Sections

കൗൺസലർ, ക്രഷ് ഹെൽപ്പർ, സീനിയർ റസിഡന്റ്, ടീച്ചർ, ആയ, യങ് പ്രൊഫെഷനൽ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

Friday, Apr 18, 2025
Reported By Admin
Recruitment opportunities for various positions including counselor, crush helper, senior resident,

ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ നിയമനം

ആലപ്പുഴ ജില്ലാ നിയമ സേവന അതോറിറ്റിയുമായി ബന്ധപ്പെട്ട ഫാമിലി കൗൺസലിംഗ് സെന്ററുകളിൽ കൗൺസലർ തസ്തികയിലേക്ക് യോഗ്യതയുള്ള കൗൺസലർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കെൽസയുടെ നിർദ്ദിഷ്ട പദ്ധതിയായ 'സമവായം'നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നിയമനം. വിദ്യാഭ്യാസ യോഗ്യത- സൈക്കോളജിയിൽ ബി എ/ ബി.എസ് സി (ഫുൾ ടൈം), സൈക്കോളജിയിൽ എം എ / എം. എസ് സി(ഫുൾ ടൈം) ക്ലിനിക്കൽ / കൗൺസലിംഗ് അല്ലെങ്കിൽ അപ്ലൈഡ് സൈക്കോളജിയിൽ വൈദഗ്ദ്ധ്യം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം (ഫുൾ ടൈം). ഫാമിലി കൗൺസലിംഗിൽ പിജി സർട്ടിഫിക്കറ്റ്/ ഡിപ്ലോമ അഭിലക്ഷണീയ യോഗ്യതയാണ്. പ്രശസ്തമായ ആശുപത്രികളിൽ/ മാനസികാരോഗ്യ സേവനങ്ങൾ നൽകുന്ന ക്ലിനിക്കുകളിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെ ജോലി പരിചയം.ഫാമിലി ആന്റ് റിലേഷൻഷിപ്പ് കൗൺസലിംഗിൽ ഉള്ള പരിചയം അഭിലക്ഷണീയ യോഗ്യതയാണ്. പ്രായപരിധി 30 വയസ്സും അതിനു മുകളിലും.ഓണറേറിയം ദിവസം 1,500 രൂപ. ജില്ലാ നിയമ സേവന അതോറിറ്റി, സെക്രട്ടറിയുടെ വർക്ക് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം നൽകുന്നത്. താൽപര്യമുള്ള അപേക്ഷകർ മുകളിൽ പറഞ്ഞ യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഏപ്രിൽ 26ന് വൈകുന്നേരം അഞ്ച് മണിക്കകം നേരിട്ടോ, തപാലിലോ സെക്രട്ടറി, ജില്ലാ നിയമ സേവന അതോറിറ്റി, ആലപ്പുഴ ഓഫീസിൽ അപേക്ഷിക്കണം. ഫോൺ: 0477 2262495.

അപേക്ഷ ക്ഷണിച്ചു

ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് പരിധിയിലുള്ള ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിൽ അങ്കണവാടി കം ക്രഷ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും, സേവനതൽപരത ഉള്ളവരും, മതിയായ ശാരീരിക ശേഷിയുള്ളവരും, 2025 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 35 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് അപേക്ഷിക്കാം. ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടി സ്ഥിതി ചെയ്യുന്ന 28-ാ0 വാർഡിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം.പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 25-ന് വൈകിട്ട് അഞ്ച് വരെ മൂപ്പത്തടം മില്ലുപടിയിൽ പ്രവർത്തിക്കുന്ന ആലങ്ങാട് ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക ആലങ്ങാട് ഐ.സി.ഡി.എസ്. ഓഫീസ്, ഏലൂർ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്നതാണ്. ഫോൺ: 91889 59719.

കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഗൈനക്കോളജി റേഡിയോ ഡയഗ്നോസിസ്, പെരിയോഡോന്റിക്സ്, സി.വി.റ്റി.എസ്,എന്നീ വിഭാഗങ്ങളിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. യോഗ്യത: എം ബി ബി എസ്, എം ഡി/എം എസ്, എം ഡി എസ്, എം സി എച്ച്, ഡി എൻ ബി ഇൻ കൺസേണ്ട് ഡിസിപ്ലിൻ /ടിസിഎംസി രജിസ്ട്രേഷൻ ആറുമാസ കാലയളവിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സിസിഎം ഹാളിൽ ഏപ്രിൽ 23 ന് നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00വരെ ആയിരിക്കും രജിസ്ട്രേഷൻ. ഫോൺ : 0484.2754000.

