Sections

റിസോഴ്സ് അധ്യാപകർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഫാർമസിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ, ട്രേഡ്സ്മാൻ, ഫിസിയോതെറാപ്പിസ്റ്റ്, സെക്യൂരിറ്റി തുടങ്ങി വിവിധ ഒഴിവുകളിലേക്ക് നിയമനാവസരം

Tuesday, Jul 16, 2024
Reported By Admin
Job Offer

ടെക്നിക്കൽ എക്സ്പെർട്ട്: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജന 2.0 (നീർത്തട ഘടകം) (PMKSY 2.0) പദ്ധതിയിൽ ടെക്നിക്കൽ എക്സ്പെർട്ടിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഹൈഡ്രോളജിക്കൽ എൻജിനിയറിങ്, സോയിൽ എൻജിനിയറിങ്, അനിമൽ ഹസ്ബൻഡറി എൻജിനിയറിങ് എന്നിവയിലൊന്നിലെ ബിരുദമാണ് യോഗ്യത. ഉയർന്ന യോഗ്യതയുള്ളവരെയും പരിഗണിക്കും. അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. പ്രതിമാസ വേതനം 34,300 രൂപ. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് ഉൾപ്പെടെ 24ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം.

ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്നിക് കോളേജിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ ഒഴിവുളള ഡമോൺസ്ട്രേറ്റർ തസ്തികയിലേക്കും, മെക്കാനിക്കൽ വിഭാഗത്തിൽ ഒഴിവുളള ട്രേഡ്സ്മാൻ (സ്മിത്തി) തസ്തികയിലേക്കും താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എൻഞ്ചിനീയിറിങ് വിഭാഗത്തിൽ ഡിപ്ളോമയാണ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സ്മിത്തി) യാണ് ട്രേഡ്സ്മാൻ തസ്തികയിലേക്കുളള യോഗ്യത. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 18 ന് രാവിലെ 10 മണിക്ക് പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്ക് കോളേജിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

വോക്ക് ഇൻ ഇന്റർവ്യൂ

കൊല്ലം: ജില്ല ഹോമിയോപ്പതി ഡിസ്പെൻസറികളിൽ ദിവസവേതനാടിസ്ഥാനത്തിം ഫാർമസിസ്റ്റിനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 18 രാവിലെ 10ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കലാഫീസിൽ നടത്തും. എൻ.സി.പി/ സി.സി. പി യോഗ്യതയു ള്ളവർക്ക് പങ്കെടുക്കാം. പ്രായം പരമാവധി 50 വയസ്. വയസ്, യോഗ്യത, പ്രവൃത്തിപരി ചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റ എന്നിവ ഹാജ രാക്കി പങ്കെടുക്കാമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഫോൺ 04742791520.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനം

മത്സ്യബോർഡ് കേന്ദ്ര കാര്യാലയത്തിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- കമ്പ്യൂട്ടർ സയൻസ്/ ഐ.ടിയിൽ ബ-ടെക്/ എം.സി.എ. പ്രായപരിധി- 21- 35 വയസ്. പ്രതിമാസ വേതനം 25000 രൂപ. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/ സോഫ്റ്റ്വെയർ ഡെവലപ്പർ രംഗത്ത് ഒരു വർഷത്തെ പ്രവർത്തി പരിചയം. തൃശൂർ ജില്ലക്കാർക്ക് മുൻഗണന. താൽപര്യമുള്ളവർ കമ്മീഷണർ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശൂർ - 680002 വിലാസത്തിലോ matsyaboard@gmail.com ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in സന്ദർശിക്കുക. ഫോൺ: 0487 2383088.

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ

മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വിവിധ തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. രാത്രിക്കാല ഡോക്ടർ- ടി.സി.എം.സി രജിസ്ട്രേഷൻ ഉള്ളവർ, ഫാർമസിസ്റ്റ്, എക്സ്റേ ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് ഡി.എം.ഇ അംഗീകൃത ഡിഗ്രി/ ഡിപ്ലോമ ഉള്ളവർ, ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ബി.പി.സി ഡിഗ്രി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് കമ്പ്യൂട്ടർ അധിഷ്ഠിത ഡിഗ്രി/ ഡിപ്ലോമ, ഡ്രൈവർ തസ്തിയിലേക്ക് ഹെവി ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. സെക്യൂരിറ്റി ഒഴിവിലേക്ക് വിമുക്തഭടന്മാർക്ക് മുൻഗണന നൽകും. രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ ജൂലൈ 24 വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0487 2261840.

റിസോഴ്സ് അധ്യാപകരുടെ കൂടിക്കാഴ്ച്ച 22 ന്

എറണാകുളം: ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കുള്ള 14 ഒഴിവുകളിലേക്ക് കൂടിക്കാഴ്ച്ച 22 നു രാവിലെ 11.30 നു എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്നു. യോഗ്യത: ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) ടിടിസി//ഡി.എഡ്//ഡിഇഐഇഡി/ബ.എഡ്. അഭിലഷണീയ യോഗ്യത എംഎ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റീവ്/ലിറ്ററേച്ചർ/ഫങ്ഷണൽ) അസാപ് നൈപുണ്യ വികസന എക്സിക്യൂട്ടീവ് പരിശീലനം. ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്ന് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. അപേക്ഷിക്കാനുള്ള പ്രായ പരിധി 40 വയസ്. കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്നതിന് അപേക്ഷ (വെള്ള കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റ) എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ട അവസാന തിയതി ജൂലൈ 19 വൈകിട്ട് 5 വരെ. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും, ഫോൺ നമ്പറും ഇമെയിൽ ഐ ഡി യും നിർബന്ധമായും ഉണ്ടായിരിക്കണം.



തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.