Sections

അംഗനവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ, ജെപിഎച്ച്എൻ, സി.എസ്.എസ്.ടി ടെക്നീഷ്യൻ, സൈക്ക്യാട്രിക് സോഷ്യൽ വർക്കർ, മെഡിക്കൽ ഓഫീസർ, അധ്യാപക, സഫായിവാല തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Monday, Mar 03, 2025
Reported By Admin
Recruitment opportunities for many posts like Anganwadi cum Crush Worker/Helper, JPHN, CSST Technici

അംഗനവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

മേലടി ഐസിഡിഎസ് പ്രൊജക്ടിലെ പയ്യോളി നഗരസഭയിലെ അംഗനവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് പയ്യോളി നഗരസഭയിലെ 35 നമ്പർ വാർഡിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ/ഐസിഡിഎസ് മേലടി ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകൾ മേലടി ശിശുവികസനപദ്ധതി ഓഫീസിൽ ലഭ്യമാക്കണം. വിശദ വിവരങ്ങൾ മേലടി ശിശു വികസനപദ്ധതി ഓഫീസിൽ നിന്ന് ലഭിക്കം.

അംഗനവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

മേലടി ഐസിഡിഎസ് പ്രൊജക്ടിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ അംഗനവാടി കം ക്രഷ് വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ 13 നമ്പർ വാർഡിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും മേപ്പയൂർ ഗ്രാമപഞ്ചായത്ത്/ഐസിഡിഎസ് മേലടി ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മാർച്ച് 10 ന് വൈകീട്ട് അഞ്ച്. അപേക്ഷകൾ മേലടി ശിശുവികസനപദ്ധതി ഓഫീസിൽ ലഭിക്കണം. വിശദ വിവരങ്ങൾ മേലടി ശിശു വികസനപദ്ധതി ഓഫീസിൽ നിന്ന് ലഭിക്കം.

ജെപിഎച്ച്എൻ വാക്ക് ഇൻ ഇന്റർവ്യൂ

സാമൂഹ്യനീതി വകുപ്പിനു കീഴിൽ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. വൃദ്ധമന്ദിരത്തിലേക്ക് (സ്നേഹാലയം) ജെപിഎച്ച്എൻ തസ്തികയിലേക്ക് (പ്രതിമാസം 24520 രൂപ ഹോണറേറിയം) ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന് രാവിലെ 11 മണിക്ക്. പ്ലസ് ടു/ജെപിഎച്ച്എൻ/എഎൻഎം കോഴ്സ് പാസ്സായിരിക്കണം. ഈ കോഴ്സിന്റെ അഭാവത്തിൽ ജനറൽ നഴ്സിംഗുകാരെ പരിഗണിക്കും. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തിപരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകൾ, ആധാർ കാർഡ് എന്നിവയുടെ ഒറിജിനലും ഓരോ പകർപ്പും സഹിതം സ്നേഹാലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0495-2731111.

സി.എസ്.എസ്.ടി ടെക്നീഷ്യൻ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ സി.എസ്.എസ്.ടി ടെക്നീഷ്യൻ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം മാർച്ച് നാലിന് രാവിലെ 10.30ന് നടക്കും. എസ്.എസ്.എൽ.സി വിജയം, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഡിക്കൽ ഇലക്ട്രോണിക് ടെക്നോളജി അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സി.എസ്.ആർ ടെക്നോളജിയിലെ ഡിപ്ലോമ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അരമണിക്കൂർ മുമ്പായി ഹാജരാവണം. ഫോൺ :0483 2766425, 0483 2762037.

സൈക്ക്യാട്രിക് സോഷ്യൽ വർക്കർ താത്കാലിക ഒഴിവ്

തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. ശമ്പളം 32560/രൂപ. മെഡിക്കൽ സൈക്യാട്രിയിൽ എംഫിൽ യോഗ്യതയുള്ള,18 നും 41 നുമിടയിൽ പ്രായമുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മാർച്ച് ആറിനു മുൻപായി നേരിട്ട് ഹാജരാകണം. ഫോൺ-0484 2312944.

