Sections

എന്യൂമറേറ്റർ, ലാബ് ടെക്നീഷ്യൻ, അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ, ഇ.സി.ജി ടെക്നീഷ്യൻ, ഡോക്ടർ, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Wednesday, Apr 09, 2025
Reported By Admin
Recruitment opportunities for many posts like Enumerator, Lab Technician, Anganwadi cum Crush Worker

എന്യൂമറേറ്റർ നിയമനം

ഫിഷറീസ് വകുപ്പ് ഇൻലാന്റ് ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവ്വേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയിൽ ഒരു എന്യൂമറേറ്ററെ മെയ് മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. പ്രതിമാസ വേതനം യാത്രാബത്തയുൾപ്പെടെ 25,000 രൂപ. പ്രായ പരിധി 21 മുതൽ 36 വയസ്സ് വരെ. ഫിഷറീസ് സയൻസിൽ ബിരുദമോ, അക്വകൾച്ചറിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവരായിരിക്കണം. ഉദ്യോഗാർഥികൾ ddfcalicut@gmail.com എന്ന ഇമെയിലിലേക്ക് അപേക്ഷയും, യോഗ്യത തെളിയിക്കുന്ന രേഖകളും അയക്കണം. അപേക്ഷ ഏപ്രിൽ 16 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോൺ 0495-2383780.

ലാബ് ടെക്നീഷ്യൻ നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഏപ്രിൽ 15ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 9146614577.

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം

തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്നും അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : പ്ലസ് ടു. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ഏപ്രിൽ 21ന് വൈകിട്ട് അഞ്ചിന് മുമ്പായി കാരക്കുന്ന് ജങ്ഷനിൽ പ്രവർത്തിക്കുന്ന വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ :0483 2840133.

ഒ.പി ടിക്കറ്റ് കൗണ്ടർ ഹെൽപ്പർ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഒ.പി ടിക്കറ്റ് കൗണ്ടർ ഹെൽപ്പർ തസ്തികയിൽ (ആർദ്രം) ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 11ന് രാവിലെ 11.30 ന് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ മങ്കട സി.എച്ച്.സിയിൽ ലഭിക്കും.

ഇ.സി.ജി ടെക്നീഷ്യൻ നിയമനം

മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വി.എച്ച്.സി-ഇ.സി.ജി/ ഡിപ്ലോമ ഇൻ ഇ.സി.ജി ടെക്നോളജി, പാരാമെഡിക്കൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 11ന് ഉച്ചയ്ക്ക് 12ന് മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി അപേക്ഷ നൽകണം. വിശദ വിവരങ്ങൾ മങ്കട സി.എച്ച്.സി ഓഫീസിൽ ലഭിക്കും.

ഡോക്ടർ നിയമനം

തൃശ്ശൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ നിലവിലുള്ള ഡോക്ടർമാരുടെ ഒഴുവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ താൽകാലിക നിയമനം നടത്തുന്നു. ടി.സി.എം.സി റെജിസ്ട്രേഷൻ, എം.ബി.ബി.എസ് ബിരുദം എന്നീ യോഗ്യതകളുള്ളവർക്ക് ഏപ്രിൽ 16ന് രാവിലെ 10.30ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, ടി.സി.എം.സി റെജിസ്ട്രേഷൻ, പ്രായം തെളിയിക്കുന്ന രേഖകൾ, ആധാർ അല്ലെങ്കിൽ വോട്ടർ ഐ.ഡി കാർഡ്, എന്നീ രേഖകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം. ഫോൺ- 0487 2333242

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

മാള ഗവ. ഐ.ടി.ഐ യിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ സംവരണ വിഭാഗം നാടാർ / ഇ ഡബ്ലിയു എസ് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2025 ഏപ്രിൽ 11 രാവിലെ 10.30ന് മാള ഗവ. ഐടിഐ യിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ NTC/ NAC/ ഡിപ്പോമ/ ഡിഗ്രി. ഫോൺ നമ്പർ 0480 2893127.

വോക്ക് ഇൻ ഇന്റർവ്യു

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 11ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ് അടച്ച് സ്പോട്ട് രജിസ്ട്രേഷൻ ചെയ്തും പങ്കെടുക്കാം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപര്യമുളള 18- 45 -പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ കളക്ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം. വിശദവിവരത്തിന് employabilitycentrekottayam എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുകയോ 0481-2563451 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം.

വാക് ഇൻ ഇന്റർവ്യൂ

പാലക്കാട് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കൽ സയൻസസിൽ വിവിധ വകുപ്പുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനത്തിനായി വാക് ഇൻ ഇന്റർവ്യു നടത്തുന്നു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സീനിയർ റസിഡൻസ്, ജൂനിയർ റസിഡൻസ്, ക്യാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ, ലേഡി മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം. കരാർ/ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലും, സർക്കാർ സർവീസിൽ നിന്നും വിരമിച്ച (70 വയസ്സിനു താഴെ) ജീവനക്കാരെ പുന:നിയമന വ്യവസ്ഥയിലും നിയമനം നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഗവ. മെഡിക്കൽ കോളേജിൽ എത്തണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.gmcpalakkad.in ൽ ലഭ്യം. ഫോൺ: 0491-2951010.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.