- Trending Now:
കോട്ടയം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സൂപ്രണ്ട്,ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകിട്ട്
05.00മണിക്ക് മുൻപായി ലഭിക്കണം.
തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള അമൃത് പദ്ധതിയിൽ ഡെപ്യൂട്ടി മിഷൻ ഡയറക്ടർ, അർബൻ ഇൻഫ്രാസ്ട്രക്ചർ ആൻഡ് വാട്ടർ എക്സ്പേർട്ട്, പ്ലാനർ അസോസിയേറ്റ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 60 വയസ്. https://forms.gle/fWQvLXQEyBSCaVuu6 എന്ന ഗൂഗിൾ ലിങ്കിലൂടെ ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് - ഫോൺ: 0471 2323856/ 2320530, വെബ്സൈറ്റ്: https://amrutkerala.org.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണി മുതൽ നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് ആന്റ് വർക്ക് പ്ലേസ് സ്കിൽ എന്ന വിഷയത്തിൽ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ഹയർ സെക്കണ്ടറി അധ്യാപക തസ്തികക്ക് കെപിഎസ്സി നിഷ്കർഷിച്ച യോഗ്യത നേടിയ താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 11.30 ന് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2945260
കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡി എച്ച് ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ ജോലിക്കായി താൽക്കാലികാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളോവർമാരെ (സ്വീപ്പർ ഒന്ന്, ധോബി ഒന്ന് ) നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബർ ഒന്നിന് രാവിലെ 11 മണിക്ക് മാങ്ങാട്ടുപറമ്പ കണ്ണൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തും. ഈ ജോലികളിൽ മുൻപരിചയം ഉള്ളവർ അന്നേ ദിവസം രാവിലെ 10.30 ന് അസ്സൽ തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/ആധാർ) സഹിതം നേരട്ടെത്തണം.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.