Sections

ഫാർമസിസ്റ്റ്, ഓഡിയോളജിസ്റ്റ്, പാത്തോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ, അധ്യാപക, ഡോക്ടർ, ഇൻസ്ട്രക്ടർ, അക്കൗണ്ടന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Friday, Sep 27, 2024
Reported By Admin
Recruitment opportunities for Pharmacist, Audiologist, Pathologist, Lab Technician, Teacher, Doctor,

ഫാർമസിസ്റ്റ്, ഓഡിയോളജിസ്റ്റ്, സ്പെഷലിസ്റ്റ് ഡോക്ടർ നിയമനം

ദേശീയ ആരോഗ്യ ദൗത്യം ഫാർമസിസ്റ്റ്, ഓഡിയോളജിസ്റ്റ് തുടങ്ങിയ തസ്തികയിലേക്കും ദേശീയ നഗരാരോഗ്യദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന യു.പി.എച്ച്.സിയിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടർ(ജനറൽ മെഡിസിൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിക്സ്, ഇഎൻടി, ഡെർമറ്റോളജി, സൈക്കാട്രി, ഒഫ്താൽമോളജി) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ നാല് വൈകീട്ട് അഞ്ച് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക. ഫോൺ:0483 2730313, 9846700711. അപേക്ഷ നൽകുന്നതിനുളള ലിങ്ക്: https://arogyakeralam.gov.in.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പുതുതായി ആരംഭിക്കുന്ന മൈക്രോ എന്റെർപ്രൈസ് റിസോഴ്സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതൽ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം. ഉദ്യോഗാർഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

കായിക അധ്യാപകരെ നിയമിക്കുന്നു കൂടികാഴ്ച ഒക്ടോബർ മൂന്നിന്

കാസർകോട് ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ സ്കൂളുകളിൽ കായിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഒക്ടോബർ മൂന്നിന് രാവിലെ 10.30ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത ബി.പി.എഡ് തത്തുല്യം. ഫോൺ- 9567271165.

പാത്തോളജിസ്റ്റ് ഒഴിവ്

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ പാത്തോളജിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഒക്ടോബർ അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാടുള്ള കാസർകോട് ജില്ലാ ആരോഗ്യ കേരളം ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ : 0467-2209466.

അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളിൽ ഡോക്ടർ ഒഴിവ്

കാസർകോട് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അർബൻ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററുകളിൽ വിവിധ സ്പെഷാലിറ്റികളിൽ (ഗൈനക്കോളജി, ജനറൽ മെഡിസിൻ ആന്റ് ഡെർമറ്റോളജി) ഡോക്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച്ച ഒക്ടോബർ അഞ്ചിന് രാവിലെ 10ന് കാഞ്ഞങ്ങാടുള്ള കാസർകോട് ജില്ലാ ആരോഗ്യ കേരളം ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകണം. ഫോൺ: 0467-2209466.

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

തലപ്പുഴയിലെ ഗവ എഞ്ചിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്ക്കാലിക നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ എം.ടെക് ബിരുദവും പി.എസ്.സി അനുശാസിക്കുന്ന പ്രായപരിധിയുമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസലുമായി സെപ്റ്റംബർ 30 ന് രാവിലെ 9.30 ന് ഗവ കോളേജിൽ അഭിമുഖത്തിന് എത്തണം. ഫോൺ-04935 257321.

കരാർ നിയമനം

കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.forest.kerala.gov.in.

ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 30ന് രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.

ഇൻസ്ട്രക്ടർ അഭിമുഖം 29ന്

വാമനപുരം സർക്കാർ ഐ.ടി.ഐയിൽ പ്ലംബർ ട്രേഡിൽ ഓപ്പൺ കാറ്റഗറി വിഭാഗത്തിൽ താത്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവിൽ അഭിമുഖം നടത്തുന്നു. സെപ്റ്റംബർ 29 രാവിലെ 10.30നാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം അന്നേദിവസം ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472-2967700.

സെക്യൂരിറ്റി നിയമനം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് സെക്യൂരിറ്റി തസ്തികയിലേയ്ക്ക് നിയമനത്തിനുവേണ്ടി വിമുക്തഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ സൂപ്രണ്ട്,ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി കുന്നുംഭാഗം.പി.ഒ എന്ന വിലാസത്തിൽ സെപ്റ്റംബർ 30 വൈകിട്ട് 05.00 മണിക്ക് മുൻപായി ലഭിക്കണം.

സപ്ലൈകോയിൽ ഫാർമസിസ്റ്റ് ഒഴിവ്

സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.

ഇൻസ്ട്രക്ടർ ഒഴിവ്

കല്ലറയിലുള്ള സർക്കാർ മഹിളാമന്ദിരത്തിൽ വനിതാ യോഗ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് ഒക്ടോബർ നാലിന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജരാകണം. ഫോൺ 04829 -269420.

ലാബ് ടെക്നീഷ്യൻ ഒഴിവ്

ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡി.എം.എൽ.ടി/ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം(ഡി.എം.ഇ./തത്തുല്യം)എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11.00 മണിക്ക് ഹാജരാകണം. ഫോൺ: 0481-2535573.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.