വിവിധ തസ്തികകളിൽ നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ നിലമ്പൂരിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിലവിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എച്ച്.എസ്.എസ്.ടി മലയാളം (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് (ഒരു ഒഴിവ്), എച്ച്.എസ്.എസ്.ടി കൊമേഴ്സ് (രണ്ട് ഒഴിവ്), എം.സി.ആർ.ടി (രണ്ട് ഒഴിവ്. ആൺ -1, പെൺ -1), യു.പി.എസ്.ടി മ്യൂസിക്ക് (ഒരു ഒഴിവ്), എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് (ഒരു ഒഴിവ്), ഐ.ടി ഇൻസ്ട്രക്ടർ (ഒരു ഒഴിവ്), ലൈബ്രേറിയൻ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. പി.എസ്.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം പേര്, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോൺ നമ്പർ എന്നീ വിവരങ്ങളും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും നേരിട്ടോ തപാൽ മുഖേനെയോ സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് പി.ഒ.,പിൻ -679329 എന്ന വിലാസത്തിൽ ലഭ്യമാക്കണം. റസിഡൻഷ്യൽ സ്കൂൾ ആയതിനാൽ സ്ക്കൂളിൽ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവും മികവും ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. ഏപ്രിൽ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഫോൺ: 04931 295194, 04931220315.

മെഡിക്കൽ ഓഫീസർ താത്കാലിക നിയമനം

പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിൽ താത്കാലിക കരാർ പ്രകാരം ഉച്ചയ്ക്ക് ശേഷം ഒ.പി. സേവനത്തിനായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി മാർച്ച് 10. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ് ട്രേഷൻ. അഭിമുഖം മാർച്ച് 12 ന്. ഫോൺ: 0484 2487259.

സഫായിവാല നിയമനം

കേന്ദ്രസർക്കാർ സ്ഥാപനത്തിൽ സഫായിവാലയുടെ ( എൻറോൾഡ് ഫോളോവർ) രണ്ടു സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. മുന്നാക്ക വിഭാഗത്തിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇ ഡബ്ലിയു എസ് ) വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ട ഒഴിവാണ്. ഉദ്യോഗാർത്ഥികൾ പത്താംതരം പാസായവരും നിലവിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരും നിർദിഷ്ട ശാരീരിക യോഗ്യതയുള്ളവരും ആയിരിക്കണം. താല്പര്യമുള്ളവർ തഹസിൽദാരിൽ കുറയാത്ത റവന്യൂ അധികാരികളിൽ നിന്നുള്ള ഇ ഡബ്ലിയു എസ് സർട്ടിഫിക്കറ്റ് സഹിതം മാർച്ച് അഞ്ചിനു മുൻപായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകണം. ഫോൺ : 0484-2422458.

താത്ക്കാലിക നിയമനം

തൃശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്ക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ താത്ക്കാലിക ഒഴിവ്. യോഗ്യത: മെഡിക്കൽ സൈക്ക്യാട്രിയിൽ എം.ഫിൽ. പ്രായപരിധി: 18-41 വയസ്. ( ഇളവുകൾ അനുവദനീയം) ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറിനകം ഹാജരാകണം. ഫോൺ: 0484 2312944.

അധ്യാപക നിയമനം

ജ്യോഗ്രഫി, ഗാന്ധിയൻ സ്റ്റഡീസ്, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ ഹയർസെക്കണ്ടറി അധ്യാപകരെ നിയമനത്തിന് വിവിധ വിഭാഗങ്ങളിൽപെടുന്നവർ ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ മാർച്ച് 12നകം ഹാജരാകണം. യോഗ്യരായ 50 വയസ്സിന് താഴെയുള്ള കാഴ്ചപരിമിതർ, കേൾവിപരിമിതർ, ലോക്കോമോട്ടോർ, സെറിബ്രൽ പാൾസി മസ്കുലർ ഡിസ്ട്രോഫി, ലെപ്രസി ക്യൂവേർഡ്, ആസിഡ് അറ്റാക്ക് റിക്ടിം, ഓട്ടിസം, ഇന്റലക്ച്വൽ ഡിസബിലിറ്റി, സ്പെസഫിക് ലേണിംഗ് ഡിസബിലിറ്റി മെന്റൽ ഇൽനസ്സ്. മൾട്ടിപ്പിൾ ഡിസബിലിറ്റി എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡും അസൽ സർട്ടിഫിക്കറ്റുകളും യു.ഡി.ഐ.ഡി കാർഡും സഹിതം എത്തണം. ഫോൺ: 0484 2312944.

വർക്കർ, ഹെൽപ്പർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

തൈക്കാട്ടുശ്ശേരി ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിൽ പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന ഒമ്പതാം നമ്പർ അങ്കണവാടി കം ക്രഷിലെ വർക്കർ/ഹെൽപ്പർ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് അഞ്ച്. അപേക്ഷകർ പതിനാറാം വാർഡിലെ സ്ഥിര താമസക്കാരായിരിക്കണം. വർക്കർക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുണ്ടായിരിക്കണം, ഹെൽപ്പർക്ക് എസ്എസ്എൽസി തത്തുല്യ യോഗ്യതയും ഉണ്ടായിരിക്കണം. 18 നും 35 നു മധ്യേ പ്രായമുള്ള വനിതകളായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04782523206.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.