Sections

ഡോക്ടർ, കുക്ക്, വാർഡൻ, ലാബ് ടെക്നീഷ്യൻ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Apr 29, 2025
Reported By Admin
Recruitment opportunities for various posts including doctor, cook, warden, lab technician etc.

വാക്ക് ഇൻ ഇന്റർവ്യൂ

കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 30 ന് പകൽ 11 ന് പഞ്ചായത്ത് ഹാളിൽ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ ആധാർ കാർഡ്, എംബിബിഎസ് യോഗ്യത സർട്ടിഫിക്കറ്റ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സൽ രേഖകളും കോപ്പികളുമായി ഹാജരാകേണ്ടതാണ്.

കുക്ക് ഒഴിവ്

നന്നംമുക്ക് മൂക്കുതല ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിൽ കുക്കിന്റെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ച അംഗീകൃത ഫുഡ്പ്രൊഡക്ഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെയ് അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ. 8281284332, 9188920074.

വാർഡൻ ഒഴിവ്

നന്നംമുക്ക് മൂക്കുതല ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിൽ (പെൺകുട്ടികൾ) ഒഴിവുള്ള വാർഡൻ തസ്തികയിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി വിജയിച്ചവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾ താമസിച്ചു പഠിക്കുന്ന സ്ഥാപനത്തിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മെയ് അഞ്ചിനകം പെരുമ്പടപ്പ് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ. 8281284332.

അഭിമുഖം

ജില്ലാ പഞ്ചായത്ത് ഹോമിയോപ്പതി വകുപ്പിൽ നടപ്പാക്കി വരുന്ന സ്വാസ്ഥ്യം പദ്ധതിയിലേക്ക് താൽക്കാലികമായി ദിവസവേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കും. യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എച്ച്.എം.എസ് എം.ഡി (ഹോമിയോ)യും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 45 വയസ്സ്. ബയോഡേറ്റാ, അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം മെയ് രണ്ടിന് രാവിലെ 10.30ന് ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ : 0474 2797220.

ലാബ് ടെക്നീഷ്യൻ താത്കാലിക നിയമനം

പാറക്കടവ് എച്ച് എം സി മുഖേന പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി എം എൽ ടി ബി എസ് സി, എം എൽ ടി പാസായിരിക്കണം. കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാകണം.ബയോഡാറ്റ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. ഫോൺ 0484-2487259.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.