- Trending Now:
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ ട്രെയിനികളെ നിയമിക്കുന്നു. പ്ലസ് ടുവും അംഗീകൃത ഡിപ്ലോമ/ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തുള്ള പരിചയം/ പോസ്റ്റർ ഡിസൈനിങ്/ ടൂറിസത്തിൽ ഉള്ള യോഗ്യത/ മാർക്കറ്റിങ്/ ഫ്രണ്ട് ഓഫീസ് മാനേജമെന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവർക്ക് മുൻഗണന. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ഒരു പിഡിഎഫ് ഫയൽ ആക്കി info@dtpckannur.com എന്ന ഇ മെയിലിലേക്ക് അയക്കുക. ഫെബ്രുവരി 15 വരെ അപേക്ഷകൾ സമർപ്പിക്കാം. പ്രതിമാസം 12000 രൂപയാണ് സ്റ്റൈപ്പെൻഡ്. ഫോൺ: 04972706336.
ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആർബിഎസ്കെ നേഴ്സ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. എൻ എം, ജി എൻ എം / ബിഎസ്സി നഴ്സിങ് കഴിഞ്ഞ കെഎൻസി രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 15 നകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.arogyakeralam.gov.in, ഫോൺ: 0483 2730313, 984670071,രജിസ്ട്രേഷൻ ലിങ്ക് : http://forms.gle/PPjWZGpwdnUAEtek6.
പാലക്കാട് ജില്ലാ ആശുപത്രിയിൽ കാത്ത്ലാബ് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് കരാർ വേതനാടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നും ജി.എൻഎം./ബി. എസ്.സി. നേഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ്/ഐ.സി.സി.യു വിൽ പ്രവൃത്തി പരിചയം ഉള്ളവരും നേഴ്സിംഗ് കൗൺസിൽ ഓഫ് കേരളയിൽ സ്ഥിര രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രായപ രിധി 18-40 വയസ്സ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുക്കളും അവയുടെ പകർപ്പുകളും സഹിതം ഫെബ്രുവരി 24ന് രാവിലെ പത്തിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. ഫോൺ :912533327.
മൃഗസംരക്ഷണ വകുപ്പു ജില്ലയിൽ നടപ്പാക്കുന്ന രണ്ടു മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലെ പാരാവൈറ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഫെബ്രുവരി 17ന് രാവിലെ 11 മണിയ്ക്കു കളക്ടറേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽവച്ച് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. യോഗ്യത: വി.എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്മെന്റ് കോഴ്സ് പാസാകണം. കേരളാ വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാലയിൽ നിന്നു ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് - ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ലഭിച്ചിരിക്കണം. ഇവരുടെ അഭാവത്തിൽ എച്ച്.എസ്.ഇ ലൈവ്സ്റ്റോക്ക് ഡെയറി പൌൾട്രി മാനേജ്മെന്റ് കോഴ്സ് അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ / സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ പാസായിട്ടുളളവരെ പരിഗണിക്കും. ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി അന്നേദിവസം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2563726.
മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് ഇ സി ജി ടെക്നിഷ്യൻ/ ഡയാലിസിസ് തസ്തികകളിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച്ച നടത്തും. ഇ സി ജി ടെക്നീഷ്യൻ ഒഴിവിലേക്ക് ഇ സി ജി യിലും ഓഡിയോ മെട്രിക് ടെക്നോളജിയിലുമുള്ള വൊക്കേഷണൽ ഹയർസെക്കന്ററി, ബി സി വി ടി (ബാച്ചിലർ ഓഫ് കാർഡിയോവാസ്കുലാർ ടെക്നോളജി), എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. ഇ സി ജി ടെക്നീഷ്യൻ തസ്തികയിൽ പ്രവർത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവിലേക്ക് ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിൽ ഡിഗ്രി/ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിൽ പ്രവൃത്തി പരിചയം അഭികാമ്യം.ഇരു തസ്ത്ികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപര്യമുള്ളവർ ഫെബ്രുവരി 20 ന് മുമ്പായി മണ്ണാർക്കാട് താലൂക്ക് ആസ്ഥാന ഓഫീസിൽ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ നൽകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോൺ 04924224549.
