Sections

ക്രഷ് ഹെൽപ്പർ, സെയിൽസ്മാൻ, ഡോക്ടർ, അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Thursday, Apr 03, 2025
Reported By Admin
Recruitment opportunities for various positions including crush helper, salesman, doctor, teacher, e

ക്രഷ് ഹെൽപ്പർ നിയമനം

ഐസിഡിഎസ് കോഴിക്കോട് അർബൻ ഒന്ന് പ്രോജക്ടിനു കീഴിലെ വാർഡ് നം 30 ൽ പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപ്പർ തസ്തികയിൽ നിയമനത്തിനായി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വാർഡ് നം 30 ൽ താമസിക്കുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. 18 നും 35 ഇടയിൽ പ്രായപരിധിയുള്ള പത്താം ക്ലാസ്സ് പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഏപ്രിൽ അഞ്ച് വൈകീട്ട് അഞ്ച് മണിവരെ സ്വീകരിക്കും. ഫോൺ- 0495 2702523.

സെയിൽസ്മാൻ ഒഴിവ്

കണ്ണൂർ സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് മാത്രമാണ് നിയമനം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഡ്രൈവിങ്ങ് ലൈസൻസ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിക്കുന്ന നോൺ ഇൻവോൾവ്മെന്റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം സെൻട്രൽ പ്രിസൺ ആന്റ് കറക്ഷണൽ ഹോം സൂപ്രണ്ട് മുമ്പാകെ ഏപ്രിൽ പത്ത് രാവിലെ 11 ന് ഹാജരാകണം. ഫോർ വീലർ ലൈസൻസ് ഉള്ളവരായിരിക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0497 2746141, 2747180.

ക്രഷ് ഹെൽപ്പർ - വാക്ക് ഇൻ ഇന്റർവ്യ അഞ്ചിന്

പന്തലായനി ഐസിഡിഎസ് കാര്യലയത്തിന്റെ പരിധിയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് സെ.നം. 59 ൽ പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക്, ക്രഷ് ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. ഏപ്രിൽ അഞ്ചിന് രാവിലെ 10.30 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. എസ്എസ്എൽസി പാസ്സായവർക്ക് പങ്കെടുക്കാം. പ്രായപരിധി 35 വയസ്സ്. വാർഡ് അഞ്ചിൽ താമസിക്കുന്ന നിശ്ചിത യോഗ്യതയുള്ളവർക്ക് മുൻഗണന. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാർക്കും പങ്കെടുക്കാം. ഫോൺ - 8281999297.

ഫാമിലി കൗൺസിലർ തസ്തിക ഒഴിവ്

കോഴിക്കോട്: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗൺസിലർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവൻ സമയം), എം എ/എം എസ് സി സൈക്കോളജി (മുഴുവൻ സമയം), കൗൺസിലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജി അല്ലെങ്കിൽ മാസ്റ്റർ ഇൻ സോഷ്യൽ വർക്ക് (മുഴുവൻ സമയം) യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം. അഡീഷണൽ പിജി സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ ഫാമിലി കൗൺസിലിംഗ് ഉള്ളവർക്ക് മുൻഗണന. പ്രായപരിധി: 30-ന് മുകളിൽ. അപേക്ഷിക്കുന്നവർക്ക് ഈ മേഖലയിൽ മൂന്നു മുതൽ അഞ്ചു വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഏപ്രിൽ ഏഴിന് ജില്ല കോർട്ട് കോംപ്ലക്സിലെ സെന്റിനറി ബിൽഡിംഗ് കോൺഫ്രൻസ് ഹാളിൽ രാവിലെ 10 മുതൽ ഒരു മണി വരെയാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് 0495 2365048 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഡോക്ടർ നിയമനം

എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ഇരിവേരിയിൽ സി.എച്ച്.സിയിൽ സായാഹ്ന ഒ.പി ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റ സഹിതം ഏപ്രിൽ നാലിന് വൈകുന്നേരം മൂന്ന് മണിക്ക് കലക്ടറേറ്റിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 9496233788.

അധ്യാപക നിയമനം

തളിപ്പറമ്പ് പട്ടുവത്ത് പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ ഹയർസെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ (മലയാളം), ഹയർ സെക്കന്ററി (പൊളിറ്റിക്കൽ സയൻസ്) വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. നിയമനത്തിന് പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതകൾ നിർബന്ധമാണ്. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ നൽകണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ 15 ന് വൈകുന്നേരം അഞ്ചിനകം കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിൽ എത്തിക്കണം. ഫോൺ : 0497 2700357, 0460 2203020.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.