Sections

കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ, അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ, ടീച്ചർ, മെഡിക്കൽ ഓഫീസർ, അധ്യാപക, സീനിയർ റസിഡന്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Monday, Apr 21, 2025
Reported By Admin
Recruitment opportunities for various posts including Community Women Facilitator, Assistant Boat Co

കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയിലേതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. ശിശുവികസന പദ്ധതി ഓഫീസർ, കൊടുവള്ളി അഡീഷണൽ, കുട്ടീസ് ബിൽഡിങ്, ഓമശ്ശേരി (പി.ഒ), കോഴിക്കോട് -673582 വിലാസത്തിൽ മെയ് അഞ്ചിന് വൈകീട്ട് അഞ്ചിനകം അപേക്ഷയും അനുബന്ധ രേഖകളും സമർപ്പിക്കണം. ഫോൺ: 0495 2281044.

അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ നിയമനം

അഴിക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ് അസിസ്റ്റൻറ് ബോട്ട് കമാണ്ടർ, ബോട്ട് എഞ്ചിൻ ഡ്രൈവർ എന്നീ ഒഴിവുകളിലേക്ക് താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച നാവികസേന, ഗാർഡ്, ബി.എസ്.എഫ്, വാട്ടർ വിംഗ് സൈനികർക്ക് അപേക്ഷിക്കാം. കേരള മൈനർ പോർട്ട് ഓഫീസർ നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം.എം.ഡി ലൈസൻസ് കൂടാതെ കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവുമാണ് അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയിലേക്ക് വേണ്ട യോഗ്യതകൾ. കെ.ഐ.വി എൻജിൻ ഡ്രൈവർ ലൈസൻസ്, മൂന്നുവർഷം പ്രവൃത്തിപരിചയം എന്നിവയാണ് ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയിലേക്കുള്ള യോഗ്യത. നാവികസേന, കോസ്റ്റ്ഗാർഡ്, ബി.എസ്.എഫ്, വാട്ടർവിംഗ് എന്നിവയിൽ നിന്ന് വിരമിച്ച സൈനികർക്ക് മുൻഗണന. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗസ്ഥികൾ ഏപ്രിൽ 30നകം ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട, എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04802823000.

വർക്ക് എക്സ്പീര്യൻസ് ടീച്ചർ നിയമനം

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യായന വർഷത്തിലേക്ക് വർക്ക് എക്സ്പീരിയൻസ് ടീച്ചർ ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എൽ.സിയും വർക്ക് എക്സപീര്യൻസ് ടീച്ചർ തസ്തികയിൽ പി.എസ്.സി നിഷ്കർഷിച്ചിരിക്കുന്ന സാങ്കേതിക യോഗ്യതകളും കെ-ടെറ്റ്- IV യോഗ്യതയുള്ളവർ22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപയാണ് പ്രതിഫലം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം, ബയോഡാറ്റ,വയസ്സ്, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സമർപ്പിക്കണം. മെയ് 12 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും. വിലാസം- ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്, ഒന്നാം നില,മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി പി.ഓ, തൃശ്ശൂർ, 680307 ഫോൺ- 0480 2960400,0480 2706100.

അഭിമുഖം 26 ന്

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിലേക്ക് സയന്റിഫിക് അപ്രന്റീസുമാരെ നിയമിക്കുന്നു. എം എസ് സി കെമിസ്ട്രി, മൈക്രോ ബയോളജി, എൻവയോൺമെന്റ് സയൻസ് എന്നിവയിൽ 50 ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 28 വയസ്സ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകൾ, ആറ് മാസത്തിനുള്ളിൽ എടുത്ത പാസ്പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ 26 രാവിലെ 10.30 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ജില്ലാ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. പ്രസ്തുത തസ്തികയിൽ മുൻ കാലങ്ങളിൽ ജോലി ചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ : 04972711621.

മെഡിക്കൽ ഓഫീസർ നിയമനം

തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഈവെനിങ് ഒ.പിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എംബിബിഎസ് ബിരുദം/ടിസിഎംസി രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലും സ്വയം സാക്ഷെപ്പെടുത്തിയ പകർപ്പുമായി ഏപ്രിൽ 24 ന് രാവിലെ 10 ന് കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് എത്തണം.

അധ്യാപക നിയമനം

തലപ്പുഴ ഗവ എൻജിനിയറിങ് കോളെജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിഭാഗത്തിൽ താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. എം. ടെക്ക് ബിരുദമാണ് യോഗ്യത. പി.എച്ച്.ഡി അധ്യാപക പ്രവർത്തിപരിചയം അഭിലഷണീയം) പിഎസ്സി അനുശാസിക്കുന്ന പ്രായപരിധിയിലുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസലുമായി ഏപ്രിൽ 24 ന് രാവിലെ 9.30 ന് കോളെജ് ഓഫീസിൽ എത്തണം. ഫോൺ-04935 257320.

സർക്കാർ ദന്തൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജിലെ പിഡോഡോണ്ടിക്സ് വിഭാഗത്തിലേയ്ക് ഒരു സീനിയർ റസിഡന്റ് ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പിഡോഡോണ്ടിക്സ് വിഭാഗത്തിൽ എം.ഡി.എസ്, ഡെന്റൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി 18-40. ഉദ്യോഗാർത്ഥികളുടെ വയസ്സ്, യോഗ്യത, തിരിച്ചറിയൽ, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ പകർപ്പുകൾ സഹിതം തിരുവനന്തപുരം സർക്കാർ ദന്തൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഏപ്രിൽ 25 ന് രാവിലെ 10 ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഉദ്യോഗാർത്ഥികൾ ഹാജരാകണം. നിയമന കാലാവധി ഒരു വർഷത്തേക്കോ അഥവാ സി.ബി.എസ് സീനിയർ റസിഡന്റിനെ നിയമിക്കുന്നത് വരെയോ ഇതിലേതാണ് ആദ്യം വരുന്നത് അതുവരെ മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പുറക്കാട് ഗവ. ഐ. ടി. ഐ ലെ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ ട്രേഡിൽ ഓപ്പൺ വിഭാഗത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രിൽ 28 രാവിലെ 11 മണിക്ക് നടക്കും. യോഗ്യത: ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ/ ആർക്കിടെക്ചർ/ സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എ ഐ സി ടി ഇ / യുജിസി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ/ ആർക്കിടെക്ചർ /സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ എ ഐ സി ടി ഇ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് അംഗീകരിച്ച മൂന്നു വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ ആന്റ് ഡെക്കറേഷൻ ട്രേഡിൽ എൻ ടി സി/ എൻ എ സി യും, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.അഭിമുഖത്തിന് ഹാജരാകുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളോടൊപ്പം പകർപ്പുകൾ കൂടി ഹാജരാക്കേണ്ടതാണ് . ഫോൺ:0477 2298118.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.