- Trending Now:
ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്മായി ചേർന്ന് ജർമ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ റിക്രൂട്ട്മെന്റ് (500 ഒഴിവുകൾ) സംഘടിപ്പിക്കുന്നു.
ജനറൽ നഴ്സിംഗിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. പ്രതിമാസം 2400 യൂറോ മുതൽ 4000 യൂറോ വരെ ശമ്പളം. വിസയും വിമാന ടിക്കറ്റും സൗജന്യമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജർമ്മൻ ഭാഷ എ1 മുതൽ ബി2 വരെ പരിശീലനം സൗജന്യമായി നൽകുന്നു. ബി1/ബി2 പരിശീലന സമയത്ത് സ്റ്റൈപ്പൻഡും നൽകും. ആകർഷകമായ ശമ്പളവും സൗജന്യ വിസയും വിമാന ടിക്കറ്റും. ജർമൻ ഭാഷയിൽ ബി1/ബി2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.
സ്ഥലം:- ഒഡെപെക്, നാലാം നില, ഇൻകെൽ ടവർ 1, ടെൽക്കിന് സമീപം, അങ്കമാലി സൗത്ത് . ഫോൺ: 0471 2329440, 7736496574. വെബ്സൈറ്റ്: www.odepc.kerala.gov.in
തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.