- Trending Now:
എസ്.സി.ഇ.ആർ.ടി കേരളയിലേക്ക് മലയാളം, എഡ്യൂക്കേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസർ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന ഫുൾടൈം അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വകുപ്പ് മേലധികാരികളുടെ നിരാക്ഷേപ പത്രം സഹിതം മേയ് 5 ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തിൽ ലഭ്യമാക്കണം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. വിശദവിവിരങ്ങൾക്ക് : www.scert.kerala.gov.in.
കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 25 ന് അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ അന്നേദിവസം രാവിലെ 10ന് ആധാർ കാർഡും, മൂന്ന് കോപ്പി ബയോഡേറ്റയുമായി എത്തണം. ഫോൺ: 8281359930, 8304852968, 9349082258.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഇയർമോൾഡ് ടെക്നീഷ്യന്റെ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ആർ.സി.ഐ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി മേയ് 15. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 23 ന് വൈകിട്ട് 5 ന് മുമ്പായി ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ ഭവൻ പി.ഒ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.
ആരോഗ്യകേരളം, തൃശ്ശൂരിന്റെ കീഴിൽ ഇ-സഞ്ജീവിനി ടെലി മെഡിഡിൻ വിഭാഗത്തിൽ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാരേയും എം.ബി.ബി.എസ്. ഡോക്ടർമാരേയും നിയോഗിക്കുന്നതിനായി ഏപ്രിൽ 25ന് രാവിലെ പത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ ആണ് അഭിമുഖം. മെഡിസിൻ, ഓർത്തോപീഡിക്, ഇ.എൻ.ടി., ത്വക്ക്, പീഡിയാട്രിക്സ്, പൾമനോളജി എന്നീ വിഭാഗങ്ങളിലെ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെയും മെഡിക്കൽ ഓഫീസർമാരുടേയും സേവനമാണ് ആവശ്യമായി വരുന്നത്. അതതു വിഭാഗങ്ങളിലെ പി.ജി.ബിരുദം ഉള്ളവർക്ക് സ്പെഷ്യലിസ്റ്റ് ഡോക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 10 കോളുകൾക്ക് 1000 രൂപയും തുടർന്നു വരുന്ന പൂർണ്ണമായ ഓരോ കോളുകൾക്കും 100/-രൂപയും വേതനമായി ലഭിക്കും. എം.ബി.ബി.എസ്. ബിരുദധാരികൾക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഏറ്റവും കുറഞ്ഞത് 20 കോളുകൾക്ക് 1000/-രൂപയും തുടർന്നു വരുന്ന പൂർണ്ണമായ ഓരോ കോളുകൾക്കും 50/-രൂപയും ലഭിക്കും. 2026 മാർച്ച് 31 വരെയാണ് താൽകാലിക നിയമനം. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. സർക്കാർ സർവ്വീസ്, എൻ.എച്ച്.എം. എൽ.എസ്.ജി.ഡി. എന്നിവിടങ്ങളിൽ നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കുവാൻ അർഹതയില്ല.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.