Sections

വൈസ് ചാൻസലർ, സ്റ്റാഫ് നഴ്സ്, ക്യാംപ് ഫോളോവർ, അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ, ഫാർമസിസ്റ്റ്, ലൈൻ സൂപ്പർവൈസർ, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Monday, Mar 24, 2025
Reported By Admin
Recruitment opportunities for many posts including Vice Chancellor, Staff Nurse, Camp Follower, Anga

വൈസ് ചാൻസലർ നിയമനം

കൊച്ചി നുവാൽസിൽ വൈസ്ചാൻസലർ നിയമനത്തിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 16 ന് വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nuals.ac.in.

സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസ്/കെ.എ.എസ്.പിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയിച്ച നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം. 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ മൂന്നിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.

ക്യാംപ് ഫോളോവർ നിയമനം

അരീക്കോട് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ് ക്യാംപിൽ ദിവസവതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളവർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് അരീക്കോട് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡന്റ് ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. ഫോൺ: 0483 2960251.

അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപർ നിയമനം

വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്, സെൻറർ നമ്പർ 56 മലക്കലംകുന്ന് അങ്കണവാടിയിലേക്ക് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് പരിധിയിലുള്ള യോഗ്യരായ വനിതകളിൽ നിന്ന് അങ്കണവാടി കം ക്രഷ് വർക്കർ, ഹെൽപ്പർ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വർക്കർ-പ്ലസ് ടു, ഹെൽപ്പർ-എസ് എസ് എൽ സി. അപേക്ഷകർ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. മാർച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂർ അഡീഷണൽ ഐ.സി.ഡി.എസ്. ഓഫീസിൽ അപേക്ഷകൾ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതൽ വിവരങ്ങളും വണ്ടൂർ അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 04931 245260.

ഫാർമസിസ്റ്റ് നിയമനം

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മാർച്ച് 26 രാവിലെ 11 ന് പി.എച്ച്.സി കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ-0490 2318720.

കരാർ നിയമനം

ജില്ലാതല കൺട്രോൾറൂമിൽ ചൈൽഡ് ഹെൽപ്പ് ലൈൻ സൂപ്പർവൈസർ തസ്തികയിയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിലാണ് നിയമനം നടത്തുക. അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, സോഷ്യോളജി, സോഷ്യൽ സയൻസ് എന്നീ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം എന്നീ യോഗ്യത ഉള്ള പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അടിയന്തര ഹെൽപ്പ് ലൈനുകളിൽ ജോലി പരിചയമുള്ളവർക്ക് മുൻഗണന നൽകും. പ്രായം 50 വയസ്സിൽ കവിയരുത്. അവസാന തീയതി ഏപ്രിൽ 21 വൈകുന്നേരം അഞ്ചുമണി. അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഇടുക്കി, പൈനാവ് പി. ഓ പിൻ: 685603 എന്ന വിലാസത്തിലോ, നേരിട്ടോ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോറം http://wcd.kerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 6282406053, 9633545735.

അഭിമുഖം

പൂജപ്പുര സ്ത്രീകളുടേയും കുട്ടികളുടേയും സർക്കാർ ആയുർവേദ കോളേജിൽ വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. സ്പീച്ച് തെറാപ്പിസ്റ്റ് (യോഗ്യത- ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി), റെമഡിയൽ എഡ്യൂകേറ്റർ (യോഗ്യത- ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷൽ എഡ്യൂക്കേഷൻ / ഡി.എഡ് സ്പെഷൽ എഡ്യൂക്കേഷൻ -ഓട്ടിസം സ്പെക്ട്രം ഡിസോർഡർ / ഹിയറിംഗ് ഇംപയേർഡ്/ ഇന്റലക്ച്വൽ ഡിസെബിലിറ്റി), സൈക്കോതെറാപ്പിസ്റ്റ് (യോഗ്യത - എം.എസ്.സി സൈക്കോളജി/ എം.എസ്.സി അപ്ലൈഡ് സൈക്കോളജി/ ക്ലിനിക്കൽ സൈക്കോളജി) എന്നീ ഒഴിവുകളിലാണ് നിയമനം നടത്തുന്നത്. 18 മുതൽ 36 വയസുവരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി മറ്റ് പിന്നോക്ക വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം മാർച്ച് 28ന് രാവിലെ 10ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

വാക് ഇൻ ഇന്റർവ്യൂ

മരുതറോഡ് ഗ്രാമപഞ്ചായത്ത് ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ സർക്കാർ മാതൃക ഹോമിയോപ്പതി ഡിസ്പെൻസറിയിലേക്ക് നാഷ്ണൽ ആയുഷ്മിഷൻ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കറിനെ നിയമിക്കുന്നു. വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ രണ്ടിന് രാവിലെ 10.30 ന് മരുതറോഡ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. ജി.എൻ.എം, കേരള നഴ്സിങ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ യോഗ്യതയുള്ള ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ, അസൽ യോഗ്യത സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2957330.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.