- Trending Now:
കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്ട് കടലുണ്ടി പഞ്ചായത്തിലെ അങ്കണവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് ഒൻപതാം നമ്പർ വാർഡിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസ്സായവർക്ക് അങ്കണവാടി ക്രഷ് വർക്കർ തസ്തികയിലേക്കും എസ്എസ്എൽസി പാസസായവർക്ക് അങ്കണവാടി ക്രഷ് ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകേണ്ടതും 35 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷ ഏപ്രിൽ ഏഴിന് വൈകീട്ട് അഞ്ച് വരെ കോഴിക്കോട് റൂറൽ ശിശു വികസന പദ്ധതി ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും കടലുണ്ടി ഗ്രാമപഞ്ചായത്ത്/ഐസിഡിഎസ് കോഴിക്കോട് റൂറൽ ഓഫീസിൽ ലഭ്യമാണ്. ഫോൺ - 0495 2966305.
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്ലേ വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 41 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ടെറാക്കോട്ട്വെയറിലും ക്ലേമോഡലിംഗിലും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയമുള്ളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഏപ്രിൽ 16ന് മുമ്പായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
അസാപ് കേരളയുടെ പാലയാട്, തവനൂർ, ചാത്തന്നൂർ, ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബിരുദവും മൂന്ന് വർഷ പ്രവൃത്തി പരിചയമോ, ബിരുദാനന്തര ബിരുദവും രണ്ട് വർഷ പ്രവൃത്തി പരിചയമോ, അല്ലെങ്കിൽ എംബിഎ യും ഒരു വർഷ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. 2025 മാർച്ച് 20 ന് 40 വയസ്സ് കവിയരുത്. എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. https://asapkerala.gov.in/careers ലിങ്ക് വഴി ഏപ്രിൽ നാല് വരെ അപേക്ഷിക്കാം.
നെൻമാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് സൗഖ്യം പദ്ധതി മുഖേന ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർ, ഫാർമസിസ്റ്റ് എന്നിവരെ നിയമിക്കുന്നു. ഒരു വർഷ കാലയളവിലേക്കാണ് നിയമനം. നെൻമാറ ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. ഡോക്റുടെ ഒഴിവിലേക്ക് എം ബി ബി എസും (ടി എം സി രജിസ്ട്രേഷൻ നിർബന്ധം), ഫാർമസിസ്റ്റ് തസ്തികയിലേക്ക് ബി ഫാം/ഡി ഫാം ഗവ.അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഏപ്രിൽ 10 ന് നെൻമാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് രാവിലെ 11 മണിക്ക് നടത്തുന്ന കൂടികാഴ്ചയിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ:04923242677.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി യിലൂടെ താൽക്കാലിക നിയമനം വഴി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ഇ സി ജി കം എക്സറേ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഫിസിയോ തെറാപ്പിസ്റ്റ്, സെക്യൂരിറ്റി കം അറ്റൻഡർ എന്നിവരെ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഏപ്രിൽ പത്തിന് നെൻമാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ വച്ച് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. നെൻമാറ ബ്ലോക്ക് പരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ: 04923242677.
ക്രഷ് ഹെൽപ്പർ, സെയിൽസ്മാൻ, ഡോക്ടർ, അധ്യാപക തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം... Read More
പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം. വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.) അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, Codelgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2546824, 0471-2546832.
മുതുകുളം അഡീഷണൽ ഐ.സി.ഡി.എസ് പദ്ധതിയിൽ കൃഷ്ണപുരം പഞ്ചായത്ത് 11-ാം വാർഡിലുള്ള 32-ാം നമ്പർ അങ്കണവാടി കം ക്രഷിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 നും 35 നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ. സി യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രിൽ 11. ഫോൺ: 9188959691.
തോട്ടപ്പള്ളി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കാര്യാലയത്തിലേക്ക് ഡ്രാഫ്റ്റ്സ്മാൻ/ ഓവർസിയർ ഗ്രേഡ് - 3 (സിവിൽ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ്സ് ഫോട്ടോ എന്നിവ സഹിതം ഏപ്രിൽ ഏഴിന് രാവിലെ 11 മണിക്ക് തോട്ടപ്പള്ളി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ അഭിമുഖത്തിനായി എത്തണം. നിയമനം പരമാവധി 90 ദിവസത്തേക്കോ പി.എസ്.സി മുഖാന്തിരം ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കുന്നതുവരേയോ മാത്രമായിരിക്കും. ഫോൺ: 0477-2298046.
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ഹാച്ചറി സൂപ്പർവൈസർ-കം-ടെക്നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. വിവരങ്ങൾക്ക്: www.kepco.co.in , www.kepconews.blogspot.com.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.