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ദേവികുളം ബ്ലോക്കിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ കം അറ്റന്റന്റിനെ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി പാസ്സായ സർട്ടിഫിക്കറ്റും എൽഎംവി ഡ്രൈവിംഗ് ലൈസൻസും. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 14 വെള്ളി രാവിലെ 11.00ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും തിരിച്ചറിയൽ കാർഡും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.. സർക്കാർ ഏജൻസിയായ സി.എം.ഡി മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും നിയമന കാലാവധി. ദേവികുളം ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഡ്രൈവർ അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന.
മൃഗസംരക്ഷണ വകുപ്പിൽ അഴുത, ദേവികുളം, ബ്ലോക്കുകളിൽ മൊബൈൽ വെറ്റിനറി യൂണിറ്റിലേക്ക് വെറ്റിനറി ഡോക്ടർമാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച് യോഗ്യതയും വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളതുമായ വെറ്റിനറി ഡോക്ടർമാർക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി 14 രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവ്യത്തിപരിചയം, വെറ്റിനറി കൗൺസിൽ രജിസ്ട്രേഷൻ രേഖകൾ സഹിതം ഹാജരാവണം. വെറ്റിനറി ബിരുദധാരികളുടെ അഭാവത്തിൽ റിട്ടയേർഡ് വെറ്റിനറി ഡോക്ടർമാരെയും പരിഗണിക്കും. നിയമന കാലാവധി സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നത് വരെ ആയിരിക്കും.
ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ദേവികുളം, അടിമാലി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിന് ഡ്രൈവർ കം അറ്റന്റന്റിനെ ദിവസവേതന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.: എസ്എസ്എൽസി പാസാവണം. എൽ എം വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ ഫെബ്രുവരി 14 വെള്ളി രാവിലെ 11.00ന് തൊടുപുഴ മങ്ങാട്ടുകവല യിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സർക്കാർ ഏജൻസികൾ മുഖേന നിയമനം നടത്തുന്നതുവരെ ആയിരിക്കും നിയമന കാലവധി. ദേവികുളം, അടിമാലി ബ്ലോക്കിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിൽ ഡ്രൈവർ കം അറ്റൻഡന്റ് തസ്തികയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.
അടൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ (പുരുഷൻമാർ), സെക്യൂരിറ്റി തസ്തികകളിൽ വാക്ക് ഇൻ-ഇന്റർവ്യു നടത്തുന്നു. യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖകകളുടേയും അസൽ സർട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 17 രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്നീഷ്യൻ: യോഗ്യത -ഐടിഐ (എൻസിവിടി)/ മൂന്നുവർഷ ഡിപ്ലോമ ഇലക്ട്രിക്കൽ /പ്ലംബിംഗ്/എസ്ടിപി പ്രവർത്തനത്തിൽ ഉള്ള പ്രവൃത്തി പരിചയം. 2025 ജനുവരി ഒന്നിന് 45 വയസ് കവിയരുത്. സെക്യൂരിറ്റി :യോഗ്യത-സായുധസേനയിൽ നിന്നും വിരമിച്ച പുരുഷ ജീവനക്കാർക്ക് സെക്യൂരിറ്റിയായി അപേക്ഷിക്കാം. 2025 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഫോൺ : 04734 223236.
ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലേക്ക് അങ്കണവാടി വർക്കർമാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം ഫെബ്രുവരി 14ന് രാവിലെ ഒമ്പത് മുതൽ പഞ്ചായത്തുഹാളിൽ നടക്കും. ഉദ്യോഗാർഥികൾ അറിയിപ്പ്, അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളുടെ അസൽ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത അപേക്ഷകർ ഫെബ്രുവരി 13ന് മുമ്പ് കോയിപ്രം ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ.04692997331.
തൊഴിൽ വാർത്ത അപ്ഡേറ്റുകൾ ദിവസവും മുടങ്ങാതെ ലഭിക്കുവാൻ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.