപേക്ഷ ഫോം ബാലുശ്ശേരി ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10. ഫോൺ - 9188959864, 8943164466.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.