Sections

ഭിന്നശേഷി അധ്യാപക, ബ്ലോക്ക് കോ ഓർഡിനേറ്റർ, ഫാം സുപ്പർവൈസർ, ജൂനിയർ റസിഡൻറ്, പാലിയേറ്റീവ് കെയർ നേഴ്സ് തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Mar 05, 2025
Reported By Admin
Recruitment opportunities for various posts including differently-abled teacher, block coordinator,

ഭിന്നശേഷി അധ്യാപക നിയമനം: അപേക്ഷ ക്ഷണിച്ചു

ജോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഹയർ സെക്കണ്ടറി അധ്യാപക നിയമനത്തിന് യോഗ്യരായ 50 വയസ്സിനു താഴെയുള്ള ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കാഴ്ച്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ, സെറിബ്രൽ പാൾസി, മസ്ക്കുലർ ഡിസ്ട്രോഫി, ലെപ്രസി ക്യുവേർഡ്, ആസിഡ് അറ്റാക്ക് വിക്ടിം, ഓട്ടിസം, ഇന്റലക്ച്വൽ ഡിസേബിലിറ്റി, സെപസഫിക്ക് ലേണിംഗ് ഡിസബിലിറ്റി, മെന്റൽ ഇൽനസ്സ്, മൾട്ടിപ്പിൽ ഡിസേബിലിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ തങ്ങളുടെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, യു ഡി ഐ ഡി കാർഡ് മറ്റു അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 12 ന് മുൻപായി പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ, ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

ബ്ലോക്ക് കോ ഓർഡിനേറ്റർ ഒഴിവ്

കുടുബശ്രീ ജില്ലാ മിഷൻ ജില്ലയിൽ നടപ്പിലാക്കുന്ന ഫാം ലൈവലി ഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ ഓർഡിനേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ദേവികുളം ബ്ലോക്കിൽ സ്ഥിര താമസക്കാരായവരാവണം അപേക്ഷകർ. ഇവർക്കുള്ള വാക്ക് ഇൻ ഇന്റർവ്യു മാർച്ച് 7 ന് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററിൽ നടത്തും. വിഎച്ച്എസ് സി (അഗ്രി /ലൈവിലി ഹുഡ് ) യോഗ്യതയുളളവർക്ക് പങ്കെടുക്കാം. പ്രായ പരിധി18 നും 35 നും ഇടയിൽ. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പും സഹിതം മാർച്ച് 7 ന് പകൽ 11 മണിക്ക് ദേവികുളം കുടുംബശ്രീ എസ് വി ഇ പി സെന്ററിൽ ഹാജരാകണം.ഫോൺ : 04862 -232223.

ഫാം സുപ്പർവൈസർ നിയമനം

കുടുംബശ്രീ ഇടുക്കി ജില്ലാ- ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി - ഫാം സുപ്പർവൈസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ്സ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്രി പ്രൊഡക്ഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം, ഇരുചക്ര വാഹന ലൈസൻസ് എന്നിവ നിർബന്ധം. ഉയർന്ന പ്രായപരിധി 30 വയസ്സ് (01.02.2025 ന് 30 വയസ്സ് കഴിയുവാൻ പാടുള്ളതല്ല അപേക്ഷഫോറം www.keralachicken.org.in എന്ന കമ്പനിയുടെ വെബ്സൈറ്റിൽ നിന്ന് ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 7 ന് വൈകുന്നേരം 5 മണി. ഭാഗികമായി പൂരിപ്പിച്ച/ അവ്യക്തമായ അപേക്ഷകൾ നിരസിക്കും. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം; ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, ഇടുക്കി ജില്ല, സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ., ഇടുക്കി. പിൻ 685603. ഫോൺ -04862 232223.

ജൂനിയർ റസിഡൻറ് താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷൻ. വേതനം 45,000 രൂപ. ആറു മാസ കാലയളവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പ് സഹിതം മാർച്ച് 12- ന് മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ രാവിലെ 10.30 ന് നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ ആയിരിക്കും രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. ഫോൺ:0484 -2754000.

വാക് ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താൽക്കാലികമായി പാലിയേറ്റീവ് കെയർ നേഴ്സിനെ ആറ് മാസകാലയളവിലേക്ക് നിയമിക്കുന്നു. താല്പര്യമുള്ള നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ചിന് രാവിലെ 11-ന് തിരിച്ചറിയൽ കാർഡ്, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, ബയോഡാറ്റ സഹിതം വാക് ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ ഹാജരാകണം. യോഗ്യത: ജെപിഎച്ച്/എ എൻ എം, ജനറൽ നഴ്സിംഗ്, ബി.എസ്.സി നഴ്സിംഗ്. അക്രഡിറ്റഡ് ഏജൻസിയിൽ നിന്നുളള ബിസിസിപിഎൻ/സിസിഇപിസി കോഴ്സ് പൂർത്തിയാക്കിയിരിക്കണം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.