- Trending Now:
നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എ ഫിസിക്കൽ സയൻസ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 18 ന് രാവിലെ 10 ന് സ്കൂളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789
തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കേൾവിക്കുറവ് - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം. യോഗ്യത പരീക്ഷ പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടാകണം. പ്രായപരിധി 18-40 വയസ്സ് (ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ 22 ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
തിരുവനന്തപുരം ചാക്ക ഗവ. ഐടിഐയിൽ ഡ്രാഫ്സ്മാൻ മെക്കാനിക് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിൽ വിശ്വകർമ്മ കാറ്റഗറിയിൽ താത്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഒക്ടോബർ 18 ന് 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുമായി ചാക്ക ഗവ. ഐടിഐ പ്രിൻസിപ്പൽ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. എൻഎസിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ഡിഗ്രി ഉള്ളവർക്കും അപേക്ഷിക്കാം.
നഗരകാര്യ വകുപ്പ് ഡയറക്ടറുടെ കീഴിലുള്ള അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഐടി ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് www.principaldirectorate.lsgkerala.gov.in സന്ദർശിക്കുക. ഇ-മെയിൽ: auegskerala24@gmail.com. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21. വിലാസം: എ യു ഇ ജി എസ് സ്റ്റേറ്റ് സെൽ, പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ഒന്നാം നില, സ്വരാജ് ഭവൻ, നന്ദൻകോട്, തിരുവനന്തപുരം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.