Sections

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ, സ്വീപ്പർ, സാനിറ്റേഷൻ സ്റ്റാഫ്, കമ്പനി സെക്രട്ടറി തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Apr 01, 2025
Reported By Admin
Recruitment opportunities for various posts including Anganwadi cum Crush Worker, Helper, Sweeper, S

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പേരാമ്പ്ര ഐസിഡിഎസ് പരിധിയിലെ ചങ്ങരോത്ത്, കൂത്താളി എന്നീ പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 12, കൂത്താളി പഞ്ചായത്തിലെ 13 വാർഡിലെ സ്ഥിരതാമസക്കാരായ 18നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. പ്ലസ് ടു പാസ്സായവർക്ക് ക്രഷ് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസ്സായവർക്ക് ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷ പേരാമ്പ്ര ശിശുവികസന പദ്ധതി ഓഫീസിൽ ഏപ്രിൽ അഞ്ചിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം.

അർബൻ ഐ സി ഡി എസ് പ്രോജക്ട് പരിധിയിൽ ഇരവുകാട് വാർഡിൽ പ്രവർത്തിക്കുന്ന 146-ാം നമ്പർ അംഗനവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ഹെൽപ്പർ അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 35 വയസ്സ് കവിയാൻ പാടുള്ളതുമല്ല. വർക്കർ അപേക്ഷകർ പ്ലസ് ടു പാസ്സ് ആയിരിക്കണം. ഹെൽപ്പർ അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി പാസ്സ് ആണ്. അപേക്ഷകൾ 2025 ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് മുൻപ് ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അർബൻ ഐ സി ഡി എസ് ഓഫീസിൽ നൽകണം. അപേക്ഷ ഫോറത്തിന്റെ മാതൃക മിനി സിവിൽ സ്റ്റേഷനിൽ നിന്ന് ലഭിക്കും. ഇരവുകാട് വാർഡിലെ സ്ഥിരതാമസക്കാരായ അപേക്ഷകർക്ക് മുൻഗണന. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.

സ്വീപ്പർ തസ്തികയിൽ താൽകാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും

സ്കോൾ-കേരള സംസ്ഥാന ഓഫീസിലെ സ്വീപ്പർ തസ്തികയിലെ ഒരു ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ടാം തരം വിജയിച്ച, ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2025 ജനുവരി 1 ന് 18 വയസ്സിനും 58 വയസ്സിനും ഇടയിലായിരിക്കണം. നിർദ്ദിഷ്ട യോഗ്യതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ സഹിതം ഏപ്രിൽ 15 വൈകുന്നേരം 5 മണിക്കകം എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കുംവിധം നേരിട്ട് സമർപ്പിക്കുകയോ സ്പീഡ് / രജിസ്റ്റേർഡ് പോസ്റ്റിൽ അയക്കുകയോ ചെയ്യണം. അപേക്ഷ അയക്കുന്ന കവറിനുപുറത്ത് 'സ്കോൾ-കേരള സ്വീപ്പർ നിയമനത്തിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം. ഈ അറിയിപ്പ് പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കാനുള്ള അധികാരം സ്കോൾ കേരളയിൽ നിക്ഷിപ്തമായിരിക്കും.

സാനിറ്റേഷൻ സ്റ്റാഫ്: കരാർ അടിസ്ഥാനത്തിൽ നിയമനം

കേരള വനം വകുപ്പിനു കീഴിൽ തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള വനം വകുപ്പിന്റെ www.forest.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഏപ്രിൽ 15 ആണ്.

താത്ക്കാലിക ഒഴിവ്

എറണാകുളത്തെ അർദ്ധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറിഷിപ്പ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം, എൽ.എൽ.ബി അഭിലഷണീയം. പ്രായപരിധി:18-40 വയസ് (ഇളവുകൾ അനുവദനീയം) ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രൽ 10നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2312944.

നിയമനം

തീരദേശഹൈവേ നിർമ്മാണത്തിനായി കൊച്ചി താലൂക്കിലെ വിവിധ വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. റവന്യു വകുപ്പിൽ നിന്നും ഡെപ്യൂട്ടി തഹസിൽദാർ/വാല്യുവേഷൻ അസിസ്റ്റന്റ്, വില്ലേജ് ഓഫീസർ/ റവന്യൂ ഇൻസ്പെക്ടർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ, വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും ഫോൺ നമ്പരും സഹിതവുമുള്ള അപേക്ഷ ഏപ്രിൽ 7 വൈകിട്ട് 5 ന് മുൻപായി സ്പെഷ്യൽ തഹസിൽദാർ(എൽ.എ), കിഫ്ബി, യൂണിറ്റ്-2, എറണാകുളം (അങ്കമാലി മിനി സിവിൽസ്റ്റേഷൻ) ഓഫീസിൽ സമർപ്പിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.