Sections

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഗസ്റ്റ് ലക്ചറർ, സ്പീച് തെറാപിസ്റ്റ്, സൈക്കോതെറാപ്പിസ്റ്റ്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഇന്റർപ്രെട്ടർ, ട്രാൻസ്ലേറ്റർ, സ്പെഷ്യൽ എഡ്യക്കേറ്റർ, ലാബ് അസിസ്റ്റന്റ് തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാസവരം

Tuesday, Mar 18, 2025
Reported By Admin
Recruitment opportunities for many posts including Assistant Prison Officer, Guest Lecturer, Speech

അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ഒഴിവ്

കണ്ണൂർ സെൻട്രൽ പ്രിസൺ കറക്ഷണൽ ഹോമിലേക്ക് മാനസികാസ്വാസ്ഥ്യമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് അസി. പ്രിസൺ ഓഫീസറുടെ ഒരു ഒഴിവുണ്ട്. 55 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. മെഡിക്കൽ കാറ്റഗറി ഷെയ്പ്-ഒന്ന് വിഭാഗത്തിൽ ഉള്ളവരായിരിക്കണം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിന്റെ പകർപ്പും, വിമുക്തഭട ഐഡന്റിറ്റി കാർഡിന്റെ പകർപ്പും സഹിതം മാർച്ച് 20 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നം. 0497 2700069.

ഗസ്റ്റ് ലക്ചറർ നിയമനം

എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, ഹാർഡ്വെയർ, ടാലി ഗസ്റ്റ് ലക്ചറർമാരായി പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ലക്ചറർ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബി ടെക് കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/ എം. എസ്. സി കമ്പ്യൂട്ടർ സയൻസ്/ എം.സി.എ / പി.ജി.ഡി.സി.എ ബിരുദവും ഒരുവർഷത്തിൽ കുറയാത്ത അധ്യാപനപരിചയവും വേണം. കമ്പ്യൂട്ടർ ഹാർഡ്വെയർ മെയിന്റനൻസ് ആന്റ് നെറ്റ്വർക്കിങിന് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒന്നാം ക്ലാസ് ബി ടെക് കമ്പ്യൂട്ടർസയൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഒന്നാം ക്ലാസ് കമ്പ്യൂട്ടർ / കമ്പ്യൂട്ടർ ഹാർഡ്വെയർ/ ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമ യും ഒരുവർഷത്തിൽ കുറയാത്ത അധ്യാപനപരിചയവും വേണം. ടാലി ലക്ചറർ നിയമനത്തിന് ഒന്നാം ക്ലാസ് എം കോം/ബി കോം ബിരുദവും ടാലി സർട്ടിഫിക്കറ്റ് കോഴ്സ് വിജയവും പ്രസ്തുത കോഴ്സിൽ ഒരുവർഷത്തിൽ കുറയാത്ത അധ്യാപന പരിചയവും ആണ് യോഗ്യത. മാർച്ച് 22 ന് രാവിലെ 10 മണിക്ക് പാലക്കാട് എൽ.ബി.എസ് സെന്റർ ഓഫീസറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. താൽപര്യമുള്ളവർ വിശദമായ ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491 2527425.

കരാർ നിയമനം

പൂജപ്പുര സർക്കാർ ആയുർവേദ കോളേജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സ്പീച് തെറാപിസ്റ്റ്, റെമഡിയൽ എഡ്യൂക്കേറ്റർ, സൈക്കോതെറാപ്പിസ്റ്റ് (സ്ത്രീകൾ മാത്രം) എന്നീ തസ്തികകളിൽ 28 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദമാണ് സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏർളി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേഷൻ ഓട്ടിസം സ്പെക്ട്രം ഡിസോർഡേഴ്സിൽ അല്ലെങ്കിൽ ഹിയറിങ് ഇംപെയേർഡ് അല്ലെങ്കിൽ ഇൻറ്റലെക്ച്വൽ എന്നിവയിൽ ഡി.എഡ് എന്നിവയാണ് റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിലേക്കുള്ള യോഗ്യത. സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ എം.എസ്സിയാണ് സൈക്കോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത. തെറാപ്പിസ്റ്റ് തസ്തികയിൽ രാവിലെ 10 നും റെമഡിയൽ എഡ്യൂക്കേറ്റർ തസ്തികയിൽ 11 നും സൈക്കോതെറാപ്പിസ്റ്റ് തസ്തികയിൽ ഉച്ചയ്ക്ക് 12 നുമാണ് അഭിമുഖം. പ്രായപരിധി 18-36 (എസ്.സി/ എസ്.ടി മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസിളവിന് അർഹതയുണ്ടായിരിക്കും). ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാകണം.

