- Trending Now:
കെൽസയുടെ സമവായം പദ്ധതിയുടെ പ്രവർത്തനത്തിനായി ജില്ലാ നിയമസേവന അതോറിറ്റിയിൽ തുടങ്ങുന്ന ഫാമിലി കൗൺസിലിംഗ് സെന്ററിലേക്ക് ഫാമിലി കൗൺസിലർമാരെ നിയമിക്കും. യോഗ്യത: ബിഎ/ബിഎസ്സി സൈക്കോളജി, ക്ലിനിക്കൽ കൗൺസിലിങ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ സ്പെഷ്യലൈസേഷനോടുകൂടിയ എംഎ/എംഎസ്സി സൈക്കോളജി, അല്ലെങ്കിൽ സോഷ്യൽ വർക്കിൽ പി.ജി/ അഡീഷണൽ പിജി സർട്ടിഫിക്കറ്റ്/ഫാമിലി കൗൺസിലിംഗ് ഡിപ്ലോമ. മാനസികാരോഗ്യ മേഖലയിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ പരിചയം. ഫാമിലി, റിലേഷൻഷിപ്പ് കൗൺസിലിംഗിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 30 വയസ് പൂർത്തിയാകണം. ഹോണറേറിയം- പ്രതിദിനം 1500 രൂപ.
മത്സ്യഫെഡ് തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴിലെ വിഴിഞ്ഞം ഒ.ബി.എം സർവീസ് സെന്ററിൽ നിലവിലുള്ള ഒരു ഒഴിവിൽ മെക്കനിക്കിനെ നിയമിക്കുന്നതിനായി യോഗ്യതയും തൊഴിൽ പരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐയും (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് ട്രേഡുകളിൽ) ഒ.ബി.എം സർവീസിംഗിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം, ഹൈഡ്രോളിക് പ്രസ്സിങ്ങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവ വേണം. ഉദ്യോഗാർഥികൾ അപേക്ഷകൾ അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 10ന് വൈകിട്ട് 4ന് മുമ്പായി മത്സ്യഫെഡിന്റെ തിരുവനന്തുപരം ജില്ലാ ഓഫീസിൽ ജില്ലാ മാനേജർക്ക് നേരിട്ടോ തപാൽ മുഖേനയോ താഴെ പറയുന്ന വിലാസത്തിൽ ഹാജരാക്കണം. വിലാസം: ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യഫെഡ് നെറ്റ് ഫാക്ടറി ബിൽഡിംഗ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം- 695008, ഫോൺ: 8590887012.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ആശുപത്രി വികസന സമിതി മുഖാന്തിരമാണ് നിയമനം. സൈനിക, അർദ്ധസൈനിക, പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്ന് വിരമിച്ചവർക്ക് ഏപ്രിൽ മൂന്നിന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2200319.
തൃശ്ശൂർ ജില്ലയിൽ കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ നായരങ്ങാടിയിലുള്ള ചാലക്കുടി മോഡൽ റെസിഡെൻഷ്യൽ സ്കൂളിൽ വിവിധ തസ്തികളിലേക്ക് കരാർ നിയമനം നടത്തുന്നു. ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (ഫിസിക്സ്), മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർ, ഹൈസ്കൂൾ ടീച്ചർ (മലയാളം) എന്നീ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കും 2025-26 അധ്യയന വർഷം ഒഴിവ് ഉണ്ടായേക്കാവുന്ന ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) തസ്തികയിലേക്കുമാണ് പി.എസ്.സി. നിഷ്കർഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചത്. നിയമനം ലഭിച്ച വിദ്യാലയങ്ങളിൽ നിന്നും മറ്റ് മോഡൽ റെസിഡൻഷ്യൽ വിദ്യാലയങ്ങളിലേക്ക് സ്ഥലം മാറ്റം അനുവദനീയമല്ല. ഹയർ സെക്കന്ററി സ്കൂൾ ടീച്ചറിന് പ്രതിമാസം 35,300/- രൂപയും ഹൈസ്കൂൾ ടീച്ചർക്ക് പ്രതിമാസം 31,920/- രൂപയും, മാനേജർ കം റെസിഡൻഷ്യൽ ട്യൂട്ടർക്ക് പ്രതിമാസം 31,920/- രൂപയും ശമ്പളമായി ലഭിക്കും. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും, അധ്യാപക നൈപുണ്യവും, മികവും ഉളളവർക്ക് ഇന്റർവ്യൂവിൽ വെയ്റ്റേജ് മാർക്ക് ഉണ്ടാകും. നിയമനങ്ങൾക്ക് പ്രാദേശിക മുൻഗണനയില്ല. റെസിഡൻഷ്യൽ സ്കൂളായതിനാൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ഏപ്രിൽ 15ന് വൈകീട്ട് അഞ്ചിനകം ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി - 680307 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ :- 0480 2706100.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡി എസിന് കീഴിൽ താത്കാലിക ദിവസവേതനാടിസ്ഥാനത്തിൽ അനസ്തേഷ്യ ടെക്നീഷ്യനെ നിയമിക്കുന്നു. ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള അനസ്തേഷ്യ ആൻഡ് ഓപ്പേറഷൻ തിയേറ്റർ ടെക്നോളജിയിലെ ഡിപ്ലോമയാണ് യോഗ്യത. അഭിമുഖം ഏപ്രിൽ എട്ടിന് 10.30 ന് നടക്കും. നിർദ്ദിഷ്ട യോഗ്യതയുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം അഭിമുഖം തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ഓക്സിലറി നേഴ്സ് ആൻഡ് മിഡ് വൈഫ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 20-40 വയസ്സ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി ഏപ്രിൽ അഞ്ചിന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ കൂടിക്കാഴ്ചയ്ക്കായി ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0494 2666439.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.