പള്ളിപ്പുറം സിആർപിഎഫ് മോണ്ടിസോറി സ്കൂളിൽ ടീച്ചർ, ആയ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം സിആർപിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ 2025-26 അധ്യയന വർഷത്തിലേക്ക് നഴ്സറി, എൽകെജി, യുകെജി ക്ലാസുകളിൽ ടീച്ചർ ആയ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. 2025 ജൂൺ 01 മുതൽ 2026 ഏപ്രിൽ 30 വരെയുള്ള 11 മാസത്തേക്ക് താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. ടീച്ചർ തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള 'നഴ്സറി പരിശീലന ഡിപ്ലോമ സർട്ടിഫിക്കറ്റ്' ഉള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിനുമുകളിൽ യോഗ്യതയുള്ള നഴ്സറി പരിശീലനം ലഭിച്ച അധ്യാപകർക്ക് പ്രഥമ പരിഗണന നൽകും. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തം, പെയിന്റിംഗ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.പരിശീലനം ലഭിച്ച അധ്യാപകർ അതായത് ജെബിടി യോഗ്യതയുള്ളവർ അല്ലെങ്കിൽ പരിശീലനം ലഭിച്ച ബിരുദധാരികൾ/ പരിശീലനം ലഭിച്ച ബിരുദാനന്തര ബിരുദധാരികൾ എന്നിവരെ രണ്ടാമതായി പരിഗണിക്കും. മുകളിൽ പറഞ്ഞ വിഭാഗത്തിലുള്ള അധ്യാപകരുടെ അഭാവം ഉണ്ടായാൽ, നഴ്സറി സ്കൂളുകളിൽ മതിയായ അധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദധാരികളെ നിയമിക്കും.പരിശീലനം ലഭിക്കാത്ത ബിരുദധാരികൾ ലഭ്യമല്ലാത്ത പക്ഷം, കുറഞ്ഞ മെട്രിക്കുലേഷൻ യോഗ്യതയും നഴ്സറി സ്കൂളുകളിൽ മതിയായ അധ്യാപന പരിചയവുമുള്ള പരിശീലനം ലഭിക്കാത്ത അധ്യാപകരെ അഡ്-ഹോക്ക് അടിസ്ഥാനത്തിൽ നിയമിക്കുകയും പരിശീലനം ലഭിച്ച അധ്യാപകരുടെ ലഭ്യത അനുസരിച്ച് അവരുടെ സേവനം ഉടൻ അവസാനിപ്പിക്കുകയും ചെയ്യും. മെട്രിക്കുലേഷൻ യോഗ്യതയുള്ളവരും 5 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിൽ പരിചയമുള്ളവരുമായവർക്ക് ആയ തസ്തികയിൽ മുൻഗണന ലഭിക്കും. ഹെഡ്മിസ്ട്രസ് കം ടീച്ചർ തസ്തികയിൽ പ്രതിമാസം 12,000 രൂപയും ടീച്ചർ തസ്തികയിൽ പ്രതിമാസം 10,000 രൂപയും ആയ തസ്തികയിൽ പ്രതിമാസം 7,000 രൂപയുമാണ് ഓണറേറിയം/പ്രതിഫലം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ, ആധാർ, മൊബൈൽ നമ്പർ എന്നിവയുൾപ്പടെ അപേക്ഷ തയ്യാറാക്കി ഡി ഐ ജി പി, ജി സി, സി ആർ പി എഫ്, പള്ളിപ്പുറം, തിരുവനന്തപുരം, പിൻ - 695316 എന്ന വിലാസത്തിൽ 2025 ഏപ്രിൽ 23 നു മുൻപായി അയയ്ക്കേണ്ടതാണ്. കവറിനു മുകളിൽ 'Application for the Post of Nursery, LKG & UKG Teacher and Ayah in CRPF, Monteossry School, Pallipuram' എന്ന് എഴുതിയിരിക്കണം.

കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-I (YP-I) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

ഐ സി എ ആർ - സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ഈഐ എസ് ഡിവിഷനിൽ ജോലി ചെയ്യാൻ യങ് പ്രൊഫെഷനൽ-I വിഭാഗത്തിൽ രണ്ട് ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) വാക്ക്-ഇൻ-ഇന്റർവ്യൂ 25 ഏപ്രിൽ 2025 രാവിലെ 10:30 മണിക്ക് നടത്തപ്പെടും. ഒരു വർഷത്തേക്കാണ് കരാറിന്റെ കാലാവധി. ഇത് പരമാവധി 3 വർഷം വരെ നീട്ടാവുന്നതാണ്. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങൾക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.