ആർ.സി.സിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 28ന് വൈകീട്ട് 3 വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കാഴ്ച പരിമിതി വിഭാഗത്തിനായി ഒരു താത്ക്കാലിക ഒഴിവ് നിലവിലുണ്ട്. ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സയൻസ്/ കൊമേഴ്സ്/ ആർട്സ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡേറ്റാ ബേസ് മാനേജ്മെന്റ് സിസ്റ്റം (111 പ്ലസ്) സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര സർക്കാർ/ സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് സർട്ടിഫിക്കറ്റാണ് യോഗ്യത. മേൽ യോഗ്യതയുള്ള തിരുവനന്തപുരം ജില്ലയിലെ 18-41 പ്രായപരിധിയുള്ള (ഇളവുകൾ അനുവദനീയം) ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചെഞ്ചുകളിൽ 24ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പട്ടികവർഗ്ഗ റെസിഡൻഷ്യൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതൻ സിബിഎസ്ഇ സ്കൂളിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്കൂളിൽ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിച്ചാൽ മതിയാകും. മാർച്ച് 22 വരെ അപേക്ഷ സമർപ്പിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദവും ടീച്ചിംഗ് ഡിഗ്രിയുമാണ് (ബി.എഡ്) യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കണ്ടറി സ്കൂളിലോ ബിരുദ/ ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് 3 വർഷം പ്രിൻസിപ്പലായി ജോലി ചെയ്ത പ്രവർത്തി പരിചയം ആവശ്യമാണ്. അപേക്ഷ അയക്കേണ്ട മേൽവിലാസം: ഡയറക്ടർ, പട്ടികവർഗ വികസന വകുപ്പ്, 4-ാം നില, വികാസ് ഭവൻ, തിരുവനന്തപുരം, പിൻ: 695033, ഫോൺ: 0471 2304594, 0471 2303229. ഇ മെയിൽ: keralatribes@gmail.com .

സപ്പോർട്ട് പേഴ്സൺ: അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളിൽ സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്ക്, സോഷ്യോളജി, സൈക്കളജി, ചൈൽഡ് ഡവലപ്പ്മെന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമോ കുട്ടികളുടെ മേഖലയിൽ മൂന്ന് വർഷം പ്രവർത്തി പരിചയം (വിദ്യാഭ്യാസം, വളർച്ച, സംരക്ഷണം) ഉള്ള ബിരുദധാരികൾ, കുട്ടികളുടെ അവകാശങ്ങളും സംരക്ഷണങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ വ്യക്തികൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ, ഷെൽട്ടർ ഹോം എന്നിവിടങ്ങളിലെ ജീവനക്കാർക്ക് അപേക്ഷ നൽകാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാർച്ച് 28. അപേക്ഷ താപാൽ മുഖേനെ അയക്കണം. വിലാസം - ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില ,ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020, ഫോൺ നമ്പർ-0495 2378920

ഇന്റർപ്രെട്ടർ, ട്രാൻസ്ലേറ്റർ, സ്പെഷ്യൽ എഡ്യക്കേറ്റർ അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട പോക്സോ കേസുകളിൽ ഇന്റർപ്രെട്ടർ, ട്രാൻസ്ലേറ്റർ, സ്പെഷ്യൽ എഡ്യുക്കേറ്റർ എന്നിവരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിൽ താമസിക്കുന്ന മലയാളം കൂടാതെ മറ്റ് ഭാഷകൾ (തമിഴ്, തെലുങ്ക്, കന്നട, ആസാമി, കൊങ്കിണി, മറാഠി, ബീഹാറി, ബംഗാളി, ഇംഗ്ലീഷ്, നേപ്പാളി, പഞ്ചാബി, ഹിന്ദി തുടങ്ങിയവ) സംസാരിക്കുന്ന സാമൂഹ്യ പ്രവർത്തകർ, ഭിന്നശേഷി കുട്ടികളുടെ ഭാഷ തർജ്ജമ ചെയ്യാൻ പരിശീലനം നേടിയവർ, സ്പെഷ്യൽ എഡ്യുക്കേറ്റർ (സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യലൈസ്ഡ് ഇൻ മെന്റലി റിട്ടാഡേഷൻ) എന്നിവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വനിതാശിശു വികസന വകുപ്പ് അനുവദിച്ചിട്ടുള്ള ഹോണറേറിയം അനുവദിക്കും. അവസാന തിയ്യതി മാർച്ച് 28. അപേക്ഷ താപാൽ മുഖേനെ അയക്കണം. വിലാസം - ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, രണ്ടാം നില ,ബി ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020, ഫോൺ നമ്പർ-0495 2378920.

ന്യക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റ്- കൂടിക്കാഴ്ച 21 ന്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ, എച്ച്.ഡി. എസ്സിന് കീഴിൽ ന്യക്ലിയർ മെഡിസിൻ ലാബ് അസിസ്റ്റന്റ് തസ്തിക ഒഴിവിലേക്ക് പ്ലസ് ടു, ന്യൂക്ലിയർ മെഡിസിൻ ലാബിൽ പ്രവൃത്തി പരിചയവും 20 നും 60 നും ഇടയിൽ പ്രായവുമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 21 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എച്ച്.ഡി.എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ - 0495 2355900.

കൗൺസിലർ നിയമനം

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കൊല്ലം സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവുണ്ട്. യോഗ്യത: എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി. മാർച്ച് 24നകം krdasuraksha @ gmail.com ൽ അപേക്ഷ അയക്കണം. ഫോൺ: 9496847273.

ശിശുസംരക്ഷണ ഓഫീസിൽ സപോർട്ട് പേഴ്സൺ

ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ സപ്പോർട്ട് പേഴ്സൺമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സോഷ്യൽ വർക്ക്/സോഷ്യാളജി/സൈക്കോളജി/ചൈൽഡ് ഡെവലപ്മെന്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ വിദ്യാഭ്യാസം, വികസനം, സംരക്ഷണം എന്നീ മേഖലകളിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. അവസാന തീയതി: മാർച്ച് 22. ഫോൺ: 0474 2791597.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.