Sections

അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ, ഡോക്ടർ, അധ്യാപക, ക്രഷ് വർക്കർ, ഹെൽപ്പർ, ഹോമിയോ ഫാർമസിസ്റ്റ്, ഗസ്റ്റ് ഇൻസ്ട്രക്ടർ, കെയർ ഗീവർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം

Tuesday, Mar 25, 2025
Reported By Admin
Recruitment opportunities for many posts including Assistant Professor, Professor, Doctor, Teacher,

കരാർ നിയമനം

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഗവേഷണ മേഖലകളായ ഓപ്പൺ ഹാർഡ്വെയർ, ഓപ്പൺ ഐ ഒ റ്റി എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ഐ.ടി.ഐ/ വി.എച്ച്.എസ്.ഇ/ ഡിപ്ലോമ/ ബി.എസ്സി/ എം.എസ്സി/ എം.ബി.എ ബിരുദധാരികൾ മാർച്ച് 29 ന് ഐസിഫോസിൽ നടക്കുന്ന അഭിമുഖത്തിൽ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡാറ്റയുമായി പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : https://icfoss.in, 0471 2700012 / 13 / 14, 0471 2413013, 9400225962.

നിയമനം

കൊച്ചി നുവാൽസിൽ അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 7 നകം അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.nuals.ac.in .

അധ്യാപക നിയമനം

ഗുരു ഗോപിനാഥ് നടനഗ്രമാത്തിലേക്ക് മോഹിനിയാട്ടം/ ഭരതനാട്യം അധ്യാപകനെ ആവശ്യമുണ്ട്. നൃത്തയിനത്തിൽ പി.ജി/ പി.ജി ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 25-45 വയസ്. അപേക്ഷകൾ യോഗ്യതകൾ അടങ്ങുന്ന സർട്ടിഫിക്കറ്റുകളടക്കം ഓഫീസ് മുഖാന്തിരമോ, secretaryggng@gmail.com മെയിൽ ഐഡിയിലൂടെയോ മാർച്ച് 30 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, ഫോൺ:04712364771.

വാക്ക് ഇൻ ഇന്റർവ്യൂ

രാത്രികാല മൃഗചികിത്സാ സേവനം വീട്ടുപടിക്കൽ പദ്ധതിയുടെ ഭാഗമായി എടക്കാട്, പേരാവൂർ ബ്ലോക്കുകളിൽ വൈകുന്നേരം ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് മാത്രം വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി & എഎച്ച്) നിയമിക്കുന്നു. യോഗ്യരായ വെറ്ററിനറി ബിരുദധാരികൾ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെ.വി.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം മാർച്ച് 26 ന് രാവിലെ 11 ന് കണ്ണൂർ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. ഫോൺ : 0497 2700267.

കോൺട്രാക്ട് ഹെൽപ്പർ നിയമനം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സർവ്വെയും ഭൂരേഖയും വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവ്വെ നടത്താൻ കോൺട്രാക്ട് ഹെൽപ്പർ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ മാർച്ച് 26, 27 തിയതികളിൽ രാവിലെ 10 ന് കളക്ടറേറ്റിലെ സർവ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ-9567337719.

ക്രഷ് വർക്കർ, ഹെൽപ്പർ നിയമനം

മലപ്പുറം നഗരസഭ പരിധിയിലെ മുണ്ടുപറമ്പ്(വാർഡ്-9), മൈലപ്പുറം (വാർഡ്-22) ക്രഷുകളിലേക്കും മഞ്ചേരി നഗരസഭ പരിധിയിലെ കോളേജ് റോഡ് (വാർഡ്-15) ക്രഷിലേക്കും അതാത് വാർഡിൽ സ്ഥിരതാമസമുള്ള സ്ത്രീകൾക്ക് വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷിക്കാം. ക്രഷ് പ്രവർത്തിക്കുന്ന വാർഡുകളിലെ 18 നും 35 നും ഇടയിൽ പ്രായമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. വർക്കർ തസ്തികയിൽ പ്ലസ് ടുവും ഹെൽപ്പർ തസ്തികയിൽ പത്താം ക്ലാസുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തിയ്യതി മാർച്ച് 28. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും മലപ്പുറം മുണ്ടുപറമ്പുള്ള ഐ.സി.ഡി.എസ് അർബൻ ഓഫീസിൽ നിന്ന് ലഭിക്കും.

ഹോമിയോ ഫാർമസിസ്റ്റ് നിയമനം

പാലക്കാട് ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഹോമിയോ ഫാർമസിസ്റ്റ് തസ്തികയിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി വിജയവും സി.സി.പി/എൻ.സി.പി (ഹോമിയോ) വിജയവും ആണ് യോഗ്യത. പ്രതിദിനം 780 രൂപയാണ് വേതനം. പ്രായപരിധി: 18-56. യോഗ്യരായവർക്കായി മാർച്ച് 27 ന് രാവിലെ 10.30 ന് കൽപ്പാത്തിയിലുള്ള ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാവണം.

ഡോക്ടർ നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്ഹോക് വ്യവസ്ഥയിൽ താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. സർക്കാർ അംഗീകൃത എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി/കെ.എസ്.എം.സി രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ അഞ്ചിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2762037.

ഫെസിലിറ്റേറ്റർ നിയമനം

പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി ആരംഭിച്ച സാമൂഹ്യ പഠനമുറി പദ്ധതിയിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കും. കുളത്തൂപ്പുഴ പഞ്ചായത്തിലെ കടമാൻകോട്, വില്ലുമല, കുഴവിയോട്, ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ, ചിതറ പഞ്ചായത്തിലെ കൊച്ചരിപ്പ, വഞ്ചിയോട്, പിറവന്തൂർ പഞ്ചായത്തിലെ കുരിയോട്ടുമല, മാമ്പഴത്തറ എന്നിവിടങ്ങളിലാണ് നിയമനം. സാമൂഹ്യപഠനമുറികൾ പ്രവർത്തിക്കുന്ന അതത് നഗറുകളിലെ ബി.എഡ്, ടി.ടി.സി/ഡി.എൽ.എഡ് യോഗ്യതുള്ള പട്ടികവർഗ വിഭാഗക്കാർ ജാതി, വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏപ്രിൽ മൂന്നിന് രാവിലെ 10ന് പൂനലൂരിലെ ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ വോക് ഇൻ ഇന്റർവ്യൂവിനെത്തണം. നിശ്ചിത യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 0475 2222353.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചന്ദനത്തോപ്പ് സർക്കാർ ഐ.ടി.ഐയിൽ ടർണർ ട്രേഡിൽ ഈഴവ ബില്ല/തിയ്യ വിഭാഗക്കാരിൽനിന്ന് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കും. യോഗ്യത: മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ മൂന്ന് വർഷത്തെ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ടർണർ ട്രേഡിൽ എൻ.എ.സി/എൻ.ടി.സിയും പ്രവൃത്തി പരിചയവും. അഭിമുഖം മാർച്ച് 26ന് രാവിലെ 10.30ന്. ഫോൺ: 0474-2712781.

ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ

ആലപ്പുഴ ജില്ലാ മാനസികാരോഗ്യ പദ്ധതി, മാവേലിക്കര വിമുക്തി ഡി അഡിക്ഷൻ സെന്റർ എന്നീ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ- ഒന്ന്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് - രണ്ട്, സൈക്യാട്രിക് സോഷ്യൽ വർക്കർ - ഒന്ന് എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ളവർ ആവശ്യമായ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ മൂന്നാം തീയതി രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകുക.ഫോൺ :0477 2251650.

കെയർ ഗീവർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ രണ്ട്,17 വാർഡുകളിലെ പകൽ വീടുകളിൽ രണ്ട് കെയർ ഗീവറുടെ ഒഴിവുണ്ട്. ഈഴവ ഒന്ന്, ഓപ്പൺ ഒന്ന് എന്നീ രീതിയിലാണ് ഒഴിവുകൾ. പ്ലസ് ടു, വയോജനസംരക്ഷണ മേഖലയിൽ നേടിയ പരിശീലനം എന്നീ യോഗ്യതകൾ ഉള്ള 18 നും 41നും ഇടയിൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. 7000 മുതൽ 14000 രൂപവരെയാണ് ശമ്പളം. പ്രായത്തിന് നിയമാനുസൃത ഇളവുകൾ ബാധകമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് മുൻപ് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജില്ലയിലെ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരാകണം.

അങ്കണവാടി-കം- ക്രഷിലേക്ക് വർക്കർ നിയമനം

മാവേലിക്കര ഐ.സി.ഡി.എസ് പദ്ധതി പരിധിയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ 71-ാം നമ്പർ അങ്കണവാടിയിൽ ആരംഭിക്കുന്ന അങ്കണവാടി-കം- ക്രഷിലേക്ക് വർക്കർ തസ്തികയിൽ നിയമനം നടത്തുന്നു. പ്ലസ് ടു യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അവസാന തീയതി മാർച്ച് 27. അപേക്ഷ ഫോമുകൾ മാവേലിക്കര ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്. ഫോൺ 0479- 2342046.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.